നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് പക്ഷിപ്പനി കണ്ടെത്തിയ പ്രദേശങ്ങളിൽ മൂന്ന് മാസത്തേക്ക് കോഴിക്കടകൾ തുറക്കില്ല

  കോഴിക്കോട് പക്ഷിപ്പനി കണ്ടെത്തിയ പ്രദേശങ്ങളിൽ മൂന്ന് മാസത്തേക്ക് കോഴിക്കടകൾ തുറക്കില്ല

  മാസ് കള്ളിംഗിനെത്തുടര്‍ന്ന് നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് ഈ മാസം 31നകം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി അറിയിച്ചു

  പക്ഷിപ്പനി

  പക്ഷിപ്പനി

  • Share this:
  കോഴിക്കോട്: പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ നിയന്ത്രണം തുടരാന്‍ മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം തുടരുക. കോഴിയിറച്ചി കടകള്‍ക്കും ഫാമുകള്‍ക്കും ഇവിടെ നിയന്ത്രണം തുടരും.

  പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കോഴിക്കടകളില്‍ സ്‌റ്റോക്കുള്ള കോഴികളെ വിറ്റൊഴിവാക്കാം. മൂന്ന് മാസത്തേക്ക് ഇവിടങ്ങളിലേക്ക് കോഴികളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം തുടരും. അതേസമയം കോഴിയിറച്ചി ഇവിടെയെത്തിച്ച് വില്‍പ്പന നടത്താന്‍ തടസ്സമുണ്ടാകില്ല.
  BEST PERFORMING STORIES:‍ ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിന് കരുത്തേകാൻ പൂജപ്പുര ജയിൽ; മാസ്കും സാനിറ്റൈസറും നിർമ്മിക്കും [PHOTO]കൊറോണ വൈറസിനെ തുരത്താൻ ഹോമം വേണമെന്ന് വ്യാസ പരമാത്മ മഠം [NEWS]വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ 'കോവിഡ്'; പൊലീസിന്റെ 'ക്വാറന്റൈൻ' ഭീഷണിയിൽ രോഗമില്ലെന്ന് സമ്മതിച്ച് യുവാവ് [NEWS]

  മാസ് കള്ളിംഗിനെത്തുടര്‍ന്ന് നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് ഈ മാസം 31നകം നഷ്ടപരിഹാരം നല്‍കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. 6,307 പക്ഷികളെ മാസ് കള്ളിംഗിലൂടെ കൊന്നൊടുക്കിയിട്ടുണ്ട്. 3100 മുട്ടകളും നശിപ്പിച്ചു.

  പ്രദേശത്ത് നിരീക്ഷണവും പരിശോധനയും മൂന്ന് മാസത്തേക്ക് കൂടി തുടരാനാണ് പ്രോട്ടോകോള്‍ നിര്‍ദേശം. ന്യുമോണിയ എന്ന് ആദ്യപോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി കെ രാജു അറിയിച്ചു.
  First published:
  )}