കണ്ണൂർ: സ്റ്റോപ്പ് ഉണ്ടായിരുന്ന സ്റ്റേഷനിൽ ട്രെയിൻ നിർത്താതെ പോയതിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. കോയമ്ബത്തൂര്‍ -കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തലശ്ശേരി ടെംപിള്‍ ഗേറ്റ് സ്റ്റേഷനില്‍ രാത്രി നിര്‍ത്താതെപോയ സംഭവത്തിലാണ് പാലക്കാട് ഡിവിഷന് അന്വേഷണം തുടങ്ങിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. കോയമ്പത്തൂരില്‍നിന്ന് കണ്ണൂരിലേക്കു വരികയായിരുന്ന ട്രെയിൻ രാത്രി 7.50ഓടെ തലശ്ശേരി ടെമ്ബിള്‍ ഗേറ്റില്‍ നിര്‍ത്തേണ്ടതായിരുന്നു. എന്നാൽ മാഹിയിൽനിന്ന് വിട്ട ട്രെയിൻ പിന്നീട് നിർത്തിയത് തലശേരിയിൽ ആയിരുന്നു. ടെംപിൾ ഗേറ്റിൽ ഇറങ്ങേണ്ടിയിരുന്ന യാത്രക്കാർ ബഹളം ഉണ്ടാക്കിയെങ്കിലും ട്രെയിൻ അതിവേഗം സ്റ്റേഷൻ കടന്ന് പോകുകയായിരുന്നു.
ഇതോടെ യാത്രക്കാർ പരാതിയുമായി രംഗത്തെത്തി. മാഹിയിൽനിന്ന് വിട്ട ട്രെയിൻ ടെംപിള്‍ ഗേറ്റ് സ്റ്റേഷൻ ഔട്ടറിലെ റെയിൽവേ ലൈനിൽ പച്ച സിഗ്നൽ തെളിഞ്ഞതോടെയാണ് നിർത്താതെ പോയത്. യാത്രക്കാർ ഇതിനിടെ ഓൺലൈനായി റെയിൽവേ അധികൃതർക്ക് പരാതി നൽകി. ഇതോടെ, കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിൻ അവിടെ എത്തുന്നതിന് മുമ്പ് തന്നെ റെയിൽവേ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട് ഡിവിഷന് ഓഫിസില്‍നിന്നാണ് അന്വേഷണത്തിന് നിർദേശം നൽകിയത്.
തലശേരി ടെംപിൾ ഗേറ്റ് സ്റ്റേഷനില്‍ ഇറങ്ങേണ്ടവരും കയറേണ്ടവരുമായ സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിലായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയിൽവേ അധികൃതർ സൂചിപ്പിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ അധികൃതർക്കും സിഗ്നലിങ് ജീവനക്കാർക്കുമെതിരെയാകും നടപടി ഉണ്ടാകുക.
ഉറക്കത്തിനിടെ ട്രെയിനിലെ അപ്പർ ബർത്തിൽനിന്ന് വീണ് 72കാരൻ മരിച്ചുചെന്നൈ: തീവണ്ടിയുടെ അപ്പർ ബർത്തിൽ ഉറങ്ങിക്കിടക്കവേ താഴേക്ക് വീണ് എഴുപത്തിരണ്ടുകാരന് മരിച്ചു. തമിഴ്നാട് കാരൈക്കുടി സ്വദേശി നാരായണനാണ് മരിച്ചത്. തെങ്കാശിയിൽ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ചെന്നൈ മന്നഡിയില്‍ നിന്നുള്ള സംഘത്തിനൊപ്പം ചേരാനാണ് ഇയാൾ കാരൈക്കുടിയിൽനിന്ന് താംബരത്തേക്ക് പോയത്.
Also Read-
സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം; സ്കൂൾ ഓഫീസിൽനിന്ന് 86000 രൂപ മോഷ്ടിച്ചയാൾ മണിക്കൂറുകൾക്കകം പിടിയിൽസിലമ്പ് എക്സ്പ്രസില്‍ രാത്രിയില്‍ കാരൈക്കുടിയില്‍നിന്നാണ് നാരായണന് ട്രെയിനില്‍ കയറിയത്. പുലര്‍ച്ചെയോടെ ട്രെയിന്‍ ചെന്നൈ താംബരത്തിന് അടുത്തെത്തിയപ്പോഴാണ് സഹയാത്രികര്‍ ഇയാളെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. മൂക്കിന് സാരമായ പരിക്കേറ്റിരുന്നു. ചെവിയില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലുമായിരുന്നു. ട്രെയിന്‍ താംബരം സ്റ്റേഷനില്‍ എത്തിയ ഉടന്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് മരണം ഉറപ്പു വരുത്തുകയായിരുന്നു. നാരായണന് താഴെയുള്ള ബര്‍ത്തായിരുന്നു അനുവദിച്ചിരുന്നതെന്നും എന്നാല്‍, ഇയാള്‍ ബെര്‍ത്ത് മാറി മുകളില്‍ കിടക്കുകയായിരുന്നുവെന്നും റെയിൽവേ പൊലീസ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.