HOME » NEWS » Kerala » THE MUSLIM LEAGUE WANTS MORE SEATS IN THE ASSEMBLY ELECTIONS JJ TV ACV

നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ മുസ്ലിംലീഗ്; അഞ്ചു സീറ്റുകൾ എങ്കിലും അധികം ചോദിക്കും

കൊല്ലത്ത് ഇരവിപുരത്തിന് പകരം പുനലൂരിൽ ആയിരുന്നു ലീഗ് കഴിഞ്ഞതവണ മത്സരിച്ചത്. ഇത്തവണ പുനലൂരിന് പകരം കരുനാഗപ്പള്ളി ചോദിക്കണം എന്ന ആവശ്യവും ലീഗിൽ ഉയരുന്നുണ്ട്.

News18 Malayalam | news18
Updated: January 10, 2021, 2:17 PM IST
നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ മുസ്ലിംലീഗ്; അഞ്ചു സീറ്റുകൾ എങ്കിലും അധികം   ചോദിക്കും
പി കെ കുഞ്ഞാലിക്കുട്ടി
  • News18
  • Last Updated: January 10, 2021, 2:17 PM IST
  • Share this:
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന് അഞ്ചു സീറ്റുകൾ എങ്കിലും അധികം ആവശ്യപ്പെടാൻ മുസ്ലിം ലീഗിന്റെനീക്കം. ജനതാ ദളിന്റെയും കേരള കോൺഗ്രസിന്റെയും സീറ്റുകൾക്ക് പുറമേ നിലവിൽ കോൺഗ്രസിന്റെ കൈവശം ഉള്ള സീറ്റുകളും ആവശ്യപ്പെടാൻ ആണ് ലീഗ് ആലോചിക്കുന്നത്.

കൂടുതൽ സീറ്റ് ചോദിക്കുന്നതിനെ പറ്റി ഇപ്പോൾ ഒരു ആലോചനയും ഇല്ലെന്നാണ് മുസ്ലീം ലീഗിന്റെ പരസ്യനിലപാട്. എന്നാൽ അടുത്ത യു ഡി എഫ് യോഗത്തിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റ് എന്ന ആവശ്യം മുന്നോട്ട് വെക്കും. കഴിഞ്ഞ തവണ 24ൽ 18 സീറ്റും ജയിക്കാൻ ലീഗിന് സാധിച്ചിരുന്നു. പുനലൂർ, ഗുരുവായൂർ, താനൂർ, കൊടുവള്ളി, തിരുവമ്പാടി, ബാലുശ്ശേരി എന്നിവിടങ്ങളിൽ ആയിരുന്നു ലീഗ് തോൽവി രുചിച്ചത്. വിജയ ശതമാനം 75 ആണ്.



കേരളത്തിൽ ഒന്നിലേറെ സീറ്റുകളിൽ മത്സരിച്ച മറ്റ് ഒരു പാർട്ടിക്കും ഇത്രയും നേട്ടം തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും ലീഗിന് നേട്ടം നിലനിർത്താൻ സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും അടിയുറച്ച പാർട്ടി എന്ന ആത്മവിശ്വാസത്തോടെ തന്നെയാണ് മുസ്ലിം ലീഗ് ഇത്തവണയും തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഇത്തവണ 29 സീറ്റുകളിൽ എങ്കിലും മത്സരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. You may also like:ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്ക്; 'റിസ്ക്' വ്യക്തമാക്കി സക്കർബർഗ് [NEWS]'തനിച്ചാക്കാൻ പറ്റില്ല': രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വച്ച് താലികെട്ടി, അതും 500 പേരുടെ മുമ്പിൽ വച്ച് [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] കഴിഞ്ഞതവണ യു ഡി എഫിന്റെ ഭാഗമായിരുന്ന ഇപ്പോൾ മുന്നണിയിൽ ഇല്ലാത്ത ജനതാദളിന്റെയും കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെയും സീറ്റുകൾ ഇത്തവണ അധികം ഉണ്ട്. ഇത്തരത്തിൽ ഉള്ള മൂന്ന് സീറ്റുകൾ എങ്കിലും നേടാൻ പറ്റുമെന്ന് ലീഗ് ഉറച്ചു വിശ്വസിക്കുന്നു. മലബാർ മേഖലയിൽ തന്നെ ആണ് മുസ്ലിം ലീഗ് ഏറ്റവും ശ്രദ്ധ നൽകുന്നത്. കണ്ണൂരിൽ ജനതാദളിന്റെ സീറ്റ്  ആയിരുന്ന കൂത്തുപറമ്പിൽ ലീഗ് അവകാശ വാദം ഉന്നയിക്കും.



വയനാട് ജനതാദൾ മത്സരിച്ചിരുന്ന കല്പറ്റയും ലീഗിന് പ്രതീക്ഷയുള്ള മണ്ഡലമാണ്. കേരള കോൺഗ്രസ് മാണി വിഭാഗം കോഴിക്കോട് ജില്ലയിൽ മത്സരിച്ചിരുന്ന ഏക സീറ്റ് ആണ് പേരാമ്പ്ര. ലീഗ് ഇത്തവണ ഇവിടെയും അവകാശ വാദം ഉന്നയിക്കും. കോഴിക്കോട് പേരാമ്പ്രക്ക് പുറമെ വടകരയോ ബേപ്പൂരോ ആവശ്യപ്പെടണം എന്നും ലീഗിന് ഉദ്ദേശം ഉണ്ട്.മലപ്പുറത്ത് പൊന്നാനി സീറ്റ് കോൺഗ്രസിൽ നിന്നും ഏറ്റെടുത്ത് പകരം ഗുരുവായൂർ നൽകാനും ആലോചന ഉണ്ട്. ഗുരുവായൂർ ജയസാധ്യത തീരെ ഇല്ലെന്നാണ് പാർട്ടിയുടെ ഇപ്പോഴത്തെ വിലയിരുത്തൽ.

എന്നാൽ, പൊന്നാനിക്ക് പകരം മലപ്പുറം ജില്ലയിൽ തന്നെ പകരം സീറ്റ് നൽകണം എന്ന് കോൺഗ്രസ് നിബന്ധന വച്ചാൽ ഇക്കാര്യം നടപ്പായേക്കില്ല. വള്ളിക്കുന്ന് പകരം കോൺഗ്രസ് ആവശ്യപ്പെട്ടാൽ ലീഗ് അത് സമ്മതിക്കും എന്ന് കരുതാനും  ആവില്ല. അങ്ങനെ ഉണ്ടായില്ലെങ്കിൽ മലപ്പുറത്ത് നിലവിലെ സ്ഥിതി തന്നെ തുടരും. ഇപ്പൊൾ 16ൽ 12 ഇടങ്ങളിൽ ആണ് ലീഗ് മൽസരിക്കുന്നത്.



നാലു മണ്ഡലങ്ങളിൽ കോൺഗ്രസും. മലപ്പുറത്ത് സീറ്റുകൾ കുറയുന്നത് കോൺഗ്രസിന് അംഗീകരിക്കാൻ കഴിയുന്ന കാര്യം അല്ല. പാലക്കാട് ജില്ലയിൽ നിലവിൽ മണ്ണാർക്കാട് മാത്രമാണ് ലീഗ് മത്സരിക്കുന്നത്. പട്ടാമ്പി സീറ്റ് കോൺഗ്രസിൽ നിന്ന് ആവശ്യപ്പെടാനും നീക്കം നടക്കുന്നുണ്ട്. മുസ്ലിം ലീഗിന് ഏറെ വോട്ട് ഉള്ള മണ്ഡലം ആണ് പട്ടാമ്പി എന്നതാണ് അവകാശ വാദത്തിന് പിന്നിൽ. പട്ടാമ്പി അല്ലെങ്കിൽ ഒറ്റപ്പാലം എന്ന നിലപാട് ലീഗ് മുന്നണി യോഗത്തിൽ ഉന്നയിക്കും.



യു ഡി എഫ് യോഗത്തിൽ കൂടുതൽ അഞ്ചു സീറ്റുകൾ എങ്കിലും ചോദിക്കണം എന്ന ഉറച്ച തീരുമാനത്തിലാണ് മുസ്ലിം ലീഗ്. വിജയശതമാനവും വോട്ട് ഷെയറും കാണിച്ച് വില പേശാനുള്ള ഒരു കരുത്ത് ലീഗിന് ഇപ്പോൾ യു ഡി എഫിൽ ഉണ്ട് എന്നത് കൊണ്ട് തന്നെ ആവശ്യം പൂർണമായി അവഗണിക്കാൻ മുന്നണിക്ക് സാധിക്കില്ല. പക്ഷേ ഇപ്പോൾ ഇടത് മുന്നണി നടത്തുന്ന പ്രചരണവും ക്രിസ്തീയ വിഭാഗങ്ങൾക്ക് ഇടയിൽ ഉള്ള അതൃപ്തിയും ലീഗിന് വിലപേശലിന് ചെറിയ തോതിൽ എങ്കിലും തടസം ആകുന്നുണ്ട്. യു ഡി എഫിൽ ലീഗ് ആധിപത്യം പിടിച്ചെടുക്കുന്നു എന്ന ആരോപണം പ്രചരിക്കുന്ന സാഹചര്യത്തിൽ സമവായത്തോടെ  സാഹചര്യം കൈകാര്യം ചെയ്യാൻ ആണ് ലീഗിന്റെ ശ്രമം.



മധ്യകേരളത്തിൽ എറണാകുളം ജില്ലയിൽ മാത്രമാണ് ലീഗിന് പ്രാതിനിധ്യം ഉള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട മേഖലകളിൽ എവിടെയും മത്സരിക്കുന്നില്ല. കൊല്ലത്ത് ഇരവിപുരത്തിന് പകരം പുനലൂരിൽ ആയിരുന്നു ലീഗ് കഴിഞ്ഞതവണ മത്സരിച്ചത്. ഇത്തവണ പുനലൂരിന് പകരം കരുനാഗപ്പള്ളി ചോദിക്കണം എന്ന ആവശ്യവും ലീഗിൽ ഉയരുന്നുണ്ട്.
Published by: Joys Joy
First published: January 9, 2021, 1:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories