• HOME
  • »
  • NEWS
  • »
  • kerala
  • »
  • ട്രെയിനിലെ ശുചിമുറിയിൽ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയിൽ

ട്രെയിനിലെ ശുചിമുറിയിൽ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയിൽ

കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ മെമു ട്രെയിനിലാണ് യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

  • Last Updated :
  • Share this:
    പാലക്കാട്: ട്രെയിനിലെ ശുചിമുറിയിൽ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ മെമു ട്രെയിനിലാണ് യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിനിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സേലം പാടിയപ്പൊടി സ്വദേശി രാജ (60) ആണ് മരിച്ചത്. ട്രെയിൻ പാലക്കാട് സ്റ്റേഷനിലെത്തിയപ്പോൾ മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    ആത്മഹത്യാമുനമ്പായി ഒരു പാലം; പ്രതിവർഷം ഇവിടെനിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കുന്നത് ശരാശരി പത്തിലേറെ പേർ

    കൊല്ലം: കൊട്ടാരക്കരയിൽ ആത്മഹത്യ മുനമ്പായി മാറുകയാണ് കല്ലടയാറിന് കുറുകേയുള്ള കുന്നത്തൂർ പാലം. പാലത്തിലൂടെ നടന്നെത്തുന്നവർ താഴേക്ക് ചാടുന്നത് നിത്യ സംഭവമായി മാറുന്നു. ഏറ്റവുമൊടുവിൽ കുന്നത്തൂർ സ്വദേശിനിയും വിദ്യാർത്ഥിനിയുമായ രഞ്ജിതയാണ് പാലത്തിൽനിന്നും മരണത്തിലേക്ക് ചാടിയത്.

    കുന്നത്തൂർ, കൊട്ടാരക്കര താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ആത്മഹത്യ മുനമ്പായി മാറുന്നത്. ഒരു വർഷം ശരാശരി 10 പേരെങ്കിലും കല്ലടയാറിന്റെ ആഴങ്ങളിലേക്ക് ചാടി ജീവനോടുക്കാറുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പാലത്തിന്റെ കൈവരികളിൽ സംരക്ഷണ വലയം സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ പരിഗണിച്ചിട്ടുമില്ല.

    ചെരുപ്പ്, പേഴ്സ് അങ്ങനെ എന്തെങ്കിലും അടയാളങ്ങൾ കണ്ടായിരിക്കും പലപ്പോഴും താഴെക്കാരെങ്കിലും ചാടിയിട്ടുണ്ടെന്ന് നാട്ടുകാർ തിരിച്ചറിയുക. വർഷങ്ങളോളം മണൽ കുഴിച്ചെടുത്ത അപകട ചുഴികളും, ശക്തമായ അടിയൊഴുക്കും കാരണം ആഴങ്ങളിലേക്ക് പതിക്കുന്നവരെ വീണ്ടെടുക്കാനും സാധിക്കാതെ വരുന്നു.

    രാത്രിയിലെ തെരുവ് വിളക്കിന്റെ ആഭാവവും, പാലത്തിന്റെ സ്ഥലപരിമിതിയും അപകടങ്ങൾ വർധിപ്പിക്കുന്നു. രണ്ട് ദിവസം മുൻപ് കല്ലടയാറ്റിൽ ചാടിയ ഇരുപതുകാരിയുടെ മൃതദേഹം കല്ലടയാറ്റിൽ കുന്നത്തൂർ പാലത്തിൽനിന്ന് മാറി മൂന്നു കിലോമീറ്റർ അകലെ നിന്നും ലഭിച്ചിരുന്നു.

    നിരവധിപ്പേരാണ് ഇവിടെനിന്ന് ചാടി ആത്മഹത്യ ചെയ്തിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ജീവനൊടുക്കാൻ എത്തുന്നവർ തെരഞ്ഞെടുക്കുന്ന സ്ഥലമായി ഈ പാലം മാറിയിട്ട്. അടിക്കടി ഇവിടെ ആത്മഹത്യകൾ വർദ്ധിച്ചിട്ടും, പാലത്തിൽനിന്ന് ചാടാൻകഴിയാത്തവിധം കൈവരികളിൽ സംരക്ഷണവലയം വേണമെന്നതാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഈ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Anuraj GR
    First published: