• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakkara Result | 'ഒരു തോൽവി കൊണ്ടൊന്നും പാർട്ടി പിന്നോട്ടുപോകില്ല'; ഏൽപ്പിച്ച ജോലി ഭംഗിയായി നിറവേറ്റിയെന്ന് ഡോ. ജോ ജോസഫ്

Thrikkakkara Result | 'ഒരു തോൽവി കൊണ്ടൊന്നും പാർട്ടി പിന്നോട്ടുപോകില്ല'; ഏൽപ്പിച്ച ജോലി ഭംഗിയായി നിറവേറ്റിയെന്ന് ഡോ. ജോ ജോസഫ്

'തെരഞ്ഞെടുപ്പാകുമ്ബോള്‍ ജയവും പരാജയവും ഉണ്ടാകും. ആരും പ്രതീക്ഷിക്കാത്ത തോല്‍വിയാണ് ഉണ്ടായത്. തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടം തന്നെയായിരുന്നു'

ഡോ. ജോ ജോസഫ്

ഡോ. ജോ ജോസഫ്

  • Share this:
    കൊച്ചി: പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റിയെന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് പറഞ്ഞു. ഈ ഒരു തോൽവി കൊണ്ടൊന്നും പാർട്ടി പിന്നോട്ടുപോകില്ല. ജനഹിതം പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

    തോല്‍വിയെ കുറിച്ച്‌ പാര്‍ട്ടി ഇഴകീറി പരിശോധിക്കും ഇതിൽ വ്യക്തിപരമായി മറുപടി പറയേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പാകുമ്ബോള്‍ ജയവും പരാജയവും ഉണ്ടാകും. ആരും പ്രതീക്ഷിക്കാത്ത തോല്‍വിയാണ് ഉണ്ടായത്. തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടം തന്നെയായിരുന്നു. തീര്‍ച്ചയായും പരാജയത്തിലെ പിഴവുകള്‍ പരിശോധിക്കും. കൂടെ നിന്ന എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. താന്‍ ഇവിടെ തന്നെ ഉണ്ടാകുമെന്നും ഡോ. ജോ ജോസഫ് പറഞ്ഞു.

    സെഞ്ച്വറിയടിക്കാൻ ഇറങ്ങി ഇഞ്ചുറിയുമായി മടങ്ങി എൽഡിഎഫ്

    കൊച്ചി: #ഉറപ്പാണ്100 #ഉറപ്പാണ്എൽഡിഎഫ് - തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മുന്നോട്ടുവെച്ച ടാഗ് ലൈൻ ആയിരുന്നു ഇത്. തൃക്കാക്കരയിൽ സെഞ്ച്വറിയടിക്കുമെന്ന അവകാശവാദങ്ങളായിരുന്നു പ്രചരണങ്ങളിലെല്ലാം നിറഞ്ഞുനിന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നുതുടങ്ങിയതോടെ യുഡിഎഫിന്‍റെ ബൌൺസർ തലയ്ക്കുകൊണ്ട് ഇഞ്ച്വറിയുമായി മടങ്ങേണ്ടിവന്ന അവസ്ഥയിലാണ് എൽഡിഎഫ്. പി.ടി തോമസ് നേടിയതിനേക്കാൾ മികച്ച ഭൂരിപക്ഷവുമായി ഉമ തോമസ് കളംനിറഞ്ഞപ്പോൾ കനത്ത തോൽവിയുടെ നിരാശയിലാണ് എൽഡിഎഫ് ക്യാംപ്.

    പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് തൃക്കാക്കര. എന്നാൽ ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംഎൽഎമാരും മറ്റു ജില്ലകളിലെ മുതിർന്ന നേതാക്കളുമെല്ലാം തൃക്കാക്കരയിൽ ക്യാംപ് ചെയ്തുള്ള പ്രചരണത്തിലൂടെ അട്ടിമറി സൃഷ്ടിക്കാനായിരുന്നു എൽഡിഎഫിന്‍റെ പടപുറപ്പാട്. പക്ഷേ, ആ പ്രചാരണങ്ങളെ പാടെ അവഗണിക്കുന്നതായിരുന്നു തൃക്കാക്കരയിലെ ജനവിധി.

    Also Read- പതിനഞ്ചാം നിയമസഭയിലെ Twelfth Woman; യുഡിഎഫിന്റെ രണ്ടാമത്തെ വനിതാ എംഎൽഎയായി ഉമാ തോമസ്

    പ്രചരണത്തിന്‍റെ തുടക്കത്തിൽ കെ റെയിൽ ഉൾപ്പടെയുള്ള വിഷയങ്ങളാണ് തൃക്കാക്കരയിൽ സജീവ ചർച്ചയായതെങ്കിൽ, ഇടത് സ്ഥാനാർഥിയുടേതെന്ന് അവകാശപ്പെട്ട് പ്രചരിപ്പിച്ച വ്യാജ വീഡിയോയിൽ പ്രചരണം വഴിമാറിയിരുന്നു. വൻ വികസനം കൊണ്ടുവരുമെന്ന ഭരണമുന്നണിയുടെ വാഗ്ദാനങ്ങളും തിരഞ്ഞെടുപ്പ് വേദികളിൽ നിരന്തരം മുഴങ്ങി. എന്നാൽ അവയൊക്കെ തള്ളിക്കളയുന്നതായിരുന്നു ജനവിധി. വൻ പരാജയം ഏറ്റുവാങ്ങിയതോടെ കെ റെയിലിന് എതിരാണ് ജനവിധിയെന്ന പ്രതിപക്ഷത്തിന്‍റെ അവകാശവാദത്തിന് മുന്നിൽ സർക്കാരിന്‍റെ പ്രതികരണം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

    പരാജയം സമ്മതിക്കുന്നുവെന്നും ജനവിധി അപ്രതീക്ഷിതമാണെന്നുമായിരുന്നു സിപിഎം എറണാകുളം ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം. തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കും, ഭരണവിരുദ്ധ വികാരമെന്ന് പറയാനാകില്ലെന്നുമായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രതികരിച്ചത്. ഓരോ മേഖലയിലെയും വോട്ടുകള്‍ വന്ന ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അവിശ്വസീയമായ ഫലമാണ് പുറത്ത് വന്നത്, തൃക്കാക്കരയില്‍ പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയല്ല, തോല്‍വിയുടെ ഉത്തരവാദിത്വം അദ്ദേഹത്തിനെല്ലെന്നും ജില്ലാ സെക്രട്ടറി പ്രതികരിച്ചു.

    എൽഡിഎഫ് വേദിയിലെത്തിയതിനെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ മുതിർന്ന നേതാവ് കെ വി തോമസിനെ സംബന്ധിച്ച് ഏറെ നിർണായകമായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ് ഫലം. വൻ വിജയം നേടിയതോടെ കോൺഗ്രസ് പ്രവർത്തകരുടെ കെ വി തോമസ് വിരുദ്ധവികാരം അണപൊട്ടിയൊഴുകി. കെ വി തോമസിന്‍റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചും തിരുത മൽസ്യം വിൽപനം നടത്തിയുമാണ് കോൺഗ്രസ് പ്രവർത്തകർ വിജയാഘോഷം ഗംഭീരമാക്കിയത്. യുഡിഎഫിന്‍റെ ക്യാപ്റ്റനായി തെരഞ്ഞെടുപ്പ് പ്രചരണം മുന്നിൽനിന്ന് നയിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശന് രാഷ്ട്രീയത്തിൽ വലിയ മൈലേജ് സമ്മാനിച്ച ഫലം കൂടിയാണിത്.
    Published by:Anuraj GR
    First published: