COVID 19 | പ്രതിരോധ പ്രവർത്തങ്ങൾക്കായി രാഹുൽ ഗാന്ധി എം.പി 270.60ലക്ഷം അനുവദിച്ചു

രണ്ടാം ഘട്ടമെന്നോണമാണ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്, മഞ്ചേരി മെഡിക്കൽ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ വെന്റിലേറ്റർ, ഐ സി യു ക്രമീകരണം, കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിന് ഫണ്ട് വകയിരുത്തിയത്.

News18 Malayalam | news18
Updated: March 26, 2020, 3:25 PM IST
COVID 19 | പ്രതിരോധ പ്രവർത്തങ്ങൾക്കായി രാഹുൽ ഗാന്ധി എം.പി 270.60ലക്ഷം അനുവദിച്ചു
News18
  • News18
  • Last Updated: March 26, 2020, 3:25 PM IST IST
  • Share this:
കോഴിക്കോട്: കോവിഡ് 19 പ്രതിരോധപ്രവർത്തങ്ങളുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ വെന്റിലേറ്റർ, ഐ സി യു, അനുബന്ധ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് രാഹുൽ ഗാന്ധി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 270.60ലക്ഷം രൂപ അനുവദിച്ചു. ഇക്കാര്യം രാഹുൽ ഗാന്ധി എംപി അറിയിച്ചതായി എപി അനിൽകുമാർ MLAയാണ് മാധ്യമങ്ങളെ അറിയിച്ചത്.

കോവിഡ് 19 പ്രതിരോധ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്ക്, കോഴിക്കോട് ജില്ലാ കളക്ടർ ശ്രീറാംസാംബശിവ റാവു, വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള എന്നിവരുമായി ഫോണിൽ സംസാരിച്ചിരുന്നു.

You may also like:1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ [NEWS]പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി [NEWS]കെഎസ്ആര്‍ടിസി കണ്ടക്ടറുടെ അച്ഛന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് [NEWS]

ഈ സമയത്ത് ജില്ലകളിലെ പ്രതിരോധ സാമഗ്രികളുടെ ആവശ്യകതയും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളും ഐ സി യു, വെന്റിലേറ്റർ, അനുബന്ധ ഉപകരണങ്ങളുടെ ആവശ്യകതയും എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടമെന്നോണം 50 തെർമൽ സ്കാനർ, ഇരുപതിനായിരം മാസ്ക്, ആയിരം ലിറ്റർ സാനിറ്റൈസർ എന്നിവ കഴിഞ്ഞദിവസങ്ങളിൽ ജില്ലാ ഭരണകൂടങ്ങൾക്ക് കൈമാറിയിരുന്നു.

രണ്ടാം ഘട്ടമെന്നോണമാണ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്, മഞ്ചേരി മെഡിക്കൽ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ വെന്റിലേറ്റർ, ഐ സി യു ക്രമീകരണം, കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിന് ഫണ്ട് വകയിരുത്തിയത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ, ICU, അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 25 ലക്ഷം, മഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ, ICU, അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 145.60 ലക്ഷം, വയനാട് ജില്ലാ ആശുപത്രിയിൽ ഐസിയു ക്രമീകരണം, അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 100 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്.ഇതുകൂടാതെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് അനുസരിച്ച് ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാമെമ്പർ ഡോ.അമീ യാജ്നിക്ക് തന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 25 ലക്ഷം രൂപ കൂടി അനുവദിച്ചതായി AP.അനിൽകുമാർ MLA പറഞ്ഞു.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍