• HOME
  • »
  • NEWS
  • »
  • kerala
  • »
  • പള്ളിയും സെമിത്തേരിയും ഉണ്ടായിരുന്ന സ്ഥലം ഇനി ക്വാറി; കേസ് കോടതിയിലിരിക്കെ ഭൂമി പോക്കുവരവ് ചെയ്തു

പള്ളിയും സെമിത്തേരിയും ഉണ്ടായിരുന്ന സ്ഥലം ഇനി ക്വാറി; കേസ് കോടതിയിലിരിക്കെ ഭൂമി പോക്കുവരവ് ചെയ്തു

പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി പൊളിച്ചു നീക്കുകയും ജെസിബി ഉപയോഗിച്ച് സെമിത്തേരി പൊളിച്ച് മൃതദേഹങ്ങള്‍ മാറ്റുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. പള്ളിയുടെയും സെമിത്തേരിയുടെയും പോക്കുവരവ് തടയണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

കൂടരഞ്ഞി പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി

കൂടരഞ്ഞി പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി

  • News18
  • Last Updated :
  • Share this:
    കോഴിക്കോട്: കൂടരഞ്ഞി പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയും സെമിത്തേരിയും ഉൾപ്പെടെയുള്ള സ്ഥലത്തിന്റെ വില്‍പ്പനയുടെ പോക്കുവരവ് നടന്നതോടെ ക്വാറി ഉടമകള്‍ക്ക് ഇനി പാറകള്‍ പൊട്ടിക്കാം. പള്ളിയും സെമിത്തേരിയും ക്വാറി ഉടമകള്‍ക്ക് വില്‍പ്പന നടത്തിയ സംഭവത്തില്‍ വിശ്വാസികള്‍ നല്‍കിയ കേസ് കോടതിയിൽ ഇരിക്കേയാണ് ഭൂമി പോക്കുവരവ് നടത്തിയത്.

    താമരശ്ശേരി രൂപതയുടെ നിയന്ത്രണത്തിലുള്ള പള്ളിയും സെമിത്തേരിയും ഉള്‍പ്പെടെയുള്ള സ്ഥലം വാങ്ങിയത് കൂടരഞ്ഞിയിലെ ഒമ്പതംഗ ക്വാറി ഉടമകൾ ആയിരുന്നു. കത്തോലിക്കാസഭയുടെ തന്നെ ചരിത്രത്തിൽ ആദ്യമായിരിക്കും പള്ളിയും സെമിത്തേരിയും നിന്നിരുന്ന സ്ഥലം ക്വാറി ഉടമകൾക്ക് വില്‍പ്പന നടത്തുന്നത്.

    കഴിഞ്ഞവർഷം ആയിരുന്നു വിശ്വാസികളുടെ എതിര്‍പ്പ് മറികടന്ന് പുഷ്പഗിരി ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ചും സെമിത്തേരിയും ഉള്‍പ്പെടുന്ന 15 ഏക്കര്‍ സ്ഥലം വില്‍പ്പന നടത്തിയത്.പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി പൊളിച്ചു നീക്കുകയും ജെസിബി ഉപയോഗിച്ച് സെമിത്തേരി പൊളിച്ച് മൃതദേഹങ്ങള്‍ മാറ്റുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.

    You may also like:സാമ്പത്തിക തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്‍ [NEWS]കോവിഡ് കേരളത്തിലെ വാഹനാപകടം കുറച്ചു [NEWS] എസ്.എസ്.എല്‍.സി. ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2020 മൊബൈല്‍ ആപ്പും [NEWS]

    പള്ളിയുടെയും സെമിത്തേരിയുടെയും പോക്കുവരവ് തടയണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

    എന്നാല്‍, റവന്യൂവകുപ്പ് അധികൃതര്‍ ദിവസങ്ങള്‍ക്ക് മുമ്പ് വിവാദ ഭൂമി പോക്കുവരവ് ചെയ്ത് നല്‍കി. ഒമ്പത് പേർ ചേർന്നാണ് പള്ളി നില്‍ക്കുന്ന സ്ഥലവും സെമിത്തേരിയും ഉൾപ്പെടെ വാങ്ങിച്ചത്. സെമിത്തേരി വാങ്ങിച്ചയാള്‍ മാത്രമാണ് ഇടവക വിശ്വാസിയെന്നും ബാക്കി എട്ടുപേരും വിശ്വാസികളല്ലെന്നും കാത്തലിക് ലേമെൻ അസോസിയേഷൻ സെക്രട്ടറി ജോർജ് മാളിയേക്കൽ പറഞ്ഞു. പതിനാറ് ആധാരങ്ങള്‍ ചെയ്താണ് ഭൂമി രജിസ്‌ട്രേഷന്‍ നടത്തിയത്.

    വൻ പാറ ശേഖരമുള്ള സ്ഥലത്ത് ഖനനത്തിന് ഒരുങ്ങുകയാണ് ക്വാറി ഉടമകള്‍. പള്ളിയും സെമിത്തേരിയും നാലുവര്‍ഷം മുമ്പ് ആനയോട് ജംങ്ഷനിലേക്ക് മാറ്റിയിരുന്നു. സെമിത്തേരിയും പള്ളിയും ക്വാറി ഉടമകള്‍ക്ക് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് കാത്തലിക് ലേമെന്‍ അസോസിയേഷന്‍ നല്‍കിയ കേസ് കോഴിക്കോട് മുന്‍സിഫല്‍ കോടതിയില്‍ ഇരിക്കെയാമ് ഭൂമിയുടെ പോക്കുവരവ് നടന്നിരിക്കുന്നത്.
    Published by:Joys Joy
    First published: