• HOME
 • »
 • NEWS
 • »
 • kerala
 • »
 • Bridegroom | വിവാഹപ്പിറ്റേന്ന് കാണാതായ നവവരൻ കായലിൽ മരിച്ച നിലയിൽ

Bridegroom | വിവാഹപ്പിറ്റേന്ന് കാണാതായ നവവരൻ കായലിൽ മരിച്ച നിലയിൽ

വിവാഹത്തിന്‍റെ പിറ്റേദിവസം കാണാതായ യുവാവിന്‍റെ മൃതദേഹം മീൻ പിടിക്കാനെത്തിയ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു.

Dheeraj_Death

Dheeraj_Death

 • Share this:
  തൃശൂർ: വിവാഹത്തിന്‍റെ പിറ്റേ ദിവസം കാണാതായ നവവരനെ (Newly Wed Man) കായലിൽ മരിച്ച നിലയിൽ കണ്ടെത്തി (Found dead). തൃശൂർ (Thrissur) മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരന്‍റെ മകൻ ധീരജ്(37) എന്നയാളുടെ മൃതദേഹമാണ് കായലിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ധീരജിന്‍റെ വിവാഹം നടന്നത്. തിങ്കളാഴ്ച മുതലാണ് ഇയാളെ കാണാതായത്. മരോട്ടിച്ചാൽ പഴവള്ളം സ്വദേശി നീതുവിനെയാണ് ധീരജ് വിവാഹം കഴിച്ചത്.

  തിങ്കളാഴ്ച നീതുവിന്‍റെ മരോട്ടിച്ചാലിലെ വീട്ടിൽനിന്ന് സ്വന്തം സ്ഥലമായ മനക്കടിയിലേക്കെന്ന് പറഞ്ഞ് സ്കൂട്ടറിൽ പോയ ധീരജിനെ കാണാതാകുകയായിരുന്നു. വൈകുന്നേരമായിട്ടും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഇയാൾക്കായി അന്വേഷണം നടത്തി. ഒല്ലൂർ പൊലീസ് സ്റ്റേഷനിലും പരാതി. നൽകി. ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെയാണ് ധീരജിനെ ചേറ്റുവ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

  മീൻ പിടിക്കാനെത്തിയ മത്സ്യത്തൊഴിലാളികളുടെ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

  ടെക്നോപാർക്ക് ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈലും കവർന്നു; രണ്ടുപേർ അറസ്റ്റിൽ

  തി​രു​വ​ന​ന്ത​പു​രം: ടെ​ക്നോ​പാ​ര്‍​ക്കിലെ ജീ​വ​ന​ക്കാ​രനായ യുവാവിനെ ഓട്ടോയിൽ ത​ട്ടി​ക്കൊ​ണ്ട് പോ​യി പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ല്‍ ര​ണ്ട് പേ​ർ അറസ്റ്റിൽ. നേ​മം സ്വ​ദേ​ശി ഷാ​ജ​ഹാ​ന്‍ (22), വെ​ള്ളാ​യ​ണി സ്വ​ദേ​ശി ഗി​രി (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ഞ്ചി​യൂ​ര്‍ പോ​ലീ​സാണ് ഇവരെ അ​റ​സ്റ്റ് ചെ​യ്തത്.

  ഇക്കഴി​ഞ്ഞ പ​തി​നെ​ട്ടാം തീ​യ​തി അ​ര്‍​ധ​രാ​ത്രി​യി​ല്‍ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മടങ്ങുന്നതിനിടെയാണ് ടെ​ക്നോ​പാ​ര്‍​ക്ക് ജീ​വ​ന​ക്കാ​ര​ന്‍റെ ബൈ​ക്ക് ത​ട​ഞ്ഞ് നി​ര്‍​ത്തി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ത​ട്ടി​ക്കൊ​ണ്ട് പോ​യത്. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും പ്ര​തി​ക​ള്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തമ്പാനൂർ-കിഴക്കേക്കോട്ട റൂട്ടിൽ ത​ക​ര​പ​റമ്പ​ന് സ​മീ​പം വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

  Also Read-മുത്തശ്ശിയ്ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; നാലു പ്രതികള്‍ അറസ്റ്റില്‍

  വ​ഞ്ചി​യൂ​ര്‍ ഐ​എ​സ്‌എ​ച്ച്‌ഒ ഡി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌ഐ ഉ​മേ​ഷ് സി​പി​ഒ​മാ​രാ​യ രാ​കേ​ഷ്, ജോ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ള്‍​ക്കെ​തി​രെ നേരത്തെയും നി​ര​വ​ധി മോ​ഷ​ണ, പി​ടി​ച്ചു​പ​റി കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെന്ന് ​പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദിവസത്തേക്ക് റി​മാൻഡ് ചെ​യ്തു.

  Summary- The Newlyweds who went missing the day after the wedding were found dead in the lake. The body of Dheeraj (37), son of Sivasankaran, was found in the backwaters in Thrissur. Dheeraj's wedding took place last Sunday. He has been missing since Monday. Dheeraj was married to Neetu, a native of Marotichal Pazhavallam.
  Published by:Anuraj GR
  First published: