നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കോവിഡ് മരണ കണക്കുകള്‍ കൃത്യമാവുന്നത് വരെ പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തിക്കൊണ്ടേ ഇരിക്കും'; വി ഡി സതീശന്‍

  'കോവിഡ് മരണ കണക്കുകള്‍ കൃത്യമാവുന്നത് വരെ പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തിക്കൊണ്ടേ ഇരിക്കും'; വി ഡി സതീശന്‍

  കോവിഡ് മരണ കണക്കുകളിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച രേഖകള്‍ പ്രതിപക്ഷം പുറത്ത് വിട്ടിരുന്നു

  വി ഡി സതീശൻ

  വി ഡി സതീശൻ

  • Share this:
   തിരുവനന്തപുരം: കോവിഡ് മരണ കണക്കുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്. കോവിഡ് മരണക്കണക്ക് സംബന്ധിച്ച ക്രമക്കേട് പ്രതിപക്ഷം നിരന്തരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളതാണെന്നും എന്നാല്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിക്കുന്ന സമീപനം നിഷേധാത്മകമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ വിഷയം ആദ്യം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ പരിഹസിച്ച് മറുപടി പറഞ്ഞ മന്ത്രിക്കു പിന്നീട് പ്രതിപക്ഷം ഉന്നയിച്ചത് വസ്തുതയാണെന്ന് അംഗീകരിക്കേണ്ടി വന്നെന്ന് അദ്ദേഹം പറഞ്ഞു.

   എന്നാല്‍ ഇപ്പോഴും സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഒളിച്ചു കളിക്കുകയാണ്. സര്‍ക്കാരിന്റെ ഈ സമീപനം അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കും. കോവിഡ് മരണ കണക്കുകളിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച രേഖകള്‍ പ്രതിപക്ഷം പുറത്ത് വിട്ടിരുന്നു. ഇത് സര്‍ക്കാരിന്റെ കണക്കുകളിലെ തന്നെയുള്ള അന്തരമാണ്. യാഥാര്‍ഥ്യം ഇതിലും എത്രയോ കൂടുതലാണ്. കോവിഡ് മരണ കണക്കുകള്‍ കൃത്യമാവുന്നത് വരെ പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തിക്കൊണ്ടേ ഇരിക്കുമെന്നും സര്‍ക്കാര്‍ മറുപടി പറയണമെന്നും വി ഡി സതീഷന്‍ പറഞ്ഞു.

   Also Read-ദൈവമാണെന്ന് അണികൾ പറയുന്നത് കൊണ്ടാകും വിമർശനം കേൾക്കാനുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുത : വി.ഡി. സതീശൻ

   ഈ മാസം 23 വരെ 23486 കോവിഡ് മരണം നടന്നെന്ന് വിവരാവകാശ രേഖ. ആരോഗ്യവകുപ്പ് കണക്കിനെക്കാള്‍ 7615 മരണം കൂടുതലാണ് ഈ കണക്ക്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നല്‍കിയ കണക്കിലാണ് ആരോഗ്യവകുപ്പിനെക്കാള്‍ കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

   Also Read-Explained: ഇനി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എളുപ്പത്തിൽ തിരുത്താം; ഒരവസരം മാത്രം; അറിയേണ്ടതെല്ലാം

   വിവരവകാശ രേഖ പ്രകാരം ഈ മാസം 23 വരെയുള്ള കോവിഡ് മരണം 23486. ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് 23 വരെ റിപ്പോര്‍ട്ട് ചെയ്തത് 15871 കോവിഡ് മരണം മാത്രം. അതായത് സര്‍ക്കാര്‍ കണക്ക് പ്രകാരം തന്നെ 7615 മരണം ആരോഗ്യവകുപ്പ് കണക്കില്‍ ഉള്‍പ്പെട്ടില്ല എന്ന് ചുരുക്കം. തദ്ദേശസ്ഥാപനങ്ങളുടെ കണക്കുകള്‍ ക്രോഡീകരിച്ചാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ കണക്ക് പ്രസിദ്ധീകരിച്ചത്.

   ജില്ല അടിസ്ഥാനത്തിലെ കണക്കാണ് പുറത്ത് വിട്ടത്. കഴിഞ്ഞ മെയ്യ്, ജൂണ്‍ മാസത്തിലാണ് കൂടുതല്‍ മരണവും നടന്നത്. മെയ്യ് മാസത്തില്‍ 11258 ഉം, ജൂണില്‍ 5873 മരണവും നടന്നെന്നാണ് കണക്ക്. കൂടുതല്‍ മരണം തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 16170 മരണം മാത്രമാണ് സര്‍ക്കാര്‍ രേഖകളിലുള്ളത്.

   അതേസമയം ഈ കണക്ക് ഔദ്യോഗിക കോവിഡ് മരണ കണക്കായി എടുക്കാനാകില്ലെന്നാണ് ആരോഗ്യവകുപ്പ് നിലപാട്. പരാതിയുണ്ടെങ്കില്‍ അവ പരിശോധിക്കുമെന്നും, ആരോഗ്യവകുപ്പ് കണക്കില്‍ ഉള്‍പ്പെടാത്ത കോവിഡ് മരണമുണ്ടെങ്കില്‍ അവ ഉള്‍പ്പെടുത്തുമെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരണം.
   Published by:Jayesh Krishnan
   First published: