ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കത്തിയമർന്നത് പുതുപുത്തൻ ടൊയോട്ട ഗ്ലൻസ

പ്രവാസിയായ മുഹമ്മദ്‌ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ടൊയോട്ട ഗ്ലൻസ കാർ സ്വന്തമാക്കിയത്. അഞ്ച് മാസം കൊണ്ട് കാർ ഓടിയതാവട്ടെ കേവലം 2500 കിലോമീറ്റർ മാത്രം.

News18 Malayalam | news18
Updated: June 6, 2020, 12:08 AM IST
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കത്തിയമർന്നത് പുതുപുത്തൻ ടൊയോട്ട ഗ്ലൻസ
ടൊയോട്ട ഗ്ലൻസ
  • News18
  • Last Updated: June 6, 2020, 12:08 AM IST
  • Share this:
കോഴിക്കോട്: വടകര ആയഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. തിരുവള്ളൂർ സ്വദേശി എടക്കുടി മുഹമ്മദ് വീട്ടിൽ നിന്ന് കാറുമായി ഇറങ്ങി അഞ്ച് കിലോമീറ്റർ പിന്നിട്ടതേ ഉണ്ടായിരുന്നുള്ളു. ആദ്യം കാറിൽ നിന്ന് അസ്വാഭാവികമായ മണമുയർന്നു. പിന്നാലെ പുകയും.

തീ കത്തിത്തുടങ്ങിയപ്പോൾ തന്നെ കാറിൽ നിന്ന് ചാടിയിറങ്ങിയതു കൊണ്ട് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വടകരയിൽ നിന്ന് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു.

You may also like:പമ്പയിലെ മണലെടുപ്പ്; സിപിഐയും സിപിഎമ്മും നിഴൽയുദ്ധത്തിൽ [NEWS]പൈനാപ്പിളല്ല; ഗർഭിണിയായ ആനയുടെ ജീവനെടുത്തത് തേങ്ങാപ്പടക്കം [NEWS] ഡാമുകൾ തുറക്കേണ്ടി വരില്ല; പ്രളയം നേരിടാൻ സംസ്ഥാനം പൂർണ്ണ സജ്ജമെന്ന് സർക്കാര്‍ [NEWS]

പ്രവാസിയായ മുഹമ്മദ്‌ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ടൊയോട്ട ഗ്ലൻസ കാർ സ്വന്തമാക്കിയത്. അഞ്ച് മാസം കൊണ്ട് കാർ ഓടിയതാവട്ടെ കേവലം 2500 കിലോമീറ്റർ മാത്രം. ആദ്യ സർവീസ് കഴിഞ്ഞപ്പോൾ തന്നെ ലോക്ക്ഡൗൺ എത്തിയതു കൊണ്ട് കൂടുതൽ ദൂരം ഓടിയതുമില്ല.

വാഹനത്തിന് മറ്റു തകരാറുകളൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും മുഹമ്മദ്‌ പറഞ്ഞു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ തീ പിടുത്തത്തിന്റെ കാരണം വ്യക്തമാവുകയുള്ളു. വാഹനത്തിലുണ്ടായിരുന്ന സാധനങ്ങളും പണവും കത്തി നശിച്ചിട്ടുണ്ട്.

First published: June 6, 2020, 12:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading