നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സിറോമലബാർ സഭയിലെ കുർബാന എകീകരണം:മാർപാപ്പയുടെ നിർദേശം നടപ്പിലാക്കണമെന്ന് വത്തിക്കാൻ സ്ഥാനപതി

    സിറോമലബാർ സഭയിലെ കുർബാന എകീകരണം:മാർപാപ്പയുടെ നിർദേശം നടപ്പിലാക്കണമെന്ന് വത്തിക്കാൻ സ്ഥാനപതി

    കുര്‍ബാന ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ അടക്കം പ്രതിഷേധവുമായി രംഗത്ത് വരുമ്പോഴാണ് വത്തിക്കാന്‍ ഇക്കാര്യത്തില്‍ കര്‍ക്കശ നിലപാട് അറിയിച്ചത് .

    • Share this:
    കൊച്ചി. സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം ഏകീകരിക്കാനുള്ള മാര്‍പാപ്പയുടെ നിര്‍ദേശം നടപ്പിലാക്കണമെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി. സിറോ മലബാര്‍ സഭയുടെ വര്‍ഷകാല സിനഡ് സമ്മേളനത്തിലാണ് ആര്‍ച്ച് ബിഷപ് ലിയോ പോള്‍ ദോ ജിറേല്ലിയുടെ നിര്‍ദ്ദേശം.തീരുമാനം നടപ്പാക്കാന്‍ സിനഡിന് ഉത്തരവാദിത്തം ഉണ്ടെന്നുംഇക്കാര്യത്തിലുള്ള വിവാദങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സിനഡ് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . മെത്രാന്മാരും വൈദീകരും ഒരുമനസ്സോടെ ചിന്തിക്കണം.സഭയുടെ നിര്‍ദേശങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ച് ഇഴയ്ക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുര്‍ബാന ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ അടക്കം പ്രതിഷേധവുമായി രംഗത്ത് വരുമ്പോഴാണ് വത്തിക്കാന്‍ ഇക്കാര്യത്തില്‍ കര്‍ക്കശ നിലപാട് അറിയിച്ചത് .

    സിറോമലബാര്‍ സഭയുടെ സിനഡു സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിലാണ് മാര്‍പാപ്പയുടെ ഇന്ത്യയിലെ സ്ഥാനപതിയായ ആര്‍ച്ച്ബിഷപ് ലിയോ പോള്‍ ദോ ജിറേല്ലി സിനഡിനെ അഭിസംബോധന ചെയ്തത് . പൗരസ്ത്യ സഭകള്‍ തങ്ങളുടെ തനതു പാരമ്പര്യങ്ങള്‍ പാലിച്ചുകൊണ്ട് സാര്‍വ്വത്രിക സഭാകൂട്ടായ്മയില്‍ തുടരുമ്പോഴാണ് സഭ സജീവമാകുന്നത്. സഭയുടെ ഐക്യത്തിന് ആരാധനാക്രമത്തിലെ ഐക്യരൂപ്യം അനിവാര്യമാണ്. ഈ വിഷയത്തില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ നല്‍കിയ നിര്‍ദേശം നടപ്പിലാക്കാന്‍ സിനഡിന് ഉത്തരവാദിത്തം ഉണ്ടെന്ന് വത്തിക്കാന്‍ സ്ഥാനപതി ഓര്‍മ്മിപ്പിച്ചു. നിഷിപ്ത താല്‍പര്യങ്ങളോടെയുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ സഭക്ക് ചേര്‍ന്നതല്ല. സഭയോടൊത്ത് ചിന്തിക്കുന്നതിലൂടെയാണ് സഭയുടെ കൂട്ടായ്മ സാധ്യമാകുന്നതെന്ന് ആര്‍ച്ച്ബിഷപ് ഓര്‍മ്മിപ്പിച്ചു.മാര്‍പാപ്പയുടെ തീരുമാനം നടപ്പിലാക്കുന്നത് സഭയുടെ ഐക്യത്തെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സഭയില്‍ ആവശ്യമാണ് . ഇതിനായി സഭയിലെ മെത്രാന്മാരും വൈദീകരും ഒരുമനസ്സോടെ ദൈവജനത്തോട് ചേര്‍ന്ന് ചിന്തിക്കണം. സഭയുടെ നിര്‍ദേശങ്ങളെ സമൂഹ മാധ്യമങ്ങളിലൂടെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ച് ഇഴയ്ക്കുന്നത് തിരുസഭയുടെ മുഖം വികൃതമാക്കാന്‍ മാത്രമെ ഉപയോഗപ്പെടുകയുള്ളൂവെന്നുംവത്തിക്കാന്‍ സ്ഥാനപതി പറഞ്ഞു .
    കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ സിറോമലബാര്‍ സഭ നല്‍കുന്ന മാതൃകാപരമായ നേതൃത്വത്തെ ആര്‍ച്ച്ബിഷപ് അഭിനന്ദിച്ചു. അജപാലന , വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ സിറോമലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ സാര്‍വ്വത്രിക സഭയ്ക്കുതന്നെ ശക്തിപകരുന്നതാണ്.ഓണ്‍ലൈനിലൂടെ സിനഡില്‍ പങ്കെടുത്ത വത്തിക്കാന്‍ സ്ഥാനപതിക്ക് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സ്വാഗതം പറഞ്ഞു . പുതിയ ശുശ്രൂഷയില്‍ എല്ലാ സഹകരണവും പ്രാര്‍ത്ഥനയും മേജര്‍ ആര്‍ച്ച്ബിഷപ് വാഗ്ദാനം ചെയ്തു. സിനഡിന്റെ സെക്രട്ടറിയായ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ വത്തിക്കാന്‍ സ്ഥാനപതിക്ക് കൃതജ്ഞത അര്‍പ്പിച്ചു സംസാരിച്ചു. വത്തിക്കാന്‍ സ്ഥാനപതിയുടെ പ്രഭാഷണത്തിനു ശേഷം ആരാധനാക്രമത്തെ ആധാരമാക്കിയുള്ള ചര്‍ച്ചകള്‍ക്ക് സിനഡില്‍ തുടക്കംകുറിച്ചു .
    Published by:Jayashankar AV
    First published:
    )}