• HOME
 • »
 • NEWS
 • »
 • kerala
 • »
 • Suicide | കുഞ്ഞ് ജനിച്ച് ഇരുപതാം ദിവസം മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ

Suicide | കുഞ്ഞ് ജനിച്ച് ഇരുപതാം ദിവസം മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ

പൊലീസ് എത്തുമ്പോൾ മൃതദേഹത്തിന് സമീപം കിടന്നിരുന്ന ഇരുപത് ദിവസം പ്രായമായ പെൺകുഞ്ഞ് അവശനിലയിലായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: ഇരുപത് ദിവസം പ്രായമായ കുഞ്ഞിന്‍റെ അച്ഛനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര മണലുവിള വലിയവിളയിൽ ഏദൻ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന ഷിജു സ്റ്റീഫൻ(45), ഭാര്യ പ്രമീള(37) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അറയൂർ നിവാസിയാണ് ഷിജു സ്റ്റീഫൻ, മാറാടി സ്വദേശിയാണ് പ്രമീള.

  സമീപവാസിയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ഇരുവരുടെയും മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോൾ ഇരുപത് ദിവസം പ്രായമായ പെൺകുഞ്ഞ് അവശനിലയിലായിരുന്നു. കുഞ്ഞിനെ ആദ്യം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പിന്നീട് എസ് എ ടി ആശുപത്രിയിലേക്കും മാറ്റി.

  പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം ഷിജു സ്റ്റീഫന്‍റെയും പ്രമീളയുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സാമ്പത്തികബാധ്യത കാരണം ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ക്വാറി തൊഴിലാളിയാണ് ഷിജു സ്റ്റീഫൻ.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

  'മുല്ലപ്പെരിയാർ പൊട്ടാറായി, ശബരിമലയിൽ സ്ത്രീകളെ കയറ്റി'; എംഎൽഎ എന്തേലും ചെയ്തോ? കാർ അടിച്ചുതകർത്തതിന് കാരണം

  തിരുവനന്തപുരം: മുല്ലപ്പെരിയാർ പൊട്ടാറായിട്ടും ശബരിമലയിൽ സ്ത്രീകളെ കയറ്റിയിട്ടും കോവളം എംഎൽഎ എന്ത് ചെയ്തു? എംഎൽഎയുടെ കാർ അടിച്ചു തകർത്ത പയറ്റുവിള പുലിവിള വീട്ടിൽ എസ് സന്തോഷിന്‍റേതാണ് ചോദ്യം. കാർ അടിച്ചു തകർക്കുന്നത് കണ്ട് ഓടിക്കൂടിയ സമീപവാസികളോടാണ് സന്തോഷ് ഈ ചോദ്യം ചോദിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 7.15നാണ് കോവളം എംഎൽഎ എം. വിന്‍സന്‍റിന്‍റെ കാര്‍ അടിച്ചു തകര്‍ത്തത്. ബാലരാമപുരം-വിഴിഞ്ഞം റോഡില്‍ ആര്‍സി തെരുവില്‍ എംഎല്‍എയുടെ വീടിന് മുന്നിലായിരുന്നു സംഭവം.

  കാര്‍ നിര്‍ത്തി എംഎല്‍എ വീട്ടിലേക്കു കയറിയതിനു പിന്നാലെയായിരുന്നു ബൈക്കില്‍ എത്തിയ സന്തോഷ് കമ്പിപ്പാര കൊണ്ട് വാഹനം അടിച്ചു തകത്തത്. സംഭവത്തില്‍ പയറ്റുവിള പുലിവിള വീട്ടില്‍ എസ്. സന്തോഷി(31)നെ ഡ്രൈവര്‍ വിനോദും നാട്ടുകാരും ചേര്‍ന്ന് കീഴ്പ്പെടുത്തി പൊലീസിനു കൈമാറി. മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പൊലീസ് വ്യക്തമാക്കി. സഹോദരന്‍റെ മരണത്തിന് ശേഷം മാനസികാസ്വാസ്ഥ്യം പ്രകടമായതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. അതിനുശേഷം സോഷ്യൽ മീഡിയ വഴിയും മറ്റും പൊതുവിഷയങ്ങളിൽ രൂക്ഷമായി പ്രതികരിക്കുന്നത് സന്തോഷിന്‍റെ രീതിയായിരുന്നു.

  Also Read-POCSO | തൃശ്ശൂരിൽ വിദ്യാര്‍ത്ഥിനികളെ കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; യുവാക്കള്‍ അറസ്റ്റിൽ

  ഹെല്‍മറ്റ് ധരിച്ചെത്തിയ സന്തോഷ് ചാക്കില്‍ സൂക്ഷിച്ചിരുന്ന കമ്പിപ്പാര എടുത്ത് കാറിന്റെ നാലു വശത്തെയും ഗ്ലാസ് പൂര്‍ണമായി തകര്‍ത്തു. ബോണറ്റില്‍ വെട്ടിയ ശേഷം മുന്‍ വശത്തെ നമ്ബര്‍ പ്ലേറ്റും അടിച്ചു തകര്‍ത്തു. തടിച്ചുകൂടിയ ജനക്കൂട്ടം രോഷാകുലരായി സന്തോഷിനെ ആക്രമിച്ചേക്കുമെന്ന നില വന്നതോടെ വിന്‍സന്റ് തന്നെ ഇയാളെ വീടിനുള്ളില്‍ കയറ്റിയിരുത്തി സംരക്ഷിക്കുകയായിരുന്നു. പൊലീസ് എത്തുന്നതുവരെ എംഎല്‍എ പ്രതിക്കു കാവല്‍ നിന്നു. അഞ്ചുമാസം മുന്‍പ് 8 ലക്ഷം രൂപ ലോണെടുത്ത് വിന്‍സെന്റ് വാങ്ങിയതാണു കാര്‍.
  Published by:Anuraj GR
  First published: