• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കൈക്കൂലിക്കാരന് മുഖ്യമന്ത്രി കൈകൊടുക്കുന്ന പടം കേരള സമൂഹത്തിന്റെ കരണത്തേറ്റ അടിയാണ്'; വി മുരളീധരന്‍

'കൈക്കൂലിക്കാരന് മുഖ്യമന്ത്രി കൈകൊടുക്കുന്ന പടം കേരള സമൂഹത്തിന്റെ കരണത്തേറ്റ അടിയാണ്'; വി മുരളീധരന്‍

വനം മാഫിയക്ക് വേണ്ടി ഒരു സര്‍ക്കാര്‍ ഉത്തരവ് ഇറക്കി എന്ന റെക്കോര്‍ഡും അഴിമതിയോട് അസഹിഷ്ണുതയുള്ള ഇടതുസര്‍ക്കാരിന് തന്നെയെന്ന് വി മുരളീധരന്‍ പറഞ്ഞു

കേന്ദ്രമന്ത്രി വി മുരളീധരൻ

കേന്ദ്രമന്ത്രി വി മുരളീധരൻ

  • Share this:
    തിരുവനന്തപുരം: മുട്ടില്‍ മരം കൊള്ളകേസ് പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഹസ്തദാനം നടത്തുന്ന ചിത്രം പുറത്തുവന്നതോടെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. അഴിമതിയോട് അസഹിഷ്ണുത നയമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് കാല്‍ക്കോടി കൈക്കൂലി നല്‍കി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് മുട്ടില്‍ മരംമുറിക്കേസിലെ പ്രതി വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

    വനം മാഫിയക്ക് വേണ്ടി ഒരു സര്‍ക്കാര്‍ ഉത്തരവ് ഇറക്കി എന്ന റെക്കോര്‍ഡും അഴിമതിയോട് അസഹിഷ്ണുതയുള്ള ഇടതുസര്‍ക്കാരിന് തന്നെയെന്ന് വി മുരളീധരന്‍ പറഞ്ഞു. കര്‍ഷകനെ സഹായിക്കാനാണ് ഉത്തരവിറക്കിയതെങ്കില്‍ പിന്നെന്തിനാണ് പിന്‍വലിച്ചതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

    Also Read-'മരംമുറി കേസ് പ്രതികളുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തി'; ചിത്രം പുറത്തുവിട്ട് പി.ടി തോമസ്

    മൂന്നു മാസത്തേക്ക് ഇറക്കിയ ഉത്തരവിന്റെ മറവില്‍ കേരളത്തിലെങ്ങും വനം വെട്ടി വെളുപ്പിച്ചെന്ന് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ വിട്ടൊഴിഞ്ഞ കേരളത്തോട് ചെയ്ത കൊടും ചതിയാണ് ഈ വനംകൊള്ളയെന്നും മരളീധരന്‍ വ്യക്തമാക്കി.

    വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

    'അഴിമതിയോട് അസഹിഷ്ണുത' നയമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് കാല്‍ക്കോടി കൈക്കൂലി നല്‍കി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് മുട്ടില്‍ മരംമുറിക്കേസിലെ പ്രതി വെളിപ്പെടുത്തുന്നത്.

    ഈ കൈക്കൂലിക്കാരന് മുഖ്യമന്ത്രി കൈകൊടുക്കുന്ന പടം കേരള സമൂഹത്തിന്റെ കരണത്തേറ്റ അടിയാണ്.

    വനം മാഫിയയ്ക്ക് വേണ്ടി ഒരു സര്‍ക്കാര്‍ ഉത്തരവ് തന്നെ ഇറക്കി എന്ന റെക്കോര്‍ഡും 'അഴിമതിയോട് അസഹിഷ്ണുത'യുള്ള ഇടതുസര്‍ക്കാരിന് തന്നെ.

    ചട്ടലംഘനം ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന ഉത്തരവ് രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവില്ലാതെ ഇറങ്ങില്ലെന്ന് ഉറപ്പ്.

    കര്‍ഷകനെ സഹായിക്കാനാണത്രെ ഉത്തരവിറക്കിയത്. പിന്നെ എന്തിനാണ് പിന്‍വലിച്ചതെന്ന് വ്യക്തമാക്കണം.

    വയനാട്ടിലെ രാഷ്ട്രീയ ഉന്നതരുടെ എസ്റ്റേറ്റുകളില്‍ നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയതിലും ദുരൂഹതയുണ്ട്.

    വയനാട്ടിലേത് മഞ്ഞുമലയുടെ അറ്റം മാത്രം. മൂന്നുമാസത്തേക്ക് ഇറക്കിയ ഉത്തരവിന്റെ മറവില്‍ കേരളത്തിലെങ്ങും വനംവെട്ടി വെളുപ്പിച്ചെന്ന് ഉറപ്പ്.

    ഈ വനംകൊള്ള വെറുതെ വിടില്ലന്നുറപ്പ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

    ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ശ്രീ.പ്രകാശ് ജാവഡേക്കര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

    രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയയെക്കൊണ്ട് എണ്ണിയെണ്ണി മറുപടി പറയിക്കുക തന്നെ ചെയ്യും.

    പ്രകൃതി ദുരന്തങ്ങള്‍ വിട്ടൊഴിയാത്ത കേരളത്തോട് ചെയ്ത കൊടും ചതിയാണ് ഈ വനംകൊള്ള.
    Published by:Jayesh Krishnan
    First published: