നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശമ്പള കമ്മീഷൻ റിപ്പോർട്ടിനെതിരെ ഓർത്തഡോക്സ് സഭ: റിപ്പോർട്ട് ന്യൂനപക്ഷ വിരുദ്ധം

  ശമ്പള കമ്മീഷൻ റിപ്പോർട്ടിനെതിരെ ഓർത്തഡോക്സ് സഭ: റിപ്പോർട്ട് ന്യൂനപക്ഷ വിരുദ്ധം

  എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങളാണ് ഓര്‍ത്തഡോക്‌സ് സഭയെ പ്രധാനമായും ചൊടിപ്പിച്ചിരിക്കുന്നത്.

  • Share this:
  കോട്ടയം:ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടാണ് ഓര്‍ത്തഡോസ് സഭ രംഗത്തു വന്നിരിക്കുന്നത്. സഭാ സെക്രട്ടറി ബിജുഉമ്മന്‍ ആണ് പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് രംഗത്തുവന്നത്.

  എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ധ്വംസിക്കുന്ന ശുപാര്‍ശകളുമായിആണ് പതിനൊന്നാം ശമ്പള കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് എന്ന് ബിജു ഉമ്മന്‍ ആരോപിക്കുന്നു. ശമ്പള കമ്മീഷന്റെ നടപടി സംശയാസ്പദവും ദുരുദ്ദേശപരവുമാണെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ ബിജു ഉമ്മന്‍ വാര്‍ത്താക്കുറിപ്പില്‍ പ്രസ്താവിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ചിട്ടുള്ള അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള ഗൂഡ ശ്രമങ്ങളെ നിയമപരമായും ജനാധിപത്യപരമായും നേരിടും എന്നാണ് ഓര്‍ത്തഡോസ് സഭ വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

  എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങളാണ് ഓര്‍ത്തഡോക്‌സ് സഭയെ പ്രധാനമായും ചൊടിപ്പിച്ചിരിക്കുന്നത്.എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ മുന്‍നിര്‍ത്തി പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്നുള്ള കമ്മീഷന്‍ ശുപാര്‍ശ യുക്തിസഹജമല്ല എന്ന് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വേണ്ടി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയ ബിജു ഉമ്മന്‍ ആരോപിക്കുന്നു.ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശമ്പള കമ്മീഷന്‍ നടത്തിയ ആസൂത്രിത ശ്രമം അപലപനീയമാണ് എന്ന ഗുരുതരമായ ആരോപണവും ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഓര്‍ത്തഡോക്‌സ് സഭ നടത്തുന്നു.

  ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്ള മറ്റു പല നിര്‍ദ്ദേശങ്ങളെയും ഓര്‍ത്തഡോസ് സഭ വിമര്‍ശിക്കുന്നുണ്ട്.

  കാലികവും അടിയന്തര പ്രാധാന്യമര്‍ഹിക്കുന്നതുമായ ഒട്ടനവധി വിഷയങ്ങള്‍ വിസ്മരിച്ചുകൊണ്ട് ആണ് ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത് എന്ന് ബിജു ഉമ്മന്‍ ആരോപിക്കുന്നു.അവകാശലംഘനത്തിന് വഴിയൊരുക്കുന്ന ശുപാര്‍ശകള്‍ ആണ് റിപ്പോര്‍ട്ടിലുള്ള പല നിര്‍ദ്ദേശങ്ങളും എന്ന് ബിജു ഉമ്മന്‍ ആരോപിക്കുന്നു. ശമ്പള കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട്

  അതേപടി സര്‍ക്കാര്‍ അംഗീകരിക്കരുതെന്നും അഡ്വക്കേറ്റ് ബിജു ഉമ്മന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

  ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പല ശുപാര്‍ശകള്‍ക്കെതിരെ നേരത്തെ യുവജന സംഘടനകളും രംഗത്ത് വന്നിരുന്നു. പെന്‍ഷന്‍ പ്രായം 57 വയസ്സാക്കാന്‍ ഉള്ള തീരുമാനത്തിനെതിരെ ആയിരുന്നു പ്രധാന രാഷ്ട്രീയ കക്ഷികളുടെ എല്ലാം യുവജന സംഘടനകള്‍ രംഗത്ത് വന്നത്. ഈ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രധാനപ്പെട്ട മുന്നറിയിപ്പ്. അതിന് പിന്നാലെയാണ് ഒരു സമുദായസംഘടന കൂടി ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്ന നിലപാടിലാണ് എന്‍എസ്എസ് നേതൃത്വം ഉള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തു തുടര്‍ നടപടിയാണ് സ്വീകരിക്കുന്നത് എന്ന് കാത്തിരിക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. ഏതായാലും ഓര്‍ത്തഡോസ് സഭ സമ്മര്‍ദം ശക്തമാക്കാന്‍ നടപടിയാണ് ഇപ്പോള്‍ മുന്നോട്ട് എടുത്തിരിക്കുന്നത്. ഈ സമ്മര്‍ദ്ദത്തില്‍ കീഴ്‌പ്പെട്ട് സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കാവുന്നതാണ് കാത്തിരുന്ന കാണാനുള്ളത്. എന്‍എസ്എസ് ഉള്‍പ്പെടെയുള്ള മറ്റ് സമുദായ സംഘടനകളുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.
  Published by:Jayashankar AV
  First published:
  )}