HOME » NEWS » Kerala » THE PM HAS TAKEN ACTION ON THE COMPLAINT OF A SEVENTH CLASS GIRL WHO WANTED A MOBILE NETWORK THAT FACILITATES LEARNING

പഠിക്കാൻ മൊബൈൽ നെറ്റ് വർക്ക് വേണം; ദക്ഷിണയുടെ കത്തിൽ പ്രധാനമന്ത്രി നടപടി സ്വീകരിച്ചു; ഓൺലൈനിൽ പഠനവുമായി ഏഴാംക്ലാസുകാരി

റേഞ്ച് ഇല്ലാത്തത് ആയിരുന്നു പ്രശ്നം. നല്ലൊരു ടവർ വന്നാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് മനസ്സിലാക്കിയ ദക്ഷിണ പ്രധാനമന്ത്രിക്ക് കത്ത് എഴുതുകയായിരുന്നു.

News18 Malayalam | news18
Updated: June 2, 2021, 6:33 PM IST
പഠിക്കാൻ മൊബൈൽ നെറ്റ് വർക്ക് വേണം; ദക്ഷിണയുടെ കത്തിൽ പ്രധാനമന്ത്രി നടപടി സ്വീകരിച്ചു;  ഓൺലൈനിൽ പഠനവുമായി ഏഴാംക്ലാസുകാരി
Dakshina Mohu, Narendra Modi
  • News18
  • Last Updated: June 2, 2021, 6:33 PM IST
  • Share this:
നെയ്യാർ ഡാം: മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്തതിനാൽ പഠനം പ്രതിസന്ധിയിലായി പോയ ഒരു ഏഴാം ക്ലാസുകാരി. തന്റെ ഗ്രാമത്തിന്റെ അവസ്ഥ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവൾ ഒരു കത്തയച്ചു. ആ ഇത്തരമൊരു നടപടിയിലൂടെ ആ ഗ്രാമത്തിൽ മൊബൈൽ ടവർ നിർമാണം സാധ്യമാക്കിയ ദക്ഷിണ മോഹുവിന് ഓൺലൈൻ പഠനം ഇപ്പോൾ സുഗമമായി.

പാറശ്ശാല ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ വിദ്യാർത്ഥിനിയാണ് ദക്ഷിണ. എന്നാൽ, ദക്ഷിണയുടെ സ്ഥലമായ ആടുവള്ളി ഗ്രാമത്തിൽ മൊബൈൽ നെറ്റ് വർക് ലഭ്യമല്ലായിരുന്നു. ഇത് പഠനത്തെ കാര്യമായി ബാധിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. മൊബൈൽ ടവർ വന്നതോടെ ദക്ഷിണയ്ക്കൊപ്പം വീടിന് സമീപത്തുള്ള മുഴുവൻ കുട്ടികളും സ്കൂൾ പ്രവേശനോത്സവത്തിലും ഓൺലൈൻ ക്ലാസുകളിലും പങ്കാളികളായി.

നിയന്ത്രണങ്ങളിൽ അയവ് വരുത്തി തായ്‌ലാൻഡ്; ജൂലൈ മുതൽ പൂർണമായി വാക്‌സിൻ സ്വീകരിച്ചവർക്ക് ഫൂക്കറ്റ് സന്ദർശിക്കാം

കോവിഡ് മഹാമാരി രംഗപ്രവേശം ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ക്ലാസുമുറികൾ ഓൺലൈനിലേക്ക് മാറിയപ്പോൾ ദക്ഷിണയ്ക്ക് പഠനം പ്രതിസന്ധിയിലായി. മൊബൈൽ ടവർ ഇല്ലാത്തതിനാൽ ക്ലാസുകൾ മൊബൈലിൽ കാണാൻ കഴിയുമായിരുന്നില്ല. റേഞ്ച് ഇല്ലാത്തത് ആയിരുന്നു പ്രശ്നം. നല്ലൊരു ടവർ വന്നാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് മനസ്സിലാക്കിയ ദക്ഷിണ പ്രധാനമന്ത്രിക്ക് കത്ത് എഴുതുകയായിരുന്നു.

പാകിസ്ഥാനിലെ 'ആ ബോളിവുഡ് തറവാടു' വീടുകൾ മ്യൂസിയമാകുന്നു; രാജ് കപൂറിന്റെയും ദിലീപ്
കുമാറിന്റെയും വീടുകൾ സർക്കാർ വാങ്ങും

കഴിഞ്ഞവർഷം ഓഗസ്റ്റിൽ ആയിരുന്നു ദക്ഷിണ കത്തെഴുതിയത്. കത്ത് കിട്ടിയപ്പോൾ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ടെലികോം സീനിയർ ഡയറക്ടർ ജനറൽ തന്നെ നേരിട്ട് ദക്ഷിണയ്ക്ക് മറുപടി അയയ്ക്കുകയും ചെയ്തു. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന ഉറപ്പായിരുന്നു കത്തിൽ ഉണ്ടായിരുന്നത്.

തുടർന്ന് റിലയൻസ് ജിയോ കമ്പനിയുമായി ബന്ധപ്പെട്ട് ടവർ നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു. ആടുവള്ളിയിൽ ജിയോ ടവർ നിർമാണം പൂർത്തിയാക്കിയതോടെ മെയ് മാസം ആദ്യവാരം മുതൽ ആടുവള്ളിയിൽ ശക്തമായ കവറേജ് ലഭിക്കാൻ തുടങ്ങി. ഏതായാലും വലിയൊരു പ്രതിസന്ധി തീർന്നതോടെ പഠനം കൂടുതൽ നന്നായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന സന്തോഷത്തിലാണ് ദക്ഷിണ.
Published by: Joys Joy
First published: June 2, 2021, 6:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories