നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Local Body Elections 2020 | ഭരണം ലഭിച്ച നാലു പഞ്ചായത്തുകളിലും ട്വന്റി 20ക്ക് വനിത പ്രസിഡന്റുമാർ

    Local Body Elections 2020 | ഭരണം ലഭിച്ച നാലു പഞ്ചായത്തുകളിലും ട്വന്റി 20ക്ക് വനിത പ്രസിഡന്റുമാർ

    കുന്നത്തുനാട് ഒഴികെ മറ്റു മൂന്നു ഇടങ്ങളിലെ വൈസ് പ്രസിഡന്റുമാരും വനിതകൾ തന്നെ. നാല് പഞ്ചായത്തുകളിലെ 12 സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളിൽ ഒമ്പത് പേരും സ്ത്രീകളാണ്.

    Twent twenty

    Twent twenty

    • News18
    • Last Updated :
    • Share this:
    കിഴക്കമ്പലം: ഭരണം ലഭിച്ച നാല് പഞ്ചായത്തുകളിലും ട്വന്റി 20ക്ക് വനിതാ പ്രസിഡന്റുമാർ. മൂന്ന് വൈസ് പ്രസിഡന്റുമാരും ഭൂരിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും വനിതകൾ തന്നെയാണ്. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്,  മഴുവന്നൂർ എന്നിവിടങ്ങളിലാണ് ട്വന്റി 20 ഒറ്റയ്ക്ക് അധികാരത്തിൽ എത്തിയത്. ഈ നാല് പഞ്ചായത്തുകളിലും വനിതകളാണ് ട്വന്റി 20 ടീമിനെ നയിക്കുക.

    പഞ്ചായത്തുകളിൽ കിഴക്കമ്പലവും ഐക്കരനാടും വനിത സംവരണം ആയിരുന്നു. എന്നാൽ കുന്നത്തുനാട്, മഴുവന്നൂർ എന്നിവിടങ്ങളിൽ ജനറൽ ആണ്. ഇവിടെയും വനിത പ്രതിനിധികളെ പ്രസിഡന്റ് ആക്കി. കിഴക്കമ്പലത്ത് മിനി രതീഷ്, ഐക്കരനാട് ഡീന ദീപക്, കുന്നത്തുനാട് നിതാ മോൾ എംവി, മഴുവന്നൂർ ബിൻസി ബൈജു എന്നിവരാണ് ട്വന്റി 20 വനിതാ പ്രസിഡന്റുമാർ.

    You may also like:Kerala Lottery Result Win Win W 595 Result | വിൻ വിൻ W-595 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]ശ്രീരാമന്റെയും വനദേവതയുടെയും പേരിൽ നഗരസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ; സംസ്കൃതത്തിലും കന്നഡയിലും പ്രതിജ്ഞ [NEWS] Local Body Elections 2020 | സത്യപ്രതിജ്ഞാ ചടങ്ങിൽ ജയ് ശ്രീറാം വിളിച്ച് BJP പ്രതിനിധി; യൂത്ത് ലീഗ് അല്ലാഹു അക്ബർ വിളിച്ചതോടെ സംഘർഷം [NEWS]

    കുന്നത്തുനാട് ഒഴികെ മറ്റു മൂന്നു ഇടങ്ങളിലെ വൈസ് പ്രസിഡന്റുമാരും വനിതകൾ തന്നെ. നാല് പഞ്ചായത്തുകളിലെ 12 സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളിൽ ഒമ്പത് പേരും സ്ത്രീകളാണ്. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന ഇരുപതിൽ 16 പേരും സ്ത്രീകൾ തന്നെ.



    സ്ത്രീകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രസിഡന്റ് പദവി നൽകിയതെന്ന് ട്വന്റി 20യുടെ പ്രസിഡന്റും ചീഫ് കോഡിനേറ്ററുമായ സാബു എം ജേക്കബ് പറഞ്ഞു. എന്നാൽ, പുരുഷൻമാരെ പൂർണമായും ഒഴിവാക്കി വനിതകളെ പ്രസിഡന്റ് പദവിയിൽ നിയമിച്ചത് പഞ്ചായത്തുകളുടെ ഭരണനിയന്ത്രണം ട്വന്റി ട്വന്റിക്ക് എളുപ്പമാക്കുന്നതിന് വേണ്ടിയെന്നാണ് എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ട്വന്റി 20 വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
    Published by:Joys Joy
    First published: