നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 2022 Public Holidays| 2022ലെ ഒമ്പത് പൊതുഅവധികൾ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും

  2022 Public Holidays| 2022ലെ ഒമ്പത് പൊതുഅവധികൾ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും

  അടുത്ത വർഷത്തെ അവധികളിൽ ആറെണ്ണം ഞായറാഴ്ചയും മൂന്നെണ്ണം രണ്ടാം ശനിയാഴ്ചയുമാണ്...

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: 2022 ലെ സംസ്ഥാനത്തെ പൊതു അവധി(2022 Public Holidays) ദിനങ്ങൾ കഴിഞ്ഞ ദിവസമാണ് സർക്കാർ പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരത്തോടെയാണ് അടുത്ത വർഷത്തെ പൊതു അവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും പ്രഖ്യാപിച്ചത്. അതേസമയം സംസ്ഥാനത്ത് 2022ൽ വരുന്ന പൊതുഅവധികളിൽ ഒമ്പതെണ്ണം ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമായിട്ടാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ഇത്രയും അവധികൾ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമായി വരുന്നത് അപൂർവ്വമാണ്.

   ഞായറാഴ്ചയിലെ അവധി ദിനങ്ങൾ

   മന്നം ജയന്തി-ജനുവരി രണ്ട്,

   ഈസ്റ്റർ – ഏപ്രിൽ 17,

   മെയ് ദിനം- മേയ് ഒന്ന്,

   അയ്യങ്കാളി ജയന്തി- ഓഗസ്റ്റ് 28

   ഗാന്ധി ജയന്തി- ഒക്ടോബർ രണ്ട്

   ക്രിസ്തുമസ്- ഡിസംബർ-25

   രണ്ടാം ശനിയാഴ്ചയിലെ അവധി ദിനങ്ങൾ

   ഈദുൽ അദ്അ (ബക്രീദ്)*- ജൂലൈ ഒമ്പത്
   നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി- സെപ്തംബർ 10

   മിലാദി ശെരീഫ് * – ഒക്ടോബർ എട്ട്

   ഈദുൽ ഫിത്ർ, മുഹർറം, ഈദുൽ അദ്അ, മിലാദി ശെരീഫ് എന്നീ അവധി ദിനങ്ങൾ ചാന്ദ്ര ദർശനം അനുസരിച്ച് വ്യത്യാസപ്പെടാം.

   2022-ലെ അവധി ദിനങ്ങൾ (മാസം തിരിച്ച്)

   ജനുവരി

   റിപ്പബ്ലിക് ദിനം – ജനുവരി 26- ബുധൻ

   മാർച്ച്
   ശിവരാത്രി – മാർച്ച് ഒന്ന്- ചൊവ്വ

   ഏപ്രിൽ
   പെസഹ വ്യാഴാം/ഡോക്ടർ അംബേദ്കർ ജയന്തി- ഏപ്രിൽ 14- വ്യാഴം
   ദുഃഖവെള്ളി/വിഷു- ഏപ്രിൽ 15- വെള്ളി

   മേയ്
   ഈദുൽ ഫിത്ർ*- മേയ്- രണ്ട്- തിങ്കൾ

   ജൂലൈ
   കർക്കടക വാവ് – ജൂലൈ 28- വ്യാഴം

   ഓഗസ്റ്റ്
   മുഹർറം*- ഓഗസ്റ്റ് എട്ട്- തിങ്കൾ
   സ്വാതന്ത്ര്യദിനം- ഓഗസ്റ്റ് 15- തിങ്കൾ
   ശ്രീകൃഷ്ണ ജയന്തി- ഓഗസ്റ്റ് 18- വ്യാഴം

   സെപ്തംബർ
   ഒന്നാം ഓണം- സെപ്തംബർ ഏഴ്-ബുധൻ
   തിരുവോണം-സെപ്തംബർ എട്ട്-വ്യാഴം
   മൂന്നാം ഓണം-സെപ്തംബർ ഒമ്പത്-വെള്ളി
   ശ്രീനാരായണ ഗുരു സമാധി- സെപ്തംബർ 21-ബുധൻ

   ഒക്ടോബർ
   മഹാനവമി-ഒക്ടോബർ നാല്- വ്യാഴം
   വിജയദശമി-ഒക്ടോബർ അഞ്ച്-വെള്ളി
   ദീപാവലി-ഒക്ടോബർ 24-തിങ്കൾ

   നിയന്ത്രിത അവധി ദിനങ്ങൾ

   അയ്യാ വൈകുണ്ഠ സ്വാമി ജയന്തി- മാർച്ച് മൂന്ന്-വെള്ളി: സർക്കാർ- അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ നാടാർ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും, നാടാർ സമുദായക്കാരായ അധ്യാപകർക്കും നിയന്ത്രിത അവധി.

   ആവണി അവിട്ടം-ഓഗസ്റ്റ് എട്ട്-വ്യാഴം: ബ്രാഹ്മണ സമുദായത്തിൽ പെട്ട സർക്കാർ ജീവനക്കാർക്ക് നിയന്ത്രിത അവധി
   വിശ്വകർമ ദിനം- സെപ്തംബർ 17- ശനി: സർക്കാർ- അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ വിശ്വകർമ സമുദായത്തിൽപ്പെട്ട ജീവനക്കാർക്കും, വിശ്വകർമ സമുദായക്കാരായ അധ്യാപകർക്കും നിയന്ത്രിത അവധി.
   Published by:Anuraj GR
   First published:
   )}