PK Kunhalikutty | ഇടഞ്ഞ സമസ്തയെ മെരുക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍; ബന്ധം തുടരുമെന്ന് പ്രസ്താവന

Muslim League and Samastha | സമസ്തനേതാക്കള്‍ യോഗത്തില്‍ പങ്കെടുത്ത് പ്രസ്താവനയിറക്കിയെങ്കിലും സമസ്തയുടെ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഇതിന് കഴിയില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

News18 Malayalam | news18
Updated: September 14, 2020, 3:38 PM IST
PK Kunhalikutty | ഇടഞ്ഞ സമസ്തയെ മെരുക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍; ബന്ധം തുടരുമെന്ന് പ്രസ്താവന
PK Kunhalikutty
  • News18
  • Last Updated: September 14, 2020, 3:38 PM IST
  • Share this:
കോഴിക്കോട്: ഇടഞ്ഞുനില്‍ക്കുന്ന സമസ്തയെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അനുനയിപ്പിക്കാന്‍ മുസ്ലിം ലീഗ് നീക്കം. സമസ്ത നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ച് മുസ്ലിംലീഗ് ചര്‍ച്ച നടത്തി. ലീഗും സമസ്തയും തമ്മിലുള്ള ബന്ധം തകര്‍ക്കുന്ന പ്രസ്താവനകളോ പ്രവര്‍ത്തനങ്ങളോ പാടില്ലെന്ന് ഇരുസംഘടനാനേതാക്കളും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മുന്‍കാലങ്ങളില്‍ മുസ്ലിം ലീഗിന്റെ ചിറകിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സമസ്ത ഇ.കെ വിഭാഗം ഇടക്കാലത്ത് സ്വതന്ത്ര നിലപാട് സ്വീകരിച്ചു വരികയാണ്. പൗരത്വവിഷയത്തില്‍ ലീഗ് വിലക്ക് മറികടന്ന് സമസ്തനേതാക്കള്‍ ഇടത് സമര വേദികളില്‍ പങ്കെടുത്തു. ലോക്ക്ഡൗണിന് ശേഷം ആരാധനാലയങ്ങള്‍ തുറക്കുന്ന വിഷയത്തില്‍ അഭിപ്രായവ്യത്യാസം പരസ്യമായി.പ്രാദേശിക ഘടകങ്ങളില്‍പ്പോലും തര്‍ക്കം ഉടലെടുത്തതോടെയാണ് അനുനയിപ്പിക്കാനുള്ള ലീഗ് നീക്കം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. സമസ്തയും ലീഗും തമ്മിലുള്ള ബന്ധം തകര്‍ക്കുന്ന പ്രസ്താവനകള്‍ ഇരുപക്ഷത്ത് നിന്നും പാടില്ലെന്ന് സംയുക്ത പ്രസ്താവനയുമിറക്കി.

'പൂര്‍വീക മഹത്തുക്കളിലൂടെ തുടര്‍ന്നുവന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും മുസ്ലിം ലീഗും തമ്മിലെ സൗഹൃദ ബന്ധം സുദൃഢമാണ്, പ്രസ്തുത ബന്ധം നിലനിര്‍ത്തേണ്ടത് എല്ലാവരുടേയും ബാധ്യതയാണ്. പ്രസ്തുത ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്ന യാതൊരുവിധ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും ഇരുഭാഗത്ത് നിന്നും ഉണ്ടാകരുത്. ഇരു സംഘടനകളുടെയും അണികളില്‍ നിന്നോ, പ്രവര്‍ത്തകരില്‍ നിന്നോ ഈ നിലപാടിന് നിരക്കാത്ത വല്ലതും ഉണ്ടായാല്‍ അത് നേതാക്കളുമായി ബന്ധപ്പെട്ട് പരിഹരിക്കുകയാണ് വേണ്ടത്. യോഗത്തിന് ശേഷം ഇറക്കിയ സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു.

You may also like:ലൈഫ് മിഷൻ തട്ടിപ്പ് കേസ്: മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണമെന്ന് കെ.സുരേന്ദ്രൻ [NEWS]സമൂഹമാധ്യമങ്ങളില്‍ അജണ്ട നിശ്ചയിക്കാന്‍ അണികള്‍ക്ക് നിര്‍ദേശവുമായി മുസ്‌ലിം ലീഗും [NEWS] 'സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കു; പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്'; ജനങ്ങളോട് രാഹുൽ ഗാന്ധി [NEWS]

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ ഉദ്ഘാടനം ചെയ്തു. പ്രൊഫ.  കെ.  ആലിക്കുട്ടി മുസ്ലിയാര്‍ പ്രഭാഷണം നടത്തി. പി.കെ.  കുഞ്ഞാലിക്കുട്ടി എം.പി വിഷയാവതരണം നടത്തി.

അതേസമയം ലീഗും സമസ്തയും തമ്മില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് വാര്‍ത്തയോട് പ്രതികരിച്ച സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ലീഗുമായി നല്ല ബന്ധമാണ് സമസ്തക്കുള്ളത്. അഭിപ്രായവ്യത്യാസങ്ങള്‍ മുമ്പും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പൂക്കോട്ടൂര്‍ വ്യക്തമാക്കി. സമസ്തയും ലീഗും നേരത്തെയുള്ള ബന്ധം തുടരുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും പറഞ്ഞു.

അതേസമയം, സമസ്തനേതാക്കള്‍ യോഗത്തില്‍ പങ്കെടുത്ത് പ്രസ്താവനയിറക്കിയെങ്കിലും സമസ്തയുടെ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഇതിന് കഴിയില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
Published by: Joys Joy
First published: September 14, 2020, 3:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading