• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Assembly Election 2021 | ജനവിധി മാനിക്കുന്നു; ഇത്തരം ജനവിധി ഉണ്ടാകേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

Kerala Assembly Election 2021 | ജനവിധി മാനിക്കുന്നു; ഇത്തരം ജനവിധി ഉണ്ടാകേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇത്തരം ഒരു ജനവിധി ഉണ്ടാകേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നില്ലെന്നതാണ് യഥാര്‍ത്ഥ്യം. പരാജയത്തെ പരാജയമായി വിലയിരുത്തുന്നു. കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം ഒരു കാലത്തും കളഞ്ഞിട്ടില്ല.

മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ

  • Share this:
    തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്ന് കേപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിജയിച്ചവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു.

    'ഈ ജനവിധി മാനിക്കുന്നു. ഇത്തരം ഒരു ജനവിധി ഉണ്ടാകേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നില്ലെന്നതാണ് യഥാര്‍ത്ഥ്യം. പരാജയത്തെ പരാജയമായി വിലയിരുത്തുന്നു. കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം ഒരു കാലത്തും കളഞ്ഞിട്ടില്ല. തിരിച്ചടി ഉണ്ടായപ്പോള്‍ തന്നെ അത് വിശദമായി പഠിച്ച് വര്‍ദ്ധിതമായ വീര്യത്തോട് കൂടി മുന്നോട്ടുപോയ പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. തെരഞ്ഞെടുപ്പില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവരെയും സഹായിച്ച മുഴുവന്‍ ജനങ്ങളെയും കെപിസിസി അഭിനന്ദിക്കുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാ യുഡിഎഫ് സ്ഥാനാര്‍ഥികളെയും ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നു'മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

    Also Read-Kerala Assembly Eelction Result | യുഡിഎഫ് യുവതുർക്കികളിൽ പിടിച്ചുനിന്നത് ഷാഫി മാത്രം; വീണവരിൽ കെ എം ഷാജിയും ശബരിനാഥനും അനിൽ അക്കരയും വി.ടി ബൽറാമും

    അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ ജനവിധി മാനിക്കുന്നുവെന്നും പരാജയത്തെ വെല്ലുവിളിയായി കണ്ട് മുന്നോട്ട് പോകുമെന്നും ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    'ജനവിധി മാനിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിധിയാണിത്. തുടര്‍ഭരണം പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. തുടര്‍ഭരണത്തിന് വേണ്ടി അടുത്ത അഞ്ചു വര്‍ഷക്കാലം ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്ന് വ്യക്തമായ വിശ്വാസമാണ് യുഡിഎഫിനുള്ളത്. ഇക്കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ അതിന് വിരുദ്ധമായ ജനവിധിയാണ് വന്നത്. ജനാധിപത്യത്തില്‍ ജയവും പരാജയവും സ്വഭാവികമാണ്' ഉമ്മന്‍ ചാണ്ടി പറഞ്ഞു.

    Also Read- കെ.എസ്. ശബരിനാഥനെ വീഴ്ത്തി ജി. സ്റ്റീഫൻ; അരുവിക്കരയിൽ സിപിഎം വിജയം 30 വർഷത്തിനുശേഷം

    ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ പ്രതിപക്ഷ നിരയില്‍ യുവതുര്‍ക്കികളായി ചില എംഎല്‍എമാരുണ്ടായിരുന്നു. സഭയില്‍ പലപ്പോഴും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. കെ എം ഷാജി, വി ടി ബല്‍റാം, അനില്‍ അക്കര, ഷാഫി പറമ്പില്‍, ശബരിനാഥന്‍, ഹൈബി ഈഡന്‍ ഇങ്ങനെ പോകുന്നു ആ നിര. ഇതില്‍ ഹൈബി പിന്നീട് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫ് യുവതുര്‍ക്കികളില്‍ ഭൂരിഭാഗം പേര്‍ക്കും അടിതെറ്റി. പാലക്കാട് മത്സരിച്ച ഷാഫി പറമ്പില്‍ മാത്രമാണ് ഇവരില്‍ പിടിച്ചുനിന്നത്.

    അതേസമയം സംസ്ഥാനത്ത് ചരിത്രം കുറിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടര്‍ ഭരണം ഉറപ്പാക്കുന്ന ഫലമാണ് പുറത്തുവരുന്നത്. 90ല്‍ ഏറെ സീറ്റുകളില്‍ വിജയിക്കുമെന്ന നിലയിലേക്കാണ് എല്‍ഡിഎഫിന്റെ മുന്നേറ്റം. 40 വര്‍ഷത്തെ ചരിത്രമാണ് എല്‍ ഡി എഫ് തിരുത്തി കുറിക്കുന്നത്. മുന്നണികള്‍ക്ക് മാറി മാറി അവസരം നല്‍കിയിരുന്ന കേരളം ജനത ഇക്കുറി ഇടതിനൊപ്പം തന്നെ നിലയുറപ്പിച്ചു
    Published by:Jayesh Krishnan
    First published: