കണ്ണൂര്‍: പ്രവാചക വിരുദ്ധ പരാർമശങ്ങളെ തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്ലീം പള്ളിക്ക് പൊലീസ് നല്കിയ നോട്ടീസ് വിവാദത്തില്‍. വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ശേഷമുള്ള മത പ്രഭാഷണത്തിൽ സാമുദായിക സൗഹാര്‍ദ്ദം തകർക്കയും വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുകയും ചെയ്യുന്ന തരത്തിലാകരുതെന്ന് നിര്‍ദേശിച്ചുകൊണ്ട് കണ്ണൂര്‍ മയ്യില്‍ പൊലീസാണ് പള്ളിക്ക് നോട്ടീസ് നല്‍കിയത്.
'പ്രവാചനക നിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ താങ്കളുടെ കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളില്‍ വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനുശേഷം നടത്തിവരുന്നതായ മത പ്രഭാഷണത്തില്‍ നിലവിലുള്ള സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ, വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ലാത്തതാണ്. അങ്ങനെ സംഭവിച്ചതായി വിവരം ലഭിക്കുന്നപക്ഷം ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് ഇതിനാല്‍ അറിയിക്കുന്നു.'- എന്നാണ് നോട്ടീസിലുള്ളത്.
പിണറായിയുടെ ഭരണത്തിൽ നീർക്കോലിയും ഫണം വിടർത്തുകയാണെന്നും മുസ്ലിം ലീഗ്രാജ്യത്ത് പ്രവാചകനിന്ദയുമായി ബി.ജെ.പി. വക്താക്കളും സംഘപരിവാരവും രംഗത്ത് വന്നിരിക്കെ, അതിനെ പ്രതിരോധിക്കേണ്ട ഭരണകൂടവും പോലീസും വാദിയെ പ്രതിയാക്കുന്ന ചെയ്തിയുമായി മുന്നോട്ട് വന്നിരിക്കുകയാണെന്നും പിണറായിയുടെ ഭരണത്തിൽ നീർക്കോലിയും ഫണം വിടർത്തുകയാണെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി.
മുണ്ടുടുത്ത മോദിയെന്ന പേരുദോഷം നേടിയ കേരള മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ മയ്യിൽ പോലീസ് മയ്യിൽപഞ്ചായത്തിലെ ഏതാനും പള്ളികളിൽ കമ്മറ്റി ഭാരവാഹികൾക്ക് പോലീസ് നൽകിയ നോട്ടീസിൽ"പ്രവാചകനിന്ദ നടന്നതായി പറയപ്പെടുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ താങ്കളുടെ കമ്മറ്റിയുടെ കീഴിലുള്ള പള്ളികളിൽ വെള്ളിയാഴ്ച ജുമാനിസ്കാരത്തിന് ശേഷം നടത്തി വരുന്നതായ മത പ്രഭാഷണത്തിൽനിലവിലുള്ള സാമുദായിക സൗഹാർദ്ദംതകർക്കുന്നതോ വർഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ പ്രഭാഷണങ്ങൾ നടത്താൻ പാടില്ലാത്തതാണെന്നും അങ്ങനെ സംഭവിച്ചതായി വിവരം ലഭിക്കുന്ന പക്ഷം ബന്ധപ്പെട്ടവ്യക്തിയുടെ പേരിൽ ഉചിതമായ നിയമ നടപടി സ്വീകരിക്കുന്നതാണെന്നും ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.
മയ്യിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായ ഇൻസ്പെക്ടർ ഓഫ് പോലീസ് ഒപ്പ് വെച്ച നോട്ടീസാണ് പള്ളി കമ്മറ്റി സെക്രട്ടറിമാർക്ക് നൽകിയിട്ടുള്ളത്. ഇത് സംബന്ധമായി ജില്ലാ പോലീസ് മേധാവിയുമായും എ.സി.പി.യുമായും സംസാരിച്ചപ്പോൾ പോലീസിൻ്റെ ഉന്നതതലങ്ങളിൽ നിന്ന് അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് അറിഞ്ഞത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
ഡി.ജി.പി.യുടെ ഉത്തരവുകൾ അനുസരിക്കാത്ത എ.ഡി.ജി.പി.മാരുള്ള പിണറായി ഭരണത്തിൽ ഇതും ഇതിലപ്പുറവും സംഭവിച്ചെങ്കിലെ അത്ഭുതമുള്ളൂ! എങ്കിലും ഇത്തരമൊരു നോട്ടീസിൻ്റെ ആധികാരികതയെ കുറിച്ച് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയും നാഴികക്ക് നാൽപത് വട്ടം ന്യൂനപക്ഷ സ്നേഹം പ്രസംഗിക്കുന്നക്കുന്ന സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്ന് കരീംചേലേരി ആവശ്യപ്പെട്ടു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.