കൊച്ചി: ഭാരത് പെട്രോളിയം കോര്‍പറേഷനിലെ(ബി.പി.സിഎല്‍) മൂന്ന് വികസന പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
1. ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്ഷന് പ്രൊജക്ട്(ഐആര്‍ഇപി) ഉദ്ഘാടനംഭാരത് സ്റ്റേജ് 4 ഗുണനിലവാരമുള്ള വാഹന ഇന്ധനങ്ങള്‍ ഉല്പാദിപ്പിക്കാനാകും.
ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഡീസല്‍ ഹൈഡ്രോ ഡീ ഡീ സള്‍ഫറൈസേഷന്‍ യൂണിറ്റ്, വാക്വം ഗ്യാസ് ഓയില്‍ ഹൈഡ്രോ ട്രീറ്റിങ് യൂണിറ്റ്, ഡിലേയ്ഡ് കോക്കര്‍ യൂണിറ്റ്, സള്‍ഫര്‍ റിക്കവറി, നാഫ്ത ഹൈഡ്രോട്രീറ്റിങ്, ഐസോമെറൈസേഷന്, ഹൈഡ്രജന്‍ ജനറേഷന് എന്നിവയാണ് പുതുതായ സ്ഥാപിച്ചത്.
16504 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.
Also read:
സംസ്കാരത്തെ തകർക്കുന്നതിലും അഴിമതിയിലും കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒറ്റക്കെട്ട്: പ്രധാനമന്ത്രി2. പെട്രോ കെമിക്കല്‍ കോപ്ലക്സ് ശിലാസ്ഥാപനം11,130 കോടി ചെലവഴിച്ചാണ് പെട്രോകെമിക്കല്‍ യൂണിറ്റ് സ്ഥാപിക്കുന്നത്.
പരിസ്ഥിതിസൗഹൃദമായ പെട്രോള്‍, ഡീസല്‍ എന്നിവ ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം.
3. മൗണ്ടഡ് എല്‍പിജി സ്റ്റോറേജ് സംവിധാനത്തിന്റെ ശിലാസ്ഥാപനം4. ഏറ്റുമാനൂരിലെ സ്കില്‍ ഡവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ശിലാസ്ഥാപനംപെട്രോകെമിക്കല് മേഖലയിലെ നൈപുണ്യവികസന കോഴ്സുകളാണ് ഇവിടെ നടത്തുന്നത്.
ഒരു വര്‍ഷം ആയിരം കുട്ടികള്‍ക്ക് പഠിച്ചിറങ്ങാനാകും.
രണ്ട് വര്‍ഷത്തിനകം പ്രവര്‍ത്തനമാരംഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.