HOME » NEWS » Kerala » THE PEOPLE RESPONDED TO THE DECLINE OF THE UDF SAYS SHIBU BABY JOHN

യുഡിഎഫിന്റെ അധഃപതനത്തിനുള്ള മറുപടിയാണ് ജനം തന്നത്; ഷിബു ബേബി ജോണ്‍

യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചെന്ന് അദ്ദേഹം പറഞ്ഞു.

News18 Malayalam | news18-malayalam
Updated: May 5, 2021, 11:28 PM IST
യുഡിഎഫിന്റെ അധഃപതനത്തിനുള്ള മറുപടിയാണ് ജനം തന്നത്; ഷിബു ബേബി ജോണ്‍
ഷിബു ബേബിജോൺ
  • Share this:
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഷിബു ബേബി ജോണ്‍. യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക് കുറിപ്പിലൂടെയായിരുന്നു ഷിബു ബേബി ജോണിന്റെ വിമര്‍ശനം. യുഡിഎഫിന്റെ അധഃപതനത്തിന് ജനം തന്ന മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം വിമര്‍ശിച്ചു.

'മാധ്യമങ്ങളോട് എന്ത് പറയണം പാര്‍ട്ടി വേദിയില്‍ എന്തു പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ'അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Also Read-മുൻമന്ത്രി കെ ആർ ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രം; ഐസിയുവിലേക്ക് മാറ്റി

ഷിബു ബേബി ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിലെ മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ നിലനില്‍പ്പ് തന്നെ കണ്‍മുമ്പില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. എന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ കൂടുതല്‍ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണ്?

മാധ്യമങ്ങളോട് എന്ത് പറയണം, പാര്‍ട്ടിവേദിയില്‍ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാന്‍ മാത്രമെ സാധിക്കുകയുള്ളു.

നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്. എന്നാല്‍ 'എന്നെ തല്ലണ്ടമ്മാ ഞാന്‍ നന്നാവൂല' എന്ന സന്ദേശമാണ് നിങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇനിയും അവരെ കൊണ്ട് തല്ലിക്കാതെ സ്വയം ഒരു കുഴിയെടുത്ത് മൂടുന്നതാകും നല്ലത്.
അല്ല... അതാണല്ലോ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.
Published by: Jayesh Krishnan
First published: May 5, 2021, 11:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories