കോഴിക്കോട്: കാർ നിയന്ത്രണം വിട്ടുണ്ടായ വാഹനാപകടത്തിൽ പിഞ്ചു കുഞ്ഞടക്കം 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കരുമലയിൽ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കൈയ്ക്ക് പരിക്കേറ്റ പൂനൂർ സ്വദേശിയായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Also read-കൊച്ചിയിൽ പാൽ വാങ്ങാൻ സൈക്കിളിൽ പോയ 11വയസുകാരന് കഴുത്തിൽ കേബിൾ കുരുങ്ങി പരിക്കേറ്റു
കാറിൽ പിഞ്ചു കുഞ്ഞടക്കം നാല് പേരാണ് ഉണ്ടായിരുന്നത്. ആർക്കും തന്നെ ഒന്നും സംഭവിച്ചില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാർ നിയന്ത്രണം വിട്ട് ഇടതുവശത്ത് റോഡരികിലെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഉയർന്നുപൊങ്ങി തലകീഴായി നിലത്തുവീഴുകയായിരുന്നു. അപകടത്തെ തുടർന്ന് ഈ പാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.