• HOME
  • »
  • NEWS
  • »
  • kerala
  • »
  • PC George | പി സി ജോർജിൻ്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ ഇന്ന് അപേക്ഷ സമർപ്പിക്കും

PC George | പി സി ജോർജിൻ്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ ഇന്ന് അപേക്ഷ സമർപ്പിക്കും

ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമ്പോൾ പ്രോസിക്യൂഷനെ കേട്ടിട്ടില്ല എന്നത് ഉള്‍പ്പെടെയുള്ള വാദങ്ങള്‍ ഉയര്‍ത്തിയാണ് നീക്കം.

പി.സി. ജോർജ്

പി.സി. ജോർജ്

  • Share this:
തിരുവനന്തപുരം: പി സി ജോർജിൻ്റെ (PC George)  ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയെ സമീപിക്കും. ഇതിനുള്ള കോടതിയിൽ അപേക്ഷ സമർപ്പിക്കും. നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് (Kerala Police) നടപടി. തിരുവനന്തപുരം ഫോർട്ട് പോലീസാണ് അപേക്ഷ നൽകുന്നത്. മത വിദ്വേഷം വളർത്താൻ ശ്രമിച്ചതിന് 153  എ, 295 A  എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് അപേക്ഷ നൽകുക. അതേ സമയം ജോർജിന് നേരത്തെ ജാമ്യം നൽകിയതിൻ്റെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

പി സി ജോര്‍ജിനെ അറസ്റ്റു ചെയ്ത പൊലീസ് നടപടിക്ക് നേരെ ചില കാര്യങ്ങൾ ഉത്തരവിൽ ഉന്നയിച്ചിട്ടുണ്ട്. അറസ്റ്റ് എന്തിനെന്ന് വ്യക്തമാക്കാന്‍ പൊലീസിനായില്ല. പ്രോസിക്യൂഷനെ കേള്‍ക്കാതെ ജാമ്യം നല്‍കാന്‍ കഴിയുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്നും ജ‍ഡ്‍ജി ആശാ കോശി വ്യക്തമാക്കി.

പി സി ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ പോകാനുള്ള പൊലീസ് തീരുമാനത്തിന് പിന്നാലെയാണ് ജാമ്യ ഉത്തരവ് പുറത്ത് വന്നത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് ഉത്തരവ്. അറസ്റ്റ് എന്തുകൊണ്ടെന്ന് ബോധ്യപ്പെടുത്താന്‍ പോലീസിന് ആയിട്ടില്ലെന്നും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് സജിസ്ട്രേട്ട് ജ‍ഡ്ജി ആശാ കോശി കുറ്റപ്പെടുത്തി. പ്രോസിക്യൂഷനെ കേൾക്കാതെ തന്നെ ജാമ്യം നൽകാവുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. മാത്രമല്ല മുൻ എംഎൽഎയായ പി സി ജോര്‍ജ് ഒളിവിൽ പോകുമെന്ന് കരുതാന്‍ കഴിയില്ല. 70 വയസിന് മുകളിലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കേണ്ട കാര്യമില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

പി സി ജോര്‍ജിന് ക്രമിനല്‍ പശ്ചാത്തലമില്ലെന്നും സമാന കുറ്റം നടത്തിയതിന്‍റെ തെളിവില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. അതേസമയം ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമ്പോൾ പ്രോസിക്യൂഷനെ കേട്ടിട്ടില്ല എന്നത് ഉള്‍പ്പെടെയുള്ള വാദങ്ങള്‍ ഉയര്‍ത്തിയാണ് നീക്കം.

വിവാദ പ്രസംഗത്തിൽ അതിവേഗം ആയിരുന്നു പി സി ജോർജിനെതിരെ ഉള്ള പോലീസ് നടപടികൾ.   വെള്ളിയാഴ്ചയായിരുന്നു ഹിന്ദു മഹാ സമ്മേളനത്തിൽ പി സി ജോർജ്ജിൻ്റെ പ്രസംഗം. അന്നുതന്നെ യൂത്ത് ലീഗും പിറ്റേന്ന് ഡിവൈഎഫ്ഐയും ഉൾപ്പെടെ പരാതി നൽകി. മുഖ്യമന്ത്രിക്കും ഡിജിപിക്കും ആയിരുന്നു പരാതികൾ. പരാതികളിൽ നിയമവശം പരിശോധിച്ചശേഷം കേസെടുക്കാൻ ഡിജിപിയുടെ നിർദ്ദേശമുണ്ടായി. ശനിയാഴ്ച പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് ജോർജിനെ കസ്റ്റഡിയിലെടുത്തു.

Also Read- PC Goerge | പി സി ജോർജിന്റെ അറസ്റ്റിൽ പോലീസിനെ വിമർശിച്ച് കോടതി; 'കാരണം വ്യക്തമാക്കാൻ കഴിഞ്ഞില്ല'

വിവാദ പ്രസംഗത്തിൽ പി സി ജോർജിന് ജാമ്യം ലഭിച്ചത് ഉപാധികളോടെയായിരുന്നു. വിദ്വേഷപ്രസംഗം നടത്തരുത് എന്നതടക്കമുള്ള വ്യവസ്ഥകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇസ്ലാമിക തീവ്രവാദം നടത്തുന്നവർക്കെതിരെ ആണ് തന്റെ പരാമർശങ്ങൾ എന്ന് ജാമ്യം ലഭിച്ചശേഷം  പി സി ജോർജ് പ്രതികരിച്ചു.

നാല് വ്യവസ്ഥകളോടെയാണ് കോടതി പി സി ജോർജ്ജിന് ജാമ്യം അനുവദിച്ചത്. സാക്ഷിയെ സ്വാധീനിക്കരുത്, പോലീസ് ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണം, വിദ്വേഷ പരാമർശങ്ങൾ നടത്തരുത്, അൻപതിനായിരം രൂപയുടെ ജാമ്യത്തുക ഇങ്ങനെയാണ് വ്യവസ്ഥകൾ. ഇസ്ലാമിക തീവ്രവാദികൾക്കെതിരെയായിരുന്നു തന്റെ വാക്കുകളെന്ന് ജാമ്യം ലഭിച്ച പുറത്തുവന്ന ശേഷം പി സി ജോർജ് പ്രതികരിച്ചു.വീട്ടിലെത്തി അറസ്റ്റ് ചെയ്ത നടപടി മുഖ്യമന്ത്രിയുടെ താൽപര്യത്തോടെ ആണെന്നും ജോർജിന്റെ വിമർശനം മതസ്പർദ്ധ വളർത്തുന്നതിനും സമാധാനപരമായ സാമൂഹ്യ അന്തരീക്ഷം തകർക്കുന്നതിനും ജോർജ് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഐ പി സി 153 എ, 295 ബി എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്.
Published by:Anuraj GR
First published: