നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അച്ഛൻ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ പിതൃസഹോദരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; പീഡനം ഏഴാം വയസു മുതൽ

  അച്ഛൻ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ പിതൃസഹോദരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; പീഡനം ഏഴാം വയസു മുതൽ

  വിചാരണയ്ക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്. അന്വേഷണസംഘം കോടതിയിൽ 13 സാക്ഷികളെ ഹാജരാക്കിയിരുന്നു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.എൻ പുഷ്കരൻ ആണ് പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   കോട്ടയം: സഹോദരന്റെ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയും പിന്നീട് കുത്തി കൊലപ്പെടുത്താൻ ശ്രമം നടത്തുകയും ചെയ്ത കേസിൽ എരുമേലി സ്വദേശിക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് ശിക്ഷ വിധിച്ചത്. മകളെ ഉപേക്ഷിച്ച് സഹോദരൻ പോയതിനെ തുടർന്ന് കുട്ടിയെ ഇയാൾക്കൊപ്പം കൂട്ടുകയായിരുന്നു. ഏഴു വയസുള്ളപ്പോൾ മുതൽ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങി. നിരന്തരം പിതൃസഹോദരന്റെ പീഡനത്തിന് ഇരയായ പെൺകുട്ടി പിന്നീട് ഗർഭിണിയാകുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

   കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2014ൽ ആയിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ സഹോദരൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ആയിരുന്നു. ജയിലിൽ ആയിരുന്ന ഇയാൾ പുറത്തിറങ്ങിയതിനു ശേഷം പെൺകുട്ടിയുടെ അമ്മയ്ക്കൊപ്പമായി താമസം. ഇതിൽ മനംനൊന്ത് കുട്ടിയുടെ അച്ഛൻ വീടുവിട്ടു പോകുകയായിരുന്നു. ഇതോടെ പെൺകുട്ടി അമ്മയ്ക്കും പിതൃസഹോദരനും ഒപ്പമായി താമസം. കുട്ടിക്ക് ഏഴു വയസായപ്പോൾ മുതൽ ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു.

   You may also like:ബിനീഷ് കോടിയേരി മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്ക് ലഹരി മരുന്ന് കേസ് പ്രതിയെ വിളിച്ചതിന്റെ കോൾ ലിസ്റ്റ് [NEWS]ആരോഗ്യവകുപ്പിന് പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസിനാണ് പുഴുവരിച്ചത്:മുഖ്യമന്ത്രി [NEWS] കേരളത്തില്‍ യുവാക്കളെ കൊന്നൊടുക്കുന്നതിനായി ആസൂത്രിത പദ്ധതി; ആരോപണവുമായി എ.എ റഹിം [NEWS]

   കോട്ടയം ജില്ലയിലെ എരുമേലിയിൽ ആയിരുന്നു ആദ്യം പ്രതി താമസിച്ചിരുന്നത്. എന്നാൽ, പിന്നീട് കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പെൺകുട്ടിയെയും അമ്മയെയും സഹോദരങ്ങളുമായി വാടകയ്ക്ക് വീടെടുത്ത് താമസിച്ച് വരികയായിരുന്നു. ഈ സമയങ്ങളിലെല്ലാം ഇയാൾ പെൺകുട്ടിയെ നിരന്തരം ലൈംഗികപീഡനത്തിന് ഇരയാക്കി കൊണ്ടിരുന്നു. ഇതിനിടെ പെൺകുട്ടി ഗർഭിണിയാകുകയും പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. വിവരം ആരെയെങ്കിലും അറിയിച്ചാൽ കൊന്നുകളയുമെന്ന് അമ്മയെയും കുട്ടിയെയും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയിൽ ഭയന്ന ഇവർ ഇക്കാര്യങ്ങൾ ആരെയും അറിയിച്ചില്ല.

   ഇതിനിടെ പ്രതി പെൺകുട്ടിയെയും അമ്മയെയും കൂട്ടി വിവിധ സ്ഥലങ്ങളിലേക്ക് താമസം മാറി. ഓരോ സ്ഥലത്തും നാട്ടുകാർ പെൺകുട്ടിയെകുറിച്ച് അന്വേഷിക്കുമ്പോൾ വീട് ഒഴിഞ്ഞു പോകും. അങ്ങനെയാണ് ഒടുവിൽ എരുമേലിയിലേക്ക് തന്നെ ഇയാളെത്തിയത്. ഇവിടെ വച്ച് സ്വന്തം അച്ഛനെ വീണ്ടും കണ്ട പെൺകുട്ടി അച്ഛനുമായി വീണ്ടും അടുത്തു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രതി പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി നടന്ന സംഭവങ്ങൾ പറഞ്ഞതും ക്രൂരത പുറംലോകം അറിഞ്ഞതും.   ഇതിനെ തുടർന്ന് പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. വിചാരണയ്ക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്. അന്വേഷണസംഘം കോടതിയിൽ 13 സാക്ഷികളെ ഹാജരാക്കിയിരുന്നു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.എൻ പുഷ്കരൻ ആണ് പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായത്.
   Published by:Joys Joy
   First published:
   )}