HOME » NEWS » Kerala » THE NEED TO POSTPONE BY ELECTIONS IS STRONG BUT THE UDF DID NOT BACK DOWN FROM THE ELECTION CAMPAIGN JJ TV VVV

Kerala bypolls | ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം ശക്തം; പക്ഷേ, ചവറയിൽ പ്രചരണത്തിൽ പിന്നോട്ട് പോകാതെ UDF

തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് വേണ്ടെന്ന് പറയുന്നതു വരെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു. മണ്ഡലത്തിൽ മുന്നണി പ്രവർത്തനം ആരംഭിച്ചില്ലെങ്കിലും സിപിഎം പ്രാരംഭ നടപടികൾ തുടങ്ങി.

News18 Malayalam | news18
Updated: September 13, 2020, 6:19 PM IST
Kerala bypolls | ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം ശക്തം; പക്ഷേ, ചവറയിൽ പ്രചരണത്തിൽ  പിന്നോട്ട് പോകാതെ UDF
UDF election campaign
  • News18
  • Last Updated: September 13, 2020, 6:19 PM IST
  • Share this:
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം സർവ്വകക്ഷിയോഗത്തിൽ ഒറ്റക്കെട്ടായി ഉയർന്നതാണ്. എന്നാൽ, തെരഞ്ഞെടുപ്പ് ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ  തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീരുമാനത്തിന് മുന്നണികൾ കാത്തിരിക്കുന്നില്ല.

തെരഞ്ഞെടുപ്പ് ഉണ്ടാകില്ല എന്ന് ഉറപ്പാക്കുന്നത് വരെ പ്രചരണ രംഗത്തു നിന്നു പുറകോട്ട് പോകില്ല എന്നാണ് യുഡിഎഫ് നിലപാട്. ചവറയിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോണിന്റെ വിജയത്തിനായി മണ്ഡലത്തിൽ വിവിധ ഇടങ്ങളിൽ പോസ്റ്ററുകൾ പതിച്ചു.

You may also like: 'നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല'; മാധ്യമങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി ജലീൽ [NEWS]വയനാട്ടിൽ കൊമ്പു കോർത്ത് കാട്ടുക്കൊമ്പൻമാർ; ഒരാനയ്ക്ക് ദാരുണാന്ത്യം [NEWS] പുതിയ കെപിസിസി സെക്രട്ടറിമാർ ഉടൻ; മുൻ മന്ത്രി പി കെ ജയലക്ഷ്മി അടക്കം 10 ജനറൽ സെക്രട്ടറിമാർ കൂടി [NEWS]

തെരഞ്ഞെടുപ്പ് മാറ്റണമെന്ന പൊതു ആവശ്യമാണ് സർവകക്ഷി യോഗം അംഗീകരിച്ചതെന്ന് ഷിബു ബേബി ജോൺ പറയുന്നു. കോവിഡ് കാലത്ത് തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നത് അഭികാമ്യമെന്ന് ഏവരും വിലയിരുത്തുന്നു. എന്നാൽ, യുഡിഎഫിന് രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്ന സാഹചര്യം നഷ്ടമാകുന്നതിൽ നൈരാശ്യമുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് വേണ്ടെന്ന് പറയുന്നതു വരെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു. മണ്ഡലത്തിൽ മുന്നണി പ്രവർത്തനം ആരംഭിച്ചില്ലെങ്കിലും സിപിഎം പ്രാരംഭ നടപടികൾ തുടങ്ങി.

എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിപിഎം ലോക്കൽ ഏരിയ കമ്മിറ്റികൾ ചർച്ച പൂർത്തിയാക്കിയതായി സിപിഎം സംസ്ഥാന സമിതി അംഗം വരദരാജൻ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ബ്രാഞ്ച് കമ്മിറ്റികളും പൂർത്തിയാക്കും.

അതേസമയം, ബിജെപി ഇതുവരെയും തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമായിട്ടില്ല.
Published by: Joys Joy
First published: September 13, 2020, 5:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading