ഇന്റർഫേസ് /വാർത്ത /Kerala / ഗ്ലൂക്കോസ് കുപ്പിയിലെ സൂചി കണ്ണിൽ തെറിച്ചു; കാഴ്ച്ച നഷ്ടമായതായി രോഗി

ഗ്ലൂക്കോസ് കുപ്പിയിലെ സൂചി കണ്ണിൽ തെറിച്ചു; കാഴ്ച്ച നഷ്ടമായതായി രോഗി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കഴിഞ്ഞ ജൂൺ 11നായിരുന്നു ബിനോയിയെ ആശുപത്രിയിൽ പ്രവേശിച്ചത്.

  • Share this:

കാസർഗോഡ്: പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയ ആളുടെ കണ്ണിലേക്ക് ഗ്ലൂക്കോസ് കുപ്പിയിലെ സൂചി തെറിച്ചു വീണ് കാഴ്ച്ച നഷ്ടമായെന്ന് പരാതി. കാസർഗോഡ് ബേഡഡുക്ക താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പടുപ്പ് പുളിങ്കാല സ്വദേശി പി.ഡി. ബിനോയി(42)യുടെ ഇടതു കണ്ണിലേക്കാണ് സൂചി തെറിച്ചു വീണത്.

കഴിഞ്ഞ ജൂൺ 11നായിരുന്നു ബിനോയിയെ ആശുപത്രിയിൽ പ്രവേശിച്ചത്. ഇടതു കണ്ണിലേക്ക് കട്ടിലിനോടു ചേര്‍ത്തു വച്ചിരുന്ന ഗ്ലൂക്കോസ് കുപ്പിയില്‍ നിന്നു സൂചി വീഴുകയായിരുന്നു. കണ്ണിന്റെ കാഴ്ച ശക്തി നഷപ്പെട്ടതായി ബിനോയ് പറഞ്ഞു. സൂചി കണ്ണിൽ വീണതിനെത്തുടർന്ന് ഡ്യൂട്ടി ഡോക്ടർ നടത്തിയ പരിശോധനയിൽ കണ്ണിനു കുഴപ്പമൊന്നുമില്ലെന്നും പേടിക്കേണ്ടതില്ലെന്നും പറഞ്ഞതായി ബിനോയ് പറയുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

You may also like:കണ്ണൂരിൽ അതിഥി തൊഴിലാളിയുടെ അക്കൗണ്ടിൽ നിന്ന് 66,500 രൂപ തട്ടിയെടുത്തു

പിന്നീട്, ഡെങ്കിപ്പനി മൂർച്ഛിച്ചതോടെ ബിനോയിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാല് ദിവസത്തോളം മെഡിക്കൽ കോളജിൽ ചികിത്സ കഴിഞ്ഞ് അസുഖം ഭേദമായി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കണ്ണിന് വേദന ശക്തമായത്. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കണ്ണ് പരിശോധിച്ചപ്പോൾ കണ്ണിനു തിമിരം വന്ന് നിറഞ്ഞതിനാൽ‌ ഓപ്പറേഷൻ ചെയ്ത് ലെൻസ് മാറ്റി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ബിനോയ് പറയുന്നു.

അമൃതാനന്ദമയി മഠത്തിൽ വിദേശ വനിത തൂങ്ങിമരിച്ച നിലയിൽ

കരുനാഗപ്പള്ളി വള്ളിക്കാവ്, അമൃതാനന്ദമയി മഠത്തിൽ അന്തേവാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫിൻലാൻഡ് സ്വദേശിനി ക്രിസ്റ്റ എസ്റ്റർ കാർവോയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമൃതപുരി ആശ്രമത്തിന്‍റെ ഭാഗമായ അമൃത സിന്ധു എന്ന കെട്ടിടത്തിൽ ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെ സ്റ്റെയർകെയ്സിന്‍റെ കൈവരിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. 52 വയസായിരുന്നു.

തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. 2019 ഡിസംബർ മുതൽ മഠത്തിൽ വന്നു പോകുന്നവരാണ് ഈ അന്തേവാസിയെന്നു പറയുന്നു. ഇവർ മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്നുകൾ കഴിച്ചിരുന്നതായും പറയപ്പെടുന്നു. കരുനാഗപ്പള്ളി പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റുമാർട്ടം ഉൾപ്പടെയുള്ള നടപടികൾക്കു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

First published:

Tags: Kasargod