പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നാർകോട്ടിക് ജിഹാദ് - ലൗജിഹാദ് പരാമർശം ഏറെ വിവാദങ്ങൾക്ക് കാരണമായത്. സമൂഹത്തിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചത്. അതിന് പിന്നാലെയാണ് കെപിഎംഎസ് സംസ്ഥാന അധ്യക്ഷനും സർക്കാർ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ ജനറൽ കൺവീനറുമായ പുന്നല ശ്രീകുമാർ നിലപാട് വ്യക്തമാക്കിയത്.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉപയോഗിച്ച വാക്കാണ് ഇതിലെ പ്രധാന പ്രശ്നമെന്ന് പുന്നല ശ്രീകുമാർ പറയുന്നു. നാർക്കോട്ടിക് ജിഹാദ് ലൗ ജിഹാദ് എന്നീ പരാമർശങ്ങൾ ഉന്നയിച്ചതോടെ അതൊരു വംശീയ പരാമർശം ആയി മാറിക്കഴിഞ്ഞു. എന്നാൽ ഈ പ്രശ്നം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട് എന്നും പുന്നല ശ്രീകുമാർ വ്യക്തമാക്കി. എന്നാൽ ഈ വിഷയത്തെ ഒരു മതവുമായി ചേർത്ത് വായിക്കുന്നത് തെറ്റാണ് എന്നും പുന്നല ശ്രീകുമാർ കൂട്ടിച്ചേർത്തു.
നിമിഷ ഫാത്തിമയുടെ സംഭവങ്ങൾ അടക്കം തീവ്രവാദികളുടെ ഇടപെടലുകൾ പുന്നല ശ്രീകുമാർ ഉദാഹരിക്കുന്നു. കേരളത്തിൽ പലയിടത്തും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. ആ പ്രശ്നത്തെ അഭിമുഖീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത് എന്നും പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു.
ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുക്കാത്ത സർക്കാറിന്റെയും പോലീസിന്റെയും നടപടികളെ പുന്നല ശ്രീകുമാർ വിമർശിച്ചു. സാധാരണക്കാരന് ഒരു നീതിയും പൗരോഹിത്യത്തിൽ ഉള്ളവർക്ക് മറ്റൊരു നീതിയും എന്ന നിലപാട് ശരിയല്ല എന്ന് അദ്ദേഹം പറഞ്ഞു.
ബിഷപ്പിനെ പിന്തുണച്ച സഹകരണ മന്ത്രി വി എൻ വാസവന്റെ നിലപാടിനെതിരെ പുന്നല ശ്രീകുമാർ രംഗത്തുവന്നു.ബിഷപ്പിന് പിന്തുണ പ്രഖ്യാപിക്കാൻ ഉള്ള വ്യഗ്രത ആണ് ഇപ്പോൾ കാണുന്നത്.കേരളത്തിലെ മതേതര മനസ് ബിഷപ്പിനെ പിന്തുണക്കില്ല. നിലനിൽപ്പിന്റെയും നേട്ടത്തിന്റെയും പിന്നാലെ ആണ് രാഷ്ട്രീയം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പിന്തുണ നൽകുന്നവരുടെ എണ്ണം കൂടിയത് കൊണ്ട് പ്രശ്നം ഇല്ലാതാകുന്നില്ല എന്നും പുന്നല ശ്രീകുമാർ പറഞ്ഞു.ബിഷപ്പ് പറഞ്ഞത് മത ഭിന്നത ഉണ്ടാകുന്ന നിലപാട് ആണ്.
സർക്കാറുമായി ഏറെ അടുപ്പത്തിലായിരുന്ന പുന്നല ശ്രീകുമാർ ഈ വിഷയത്തിൽ സർക്കാർ എടുത്ത നിലപാടുകളെ തള്ളിപ്പറയുന്നു. സർക്കാർ വെണ്ട നിലയിൽ ഇടപെട്ടിട്ടില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.അടിയന്തരമായി ഇടപെടുകയാണ് വേണ്ടത് എന്നും പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു.സർക്കാർ ഇക്കാര്യത്തിൽ സ്വതന്ത്ര്യ നിലപാട് സ്വീകരിക്കണം. ബിഷപ്പിനെതിരെ നടപടി എടുക്കണം എന്നും പുന്നല ശ്രീകുമാർ വകുപ്പ്.
സിപിഎം ഇക്കാര്യത്തിൽ നിലപാട് തിരുത്തും എന്നാണ് കരുതുന്നത്.ശബരിമല വിഷയത്തിലും സിപിഎം സിപിഎം നിലപാട് കണ്ടതാണ് മാറ്റിയത് പുന്നല ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു.വിഷയത്തിൽ ബിഷപ്പിന്റെ മൗനം അപകടകരം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഒന്നുകിൽ ഉദ്ദേശശുദ്ധി വ്യക്തമാക്കണംഅല്ലെങ്കിൽ നിലപാട് തിരുത്തണം എന്നും പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് നവോത്ഥാന സമിതി സമവായ നീക്കത്തിന് ഇല്ലെന്നും പുന്നല ശ്രീകുമാർ പറഞ്ഞു. മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല എങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ പൊതുസമൂഹത്തോട് ആയി ഈ വിഷയം അവതരിപ്പിക്കുകയാണെന്ന് പുന്നല ശ്രീകുമാർ കൂട്ടിച്ചേർത്തു.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.