OVID 19 | ദുബായിൽ നിന്ന് വന്നയാൾക്ക് കൊറോണ; ഇയാളെ മാതൃകയാക്കണമെന്ന് കളക്ടർ

ഇന്ന് രണ്ടു മണിയോടെയാണ് ഇയാൾ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

News18 Malayalam | news18
Updated: March 26, 2020, 9:18 PM IST
OVID 19 | ദുബായിൽ നിന്ന് വന്നയാൾക്ക് കൊറോണ; ഇയാളെ മാതൃകയാക്കണമെന്ന് കളക്ടർ
COVID 19
  • News18
  • Last Updated: March 26, 2020, 9:18 PM IST IST
  • Share this:
കൽപറ്റ: വയനാട്ടിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു. മാർച്ച് 22ന് ദുബായിൽ നിന്ന് വന്നയാൾക്കാണ് കോവിഡ് 19 പോസിറ്റീവ് ആയി സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗ ബാധിതനായ ആൾ മാതൃകയാക്കേണ്ട പ്രവർത്തനമാണ് സ്വീകരിച്ചതെന്ന് ജില്ല കളക്ടർ പറഞ്ഞു.

മൂന്ന് ആളുകളുമായി മാത്രമാണ് ഇയാൾക്ക് സമ്പർക്കം ഉണ്ടായത്. അവർ വീടുകളിൽ നിരീക്ഷണത്തിലാണെന്നും കളക്ടർ പറഞ്ഞു.

You may also like:1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ [NEWS]പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി [NEWS]കെഎസ്ആര്‍ടിസി കണ്ടക്ടറുടെ അച്ഛന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് [NEWS]

എയർപോർട്ടിൽ നിന്ന് ടാക്സി വിളിച്ച് വീട്ടിലേക്കെത്തിയ ഇദ്ദേഹം വീട്ടുകാരോട് ബന്ധുവീടുകളിലേക്ക് പോകാൻ നിർദ്ദേശിച്ചു. പിന്നീട് ഭാര്യാസഹോദരന്റെ കൂടെ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ആംബുലൻസിൽ ആശുപത്രിയിലെത്തി പ്രത്യേകനിരീക്ഷണത്തിലായി.

ഇന്ന് രണ്ടു മണിയോടെയാണ് ഇയാൾ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

അതേസമയം, ഇന്ന് വയനാട്ടിൽ 990 പേര്‍ കൂടി നിരീക്ഷണത്തിലായി. ഇതോടെ ആകെ നിരീക്ഷണത്തില്‍ കഴിയുന്നവർ 2926 ആണ്. നാലു പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 57 സാംപിളുകൾ അയച്ചു. ഇതിൽ 43 ഫലങ്ങൾ നെഗറ്റീവ് ആണ്. അതേസമയം, ജില്ലയിൽ കർശന നിയന്ത്രണമാണ് ജില്ല ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍