• HOME
 • »
 • NEWS
 • »
 • kerala
 • »
 • വിവാഹം കഴിഞ്ഞിട്ട് മൂന്ന് ആഴ്ച; നവവരൻ ഭാര്യസഹോദരനൊപ്പം മുങ്ങിമരിച്ചു

വിവാഹം കഴിഞ്ഞിട്ട് മൂന്ന് ആഴ്ച; നവവരൻ ഭാര്യസഹോദരനൊപ്പം മുങ്ങിമരിച്ചു

അൻസിലിന്റെ വിവാഹം ഒക്ടോബർ, 17 നായിരുന്നു. നവംബർ 25 ന് വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാൻ ഇരിക്കവെയാണ് അപകടത്തിൽപ്പെട്ട് മരിച്ചത്.

Ansil Althaf

Ansil Althaf

 • Last Updated :
 • Share this:
  കൊല്ലം: വിവാഹം കഴിഞ്ഞ് മൂന്ന് ആഴ്ച മാത്രം പിന്നിടുമ്പോൾ നവവരൻ ഭാര്യസഹോദരനൊപ്പം മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശി അൻസിൽ (26), ഭാര്യാ സഹോദരൻ അൽത്താഫ് എന്നിവരാണ് മുങ്ങി മരിച്ചത് (Drowned). തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് തെൻമലയിൽ(Thenmala) കുളിക്കാനിറങ്ങിയപ്പോൾ കല്ലടയാറ്റിലാണ് (Kallada River) ദുരന്തം ഉണ്ടായത്. അൻസിലിന്റെ വിവാഹം ഒക്ടോബർ, 17 നായിരുന്നു. നവംബർ 25 ന് വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാൻ ഇരിക്കവെയാണ് അൻസിൽ അപകടത്തിൽപ്പെട്ട് മരിച്ചത്.

  വെള്ളിയാഴ്ചയാണ് കുടുംബാംഗങ്ങളോടൊപ്പം രണ്ട് വാഹനങ്ങളിൽ അൻസിലും അൽത്താഫും തമിഴ്നാട്ടിലെ ഏർവാടിക്ക് പുറപ്പെട്ടത്. ഏർവാടിയിൽനിന്ന് മടങ്ങിവരുമ്പോൾ ആണ് തെൻമലയ്ക്ക് സമീപം കല്ലടയാറ്റിൽ സംഘം കുളിക്കാനിറങ്ങിയത്. മരിച്ച അൽത്താഫിന്റെ പിതാവ് അൻസാറും കുളിക്കാനുണ്ടായിരുന്നു. കല്ലടയാറ്റിൽ പെട്ടെന്ന് ജലനിരപ്പുയർന്ന് രണ്ടു പേരും അപകടത്തിൽ പെടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽപ്പെട്ട മകനെയും മരുമകനെയും അൻസാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊതുപ്രവർത്തകനായിരുന്ന അൻസാറിന‍റെ കുടുംബത്തിലുണ്ടായ ദുരന്തം കരുനാഗപ്പള്ളിയിൽ പ്രദേശവാസികൾക്കിടയിൽ കനത്ത നൊമ്പരമായിരിക്കുകയാണ്.

  രാജേന്ദ്രൻ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയ ആൾ; ആറുലക്ഷം രൂപയുടെ കടബാധ്യത കൂട്ടക്കൊലയ്ക്ക് കാരണമായെന്ന് നിഗമനം

  കൊല്ലം കൊട്ടാരക്കരയിൽ അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിലും ഗൃഹനാഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്ത രാജേന്ദ്രൻ മാസനികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന ആളാണെന്ന് ബന്ധുക്കൾ സൂചിപ്പിക്കുന്നു. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ആറ് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നതായി പരിസരവാസികൾ പറഞ്ഞു. കൊട്ടാരക്കര പൂജപ്പുര വീട്ടിൽ രാജേന്ദ്രനാണ് കൊലപാതകം നടത്തിയ ശേഷം തൂങ്ങി മരിച്ചത്. ഭാര്യ അനിത മക്കളായ ആദിത്യരാജ്, അമൃത എന്നിവരാണ് കൊല്ലപ്പെട്ടത്. നീലേശ്വരം ജങ്ഷനിൽ ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു രാജേന്ദ്രൻ.

  Also See- Cannabis Haul എറണാകുളത്ത് 200 കിലോയോളം കഞ്ചാവ് പിടികൂടി; യുവതിയും യുവാവും പിടിയിൽ; എത്തിച്ചത് രണ്ടു കാറുകളിലായി

  സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ആദിത്യ രാജ് രാവിലെ ജോലിക്ക് എത്താതതിനെ തുടർന്ന് സുഹൃത്തുക്കൾ വീട്ടിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് ദാരുണ സംഭവത്തെ കുറിച്ചറിയുന്നത്.

  സാമ്പത്തിക ബാധ്യതയാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ രാജേന്ദ്രനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൂവർക്കും കഴുത്തിനാണ് വെട്ടേറ്റത്. റൂറൽ എസ് പി കെ ബി രവിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കടബാധ്യതയെ തുടർന്ന് രാജേന്ദ്രൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസും കരുതുന്നത്.

  സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിനിടെ ചെറുത്തുനിൽപ്പ് ഉണ്ടായില്ല എന്നാണ് കരുതുന്നത്. ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകിയോ എന്ന് സംശയമുണ്ട് . രാത്രി ബഹളം കേട്ടിരുന്നില്ല എന്ന് സമീപവാസികൾ പറഞ്ഞു. ആദിത്യ രാജിന് 24 വയസ്സും അമൃതയ്ക്ക് 22 വയസുമാണ്. നാട്ടുകാരുമായി അധികം ഇടപഴകാത്ത പ്രകൃതമായിരുന്നു രാജേന്ദ്രന്‍റേത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ് മാർട്ടത്തിനായി കൊണ്ട് പോയി.
  Published by:Anuraj GR
  First published: