• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം; KGMOA

കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം; KGMOA

വാക്സിൻ വിതരണത്തിൽ കേരളം ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിലയിലാണ്. എന്നാൽ മതിയായ അളവിൽ വാക്സിൻ സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്നും കെജിഎംഒഎ അറിയിച്ചു. 

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
തിരുവനന്തപുരം: ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി ആളുകൾക്ക് വാക്സിൻ കുത്തിവയ്പ്പ് നൽകണം. ഇത് ചെയ്യുന്നത് ശാസ്ത്രീയവും യുക്തിസഹവും ലഭ്യമായ എച്ച് ആർ കണക്കിലെടുക്കുന്നതുമായിരിക്കണം. എന്നാൽ ഈ പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് സംസ്ഥാന വ്യാപകമായ മാർഗ്ഗനിർദ്ദേശങ്ങൾ / എസ്ഒപി ഒന്നും തന്നെ നൽകിയിട്ടില്ല. ആ സാഹചര്യത്തിലാണ് മാർഗനിർദേശവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടന രംഗത്തെത്തിയത്.

വാക്സിൻ വിതരണത്തിൽ കേരളം ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിലയിലാണ്. എന്നാൽ മതിയായ അളവിൽ വാക്സിൻ സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്നും കെജിഎംഒഎ അറിയിച്ചു.  വാക്സിനേഷന്റെ ഓഫ് ലൈൻ രജിസ്ട്രേഷനായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള നിർദ്ദിഷ്ട മാനദണ്ഡങ്ങൾ (വീടിന്റെ നമ്പർ അനുസരിച്ച് അല്ലെങ്കിൽ വോട്ടർമാരുടെ ഐഡി നമ്പർ അനുസരിച്ച് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ കണക്കിലെടുക്കുക) രണ്ട് മാസം മുമ്പ് കെജിഎംഒഎ നിർദ്ദേശിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയില്ല. സിവിസികളിലെ ആരോഗ്യ ജീവനക്കാരെ കൈയ്യേറ്റം ചെയ്യുന്നതുൾപ്പെടെ നിരവധി അനിഷ്ട സംഭവങ്ങൾ ഇത് കാരണം ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നും കെജിഎംഒഎ നേതൃത്വം അറിയിച്ചു.

കെജിഎംഒഎ ശുപാർശകൾ

1. വാക്സിനേഷൻ രജിസ്ട്രേഷൻ പ്രക്രിയ പൂർണ്ണമായും ഓൺലൈനായി മാറ്റുക.

2. ഓൺ ലൈനിലും ഓഫ് ലൈനിലും 50:50 തുടരാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ, രജിസ്ട്രേഷൻ പ്രക്രിയ പൂർണ്ണമായും എൽ എസ് ജിയെ ഏൽപ്പിക്കണം, പ്രതിരോധ കുത്തിവയ്പ്പ് പ്രക്രിയ മാത്രം ബന്ധപ്പെട്ട ആരോഗ്യ സംവിധാനത്തിലൂടെ ചെയ്യണം. തലേ ദിവസം ഡ്യൂട്ടി സമയത്ത് എൽ എസ് ജി തയ്യാറാക്കിയതും അംഗീകരിച്ചതുമായ ഗുണഭോക്തൃ പട്ടിക ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർക്ക് നൽകണം. ഉത്തരവാദിത്തം ഉറപ്പാക്കുന്നതിന് വോട്ടർ ഐഡി നമ്പര്‍ നിർബന്ധിത ഫീൽഡായി ഉപയോഗിച്ച് ഗൂഗിള്‍ ഫോമില്‍ ഗുണഭോക്തൃ രജിസ്ട്രേഷൻ നടത്താം.

3. ലഭ്യമായ ഡോസുകളുടെ എണ്ണത്തിനു  അനുസരിച്ച് സൗജന്യ വാക്സിനേഷൻ പ്രാഥമികമായി പി എച്ച് സികളിലും അതിനു മുകളിലുള്ള സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും നടത്താവുന്നതാണ്.  ദ്വിതീയ വാക്സിനേഷൻ (ഒരു ആരോഗ്യ സ്ഥാപനത്തിന്റെ ശേഷിക്ക് മുകളിലുള്ളത് ) എൽ എസ് ജി കണ്ടെത്തുന്ന ഏത് സ്ഥലത്തും അവർ നൽകുന്ന എച്ച്ആർ ഉപയോഗിച്ച് നടത്താവുന്നതാണ്. അതിനായി സംസ്ഥാന വ്യാപകമായ ഏകീകൃത മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യമാണ്.

4. ഓരോ എൽ എസ് ജിഡിയും അവരുടെ പ്രദേശത്ത് ആശുപത്രിക്ക് പുറത്ത് ഒരു വാക്സിനേഷൻ സൈറ്റ് സ്ഥാപിക്കണം.

5. വാക്സിനേഷൻ സൈറ്റുകൾക്ക് വേദി, സ്റ്റാഫ്, ലാപ് ടോപ്പ് / ഡെസ്ക് ടോപ്പ് എന്നിവ ഇന്റർനെറ്റ് സൗകര്യം, ഭക്ഷണം, ജീവനക്കാരുടെ പ്രതിഫലം എന്നിവ എൽ എസ് ജി ഡി ഒരുക്കണം.

6. വാക്സിനേഷൻ സൈറ്റുകൾക്ക് പിന്തുണയ്ക്കായി  എൻ ജി ഒകൾ, റോട്ടറി ക്ലബ്, വൈയുടെ മെൻ ക്ലബ്, റെഡ് ക്രോസ് എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കാം.

7. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ 'കോവിഡ് 19 വാക്സിൻ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വാക്സിനേഷൻ സൈറ്റുകളുടെ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കണം.

8. എല്ലാ സൈറ്റുകളിലും തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം ഉറപ്പാക്കുന്നതിനും, ഗുണനിലവാരമുള്ള വാക്സിനേഷനും, സുരക്ഷിത കുത്തിവയ്പ്പ് രീതികൾ അവലംബിക്കുന്നതിനും, ബയോ മെഡിക്കൽ മാലിന്യ നിർമാർജനത്തിനും, എഇഎഫ്ഐ ചികിത്സിക്കുന്നതിനും മതിയായ അടിസ്ഥാന സൗകര്യങ്ങളും മാനവ വിഭവശേഷിയും ഉണ്ടായിരിക്കണം.

9. ഒരൊ സൈറ്റിലും 1 ഡോക്ടർ, 2 സ്റ്റാഫ് നഴ്സ്, 2 ഡാറ്റാ എൻ ട്രി ഓപ്പറേറ്റർ എന്നിവരെ എൽ എസ് ജി ഡി നിയമിക്കണം. ഈ നിയമനം പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ കമ്മിറ്റി നടത്തണം. നിയമിക്കപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് ഈ സൈറ്റ് ബന്ധിപ്പിച്ചിരിക്കുന്ന സർക്കാർ സിവിസിയുടെ മെഡിക്കൽ ഓഫീസർ പരിശോധിക്കും. താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളം എൽ എസ് ജിഡി പദ്ധതിയിലൂടെ നൽകും.

10. സുരക്ഷിതമായ കുത്തിവയ്പ്പ് രീതികൾ, എഇഎഫ്ഐ മാനേജ്മെന്റ്, ബയോമെഡിക്കൽ മാലിന്യ നിർമാർജനം, കോൾഡ് ചെയിൻ മാനേജുമെന്റ്, കോവിൻ വെബ് സൈറ്റ് ഡാറ്റാ എൻട്രി എന്നിവയെക്കുറിച്ച് ഈ ഉദ്യോഗസ്ഥർക്ക് സർക്കാർ സിവിസികളിൽ 3 ദിവസത്തെ ഓൺ സൈറ്റ് പരിശീലനം നല്‍കണം.

11. ഔട്ട്‌ റീച്ച് സെഷനുള്ള സ്റ്റാഫിന്റെ പരിശീലനവും അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയായിക്കഴിഞ്ഞാൽ, ഔട്ട്‌ റീച്ച് സെഷനായി അധിക വാക്സിൻ അനുവദിക്കുന്നതിന് ബന്ധപ്പെട്ട ഗവൺമെന്റ് സിവിസിയുടെ മെഡിക്കൽ ഓഫീസർ ജില്ലാ വാക്സിനേഷൻ ടീമിനോട്‌ ആവശ്യപ്പെടും.

12. സർക്കാർ സിവിസിക്ക്  പ്രതിദിനം അനുവദിച്ച 150 ഡോസ് കൂടാതെ, വാക്സിൻ ലഭ്യതയ്ക്ക് അനുസരിച്ച് ഔട്ട്‌ റീച്ച് സെന്ററിന് പ്രതിദിനം 200 ഡോസ് വാക്സിൻ വരെ അനുവദിക്കാം.ഇവിടത്തെ എല്ലാ സ്ലോട്ടും സ്പോട്ട് രജിസ്ട്രേഷനായി ലഭ്യമാക്കാം.

13. ജില്ലാ മെഡിക്കൽ ഓഫീസര്‍ക്കും എന്‍ എച്ച് എം  ജില്ലാ പ്രോഗ്രാം മാനേജര്‍ക്കും (ഡിപിഎം) ഒപ്പം പ്രദേശത്തിന്റെ ചുമതലയുള്ള സൂപ്രണ്ട് / മെഡിക്കൽ ഓഫീസര്‍ക്കും  വാക്സിനേഷൻ ക്യാമ്പ് സൈറ്റിന്റെ ഭരണപരമായ നിയന്ത്രണം ഉണ്ടായിരിക്കും. ഇന്ത്യാ ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വാക്സിനേഷൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട അഡ്മിനിസ്ട്രേഷന്റെ ഉത്തരവാദിത്തം ജില്ലാ ആർ സി എച്ച് ഓഫീസര്‍ ആണ്.

14. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, ഡിസ്ട്രക്റ്റ് ഹെൽത്ത് അതോറിറ്റികൾ, പോലീസ് വകുപ്പ്, റവന്യൂ വകുപ്പ്, വിദ്യാഭ്യാസം, മറ്റ് വകുപ്പുകൾ എന്നിവയ്ക്കൊപ്പം എൻ ജി ഒ, ക്ലബ്ബുകൾ, സ്വകാര്യ മേഖല, ബിസിനസ്സ് സ്ഥാപനം, സമൂഹം എന്നിവ ഔട്ട്‌ റീച്ച് വാക്സിനേഷൻ സൈറ്റ് നടത്തിപ്പില്‍ പങ്കു ചേരണം.

15. കഴിഞ്ഞ ആഴ്ചയിൽ സംഭവിച്ചതു പോലുള്ള മാസ് വാക്സിനേഷൻ ക്യാമ്പുകള്‍  അതി വ്യാപന കേന്ദ്രങ്ങളായി പ്രവർത്തിക്കും എന്നതിനാല്‍ അവ പ്രോത്സാഹിപ്പിക്കരുത്.

16. വാക്സിൻ വേണ്ടത്ര ലഭ്യത ഉറപ്പാക്കണം. വാക്സിൻ സ്റ്റോക്ക് പൂജ്യമാകുന്നതുവരെ അടുത്ത സ്റ്റോക്ക്‌  ഇഷ്യു ചെയ്യാതെ ഇരിക്കുന്നത് 'വാക്സിനേഷൻ ഇല്ലാത്ത ദിവസങ്ങള്‍' സൃഷ്ടിക്കാനേ ഇടയാക്കൂ. ഇതു ഒഴിവാക്കാന്‍ 70% സ്റ്റോക്ക് തീർന്നു കഴിഞ്ഞാൽ അടുത്ത സ്റ്റോക്ക്‌ അനുവദിക്കേണ്ടതാണ്. പ്രതിദിന ടാർഗെറ്റുകൾക്ക് പകരമായി പ്രതിവാര ടാർഗെറ്റുകൾ തീരുമാനിക്കുന്നതും അതിനായി ഓരോ സ്ഥാപനത്തിന്റെയും ശേഷി കണക്കിലെടുക്കുന്നതും വാക്സിനേഷൻ പ്രക്രിയയെ കൂടുതൽ സുഗമമാക്കും.
Published by:Jayesh Krishnan
First published: