• HOME
 • »
 • NEWS
 • »
 • kerala
 • »
 • Dileep Case | 'ദിലീപും പൾസർ സുനിയുമൊത്തുള്ള ചിത്രം വ്യാജമല്ല'; ആർ ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോട്ടോ എടുത്തയാൾ

Dileep Case | 'ദിലീപും പൾസർ സുനിയുമൊത്തുള്ള ചിത്രം വ്യാജമല്ല'; ആർ ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോട്ടോ എടുത്തയാൾ

ദിലീപും പള്‍സര്‍ സുനിയും അടങ്ങുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന മുന്‍ ഡി.ജി.പിയുടെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. ഇതേത്തുടർന്നാണ് വിശദീകരണവുമായി ബിദിൽ രംഗത്തെത്തിയത്

 • Last Updated :
 • Share this:
  തൃശൂര്‍: പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം വ്യാജമാണെന്ന മുൻ ജയിൽ ഡിജിപി ആര്‍. ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോട്ടോ എടുത്ത ബിദില്‍ പറഞ്ഞു. സുനിയും ദിലീപും ഒന്നിച്ചുള്ള ഫോട്ടോയില്‍ കൃത്രിമം നടന്നിട്ടില്ലെന്നും താൻ മോർഫ് ചെയ്തിട്ടില്ലെന്നും ബിദില്‍ വ്യക്തമാക്കി. ദിലീപും പള്‍സര്‍ സുനിയും അടങ്ങുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന മുന്‍ ഡി.ജി.പിയുടെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. ഇതേത്തുടർന്നാണ് വിശദീകരണവുമായി ബിദിൽ രംഗത്തെത്തിയത്.

  ആര്‍. ശ്രീലേഖ പറഞ്ഞ ഫോട്ടോ, എഡിറ്റ് ചെയ്തതല്ലെന്നും താനാണ് ആ സെല്‍ഫി എടുത്തതെന്നും ബിദില്‍ പറഞ്ഞു. 'ജോര്‍ജേട്ടന്‍സ് പൂരം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനിലാണ് ക്ലബ് ബാര്‍ മാനായി ജോലി ചെയ്തിരുന്ന യുവാവ് ദിലീപിനൊപ്പമുള്ള ഫോട്ടോ എടുത്തത്. ഈ ഫോട്ടോയിലാണ് ദിലീപിന് പിന്നിലായി പള്‍സര്‍ സുനി ഉണ്ടായിരുന്നതെന്നും ബിദിൽ പറഞ്ഞു.

  'ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ ദിലീപിനെ കണ്ടപ്പോള്‍ ഓടിപ്പോയി എടുത്ത ഫോട്ടോയാണത്. ഫോട്ടോ എടുക്കാനായതിന്‍റെ ആവേശത്തിൽ അപ്പോള്‍ തന്നെ അത് ഫേസ്ബുക്കിലിടുകയും സുഹൃത്തുക്കൾക്ക് അയച്ചുനൽകുകയും ചെയ്തു. അന്ന് സെൽഫിയെടുത്ത ഫോണ്‍ ഇപ്പോള്‍ കോടതിയിലുണ്ട്. നടിയെ ആക്രമിച്ച കേസ് ഉണ്ടായതോടെ സി.ഐക്ക് ആണ് ആദ്യം ഫോണ്‍ കാണിച്ചത്. ഒരു കൃത്രിമവും താനായിട്ട് നടത്തിയിട്ടില്ല. തന്നെയാരും ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടുമില്ലെന്നും ബിദിൽ പറഞ്ഞു.

  പത്രത്തിലൊക്കെ പള്‍സര്‍ സുനിയുടെ ഫോട്ടോ കണ്ടറിയാം. അതാണ് ഞാനെടുത്ത ഫോട്ടോയിലും കണ്ടപ്പോള്‍ തിരിച്ചറിഞ്ഞത്. ഫോട്ടോയുടെ കാര്യം കോടതിക്കും ബോധ്യപ്പെട്ടതാണെന്നും ബിദില്‍ പറഞ്ഞു.

  'മൂന്ന് നടിമാരെ പൾസർ സുനി മുമ്പ് ആക്രമിച്ചിട്ടുണ്ട്'; മുൻ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ

  നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) ഒന്നാംപ്രതി പള്‍സര്‍ സുനി (Pulsar Suni) മുൻപും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് തനിക്ക് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മൂന്ന് നടിമാര്‍ പള്‍സര്‍ സുനിയെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ പറയുന്നു.

  ''വിശ്വാസ്യത പിടിച്ചുപറ്റി അടുത്തുകൂടി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രീകരിച്ച് ഇയാള്‍ അവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവര്‍ മാത്രമല്ല പലരും അതിന് ഇരയായിട്ടുണ്ട്. ഇത് കേട്ടപ്പോള്‍ ഞാന്‍ രൂക്ഷമായി ചോദിച്ചു, എന്തുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന്. കരിയര്‍ തകരുമെന്ന ഭയത്തിലും കേസിന് പിറകേ നടക്കാനും മടിയായത് കൊണ്ടാണ് അവര്‍ പരാതി നല്‍കാതിരുന്നത്. അവര്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കിയെന്നും പറഞ്ഞു''- സ്വന്തം യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ പറയുന്നു.

  Also Read- 'ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കി, പൾസർ സുനിക്കൊപ്പമുള്ള ചിത്രം ഫോട്ടോഷോപ്പ്': മുൻ ഡിജിപി ആർ. ശ്രീലേഖ

  ''നടിയെ ആക്രമിച്ച കേസ് ആരെങ്കിലും ക്വാട്ടേഷന്‍ നല്‍കിയതാണെങ്കില്‍ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത് രണ്ടാഴ്ചക്കുള്ളില്‍ പള്‍സർ സുനി വെളിപ്പെടുത്തുമായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. മൂന്ന് മാസത്തിന് ശേഷമാണ് പള്‍സര്‍ സുനി ദിലീപിന്റെ പേര് പറഞ്ഞത്. ജയിലില്‍ കിടക്കുമ്പോള്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ നാദിര്‍ഷയെ ഫോണില്‍ വിളിച്ചുവെന്ന് പറയുന്നു. അതിന്റെ പശ്ചാത്തലം ജയില്‍ മേധവാവി എന്ന നിലയിൽ അന്വേഷിച്ചു. ''

  Also Read- 'നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് നിരപരാധിയെന്ന് ' മുൻ ജയിൽ DGP

  ''അത് കഴിഞ്ഞു ഒരു മാധ്യമത്തോട് സഹതടവുകാരന്‍ പറഞ്ഞു. ഫോണ്‍ കോടതിയില്‍ വന്നപ്പോള്‍ കടത്തികൊണ്ടുപോയതാണ്. പൂര്‍ണമായും പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുന്നത്. ചെരുപ്പില്‍ കടത്തിയെന്നാണ് പറയുന്നത്. എന്നാല്‍ അത് സാധിക്കില്ല. പള്‍സര്‍ സുനി വായെടുത്താല്‍ കള്ളമേ പറയൂ. അതുകൊണ്ട് ചോദ്യം ചെയ്താല്‍ ഒന്നും പറയില്ല. വിശദമായി അന്വേഷിച്ചപ്പോള്‍ ഒരു ഫോണ്‍ പൊലീസുകാരന്‍ നല്‍കിയതാണെന്ന സൂചന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ചു. അതേക്കുറിച്ച് ഞാന്‍ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതുവരെ അതെക്കുറിച്ച് നടപടിയെടുത്തതായി അറിഞ്ഞില്ല.''- മുൻ ജയിൽ ഡിജിപിയായ ശ്രീലേഖ പറയുന്നു.
  Published by:Anuraj GR
  First published: