നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • BREAKING | അന്തരിച്ച CPM നേതാവ് പി കെ കുഞ്ഞനന്തന്റെ പേരും വോട്ടർപട്ടികയിൽ

    BREAKING | അന്തരിച്ച CPM നേതാവ് പി കെ കുഞ്ഞനന്തന്റെ പേരും വോട്ടർപട്ടികയിൽ

    ബി എൽ ഒ നടത്തിയ പരിശോധനയിൽ കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ട് എന്ന് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു എന്നാണ് കോൺഗ്രസ് ആരോപണം.

    പി കെ കുഞ്ഞനന്തൻ

    പി കെ കുഞ്ഞനന്തൻ

    • News18
    • Last Updated :
    • Share this:
      കണ്ണൂർ: അന്തരിച്ച സിപിഎം എം നേതാവ് പി കെ കുഞ്ഞനന്തന്റെ പേരും വോട്ടർപട്ടികയിൽ. കൂത്തുപറമ്പ് മണ്ഡലത്തിലെ 75 ആം നമ്പർ ബൂത്തിൽ 762 നമ്പർ വോട്ടറായി ആണ് കുഞ്ഞനന്തന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ളത്. ബി എൽ ഒ നടത്തിയ പരിശോധനയിൽ കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ട് എന്ന് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു എന്നാണ് കോൺഗ്രസ് ആരോപണം.

      2020 ജൂൺ പതിനൊന്നിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു കുഞ്ഞനന്തന്റെ മരണം. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിടെ പരോളിൽ കഴിയുമ്പോൾ ആയിരുന്നു മരണം. വയറിലെ അണുബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

      പരേതരായ കേളോത്താന്റവിടെ കണ്ണന്‍ നായരുടെയും, കുഞ്ഞിക്കാട്ടില്‍ കുഞ്ഞാനമ്മയുടെയും മകൻ ആയിരുന്നു പി കെ കുഞ്ഞനന്തൻ. 15 വര്‍ഷത്തോളം പാർട്ടിയുടെ കുന്നോത്തുപറമ്പ് ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1980 മുതല്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായി.

      നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ ബോക്സിങ് കോച്ച് ഉൾപ്പെടെ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

      ചികിത്സയിൽ കഴിയുന്ന സമയത്ത് ആശുപത്രിയിലെത്തി കുഞ്ഞനന്തനെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടിരുന്നു. ടി പി വധക്കേസിലെ പതിമൂന്നാം പ്രതിയായിരുന്നു കുഞ്ഞനന്തൻ. 2014 ജനുവരി 24നാണ് കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും 1ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. ജയിൽ വാസം അനുഭവിക്കുന്നതിനിടെയാണ് ഏരിയാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കൊലക്കേസിൽ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരുന്നത്. സി പി എം പാനൂർ ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞനന്തൻ ടി പി വധക്കേസിൽ പതിമൂന്നാം പ്രതി ആയിരുന്നു. ജീവപര്യന്തം തടവിനായിരുന്നു ശിക്ഷിക്കപ്പെട്ടത്.

      വോട്ടര്‍ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം രംഗത്ത് എത്തിയിരുന്നു. വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തില്‍ ഉറച്ചു നിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. 38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത് വാസ്തവത്തില്‍ അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. നാല് ലക്ഷത്തി മുപ്പത്തിനാലായിരം പരാതികളാണ് നൽകിയതെന്നും എന്നാൽ കമ്മീഷന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

      സ്ത്രീ ഉടമസ്ഥതയിലുള്ള ബിസിനസുകളിൽ നിന്നും സേവനങ്ങൾ സ്വീകരിക്കുന്നതിലൂടെ ലിംഗ അസമത്വത്തെ മറികടക്കാം

      ഇരട്ടവോട്ട് ചെറിയ കാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള ഇരട്ടവോട്ടാണ് ചേര്‍ത്തിരിക്കുന്നതെന്നും ഈ വ്യാജ വോട്ടര്‍മാര്‍ ഒരു കാരണവശാലും വോട്ടെടുപ്പിൽ പങ്കെടുക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

      ഇരട്ട വോട്ട് തടയാൻ നാല് നിർദേശങ്ങൾ ഹൈക്കോടതിയിൽ രമേശ് ചെന്നിത്തല മുന്നോട്ടുവെച്ചിരുന്നു. ഒന്നിലധികം വോട്ടുള്ളവർ വോട്ട് ചെയ്യുന്നത് എവിടെയെന്ന് വ്യക്തമാക്കണമെന്നാണ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ച ആദ്യ നിർദേശം. ഇരട്ടവോട്ടുള്ളവർ അവരുടെ ഫോട്ടോ സെർവറിൽ അപ്‌ലോഡ് ചെയ്യണമെന്നതാണ് മറ്റൊരു നിർദേശം. സോഫ്റ്റ്‌വെയർ സഹായത്തോടെ ഫോട്ടോകൾ പരിശോധിക്കണം, ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് സത്യവാങ്മൂലം നൽകണം തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ.
      Published by:Joys Joy
      First published:
      )}