നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • അപേക്ഷ സമർപ്പിച്ച് 24 മണിക്കൂറിനുള്ളിൽ റേഷൻകാർഡ് അനുവദിക്കും

    അപേക്ഷ സമർപ്പിച്ച് 24 മണിക്കൂറിനുള്ളിൽ റേഷൻകാർഡ് അനുവദിക്കും

    തെറ്റായ വിവരങ്ങൾ നൽകിയാണ് റേഷൻ കാർഡ് സ്വന്തമാക്കിയതെന്ന് കണ്ടു പിടിക്കപ്പെട്ടാൽ കാർഡ് റദ്ദാക്കുന്നതിനൊപ്പം ഇത്തരക്കാർക്കെതിരെ അച്ചടക്കനടപടിയും ഉണ്ടാകും.

    News18

    News18

    • News18
    • Last Updated :
    • Share this:
    തിരുവനന്തപുരം: അപേക്ഷ സമർപ്പിച്ച 24 മണിക്കൂറിനുള്ളിൽ റേഷൻകാർഡ് അനുവദിക്കാൻ സർക്കാർ തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന അവശ്യവസ്തുക്കളുടെ വിതരണം പലർക്കും ലഭ്യമാകുന്നില്ല എന്ന പരാതിയെ തുടർന്നാണ് തീരുമാനം.

    റേഷൻകാർഡ് ഉള്ളവർക്കേ വിവിധ പദ്ധതിപ്രകാരം സർക്കാരുകൾ നടത്തുന്ന അവശ്യവസ്തുക്കൾ ലഭ്യമാകൂ. ഈ സാഹചര്യത്തിലാണ് റേഷൻകാർഡുകൾ അടിയന്തരമായി അനുവദിക്കാൻ തീരുമാനിച്ചത്.

    You may also like:കാസർഗോട്ടെ കോവിഡ് ബാധിതരുടെ ഡേറ്റ ചോര്‍ച്ച; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു [NEWS]പാക് ക്രിക്കറ്റ് താരം ഉമർ അക്മലിനെ തള്ളി റമീസ് രാജ [NEWS]നിങ്ങളുടെ വാട്‌സാപ്പില്‍ ഗുഡ്മോണിങ്ങ് ഗുഡ്നൈറ്റ് മെസേജുകളുടെ വരവ് കുറഞ്ഞോ ? [NEWS]

    താൽക്കാലിക റേഷൻ കാർഡുകൾ ആയിരിക്കും ആദ്യം അനുവദിക്കുക. മതിയായ രേഖകൾ പരിശോധിക്കാൻ ഇപ്പോൾ സൗകര്യം ഇല്ലാത്തതിനാൽ ആണ് ഈ സംവിധാനം. രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തി പിന്നീട് സ്ഥിരം റേഷൻ കാർഡ് അനുവദിക്കും. തെറ്റായ വിവരങ്ങൾ നൽകിയാണ് റേഷൻ കാർഡ് സ്വന്തമാക്കിയതെന്ന് കണ്ടു പിടിക്കപ്പെട്ടാൽ കാർഡ് റദ്ദാക്കുന്നതിനൊപ്പം ഇത്തരക്കാർക്കെതിരെ അച്ചടക്കനടപടിയും ഉണ്ടാകും.

     



    കോവിഡ്  പശ്ചാത്തലത്തിൽ റേഷൻകടകൾ വഴിയുള്ള അരി 97% പേരും വാങ്ങിയെന്നാണ് കണക്ക്. വിതരണത്തിൽ ചില തിരിമറികൾ നടന്നു എന്ന് സർക്കാർ സംശയിക്കുന്നുണ്ട്. വിപണനം നടത്താത്ത അരി റേഷൻ വ്യാപാരികൾ മറിച്ചുവിറ്റു എന്നാണ് സംശയം. ഈ സാഹചര്യത്തിൽ റേഷൻ കാർഡ് ഉടമകൾക്ക് മാത്രമായി വിതരണം ഉറപ്പു വരുത്തുകയാണ് നീക്കം.

    First published:
    )}