നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പറഞ്ഞതെല്ലാം ചെയ്തു ;നൂറുദിന പദ്ധതിയിൽ സ്മാർട്ടായി റവന്യൂവകുപ്പ്

    പറഞ്ഞതെല്ലാം ചെയ്തു ;നൂറുദിന പദ്ധതിയിൽ സ്മാർട്ടായി റവന്യൂവകുപ്പ്

    ഈ മാസം 14ന് പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്യും. 14 ജില്ലാ കേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലും പട്ടയ മേളകള്‍ നടക്കും.

    • Share this:
    തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ 100 ദിനത്തില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് റവന്യൂ വകുപ്പാണ്. നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി റവന്യൂ വകുപ്പ് ലക്ഷ്യമിട്ടത് എല്ലാം പൂര്‍ത്തീകരിക്കാനായി. 12000 പുതിയ പട്ടയങ്ങള്‍ ആണ് ലക്ഷ്യമിട്ടത് , എന്നാല്‍ നൂറു ദിനങ്ങള്‍ കൊണ്ട് 13,500 പട്ടയങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വകുപ്പിന് കഴിഞ്ഞു. ഈ മാസം 14ന് പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്യും. 14 ജില്ലാ കേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലും പട്ടയ മേളകള്‍ നടക്കും. മന്ത്രിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും ചടങ്ങുകളില്‍ പങ്കെടുക്കും.

    റവന്യൂ സേവനങ്ങള്‍ ഡിജിറ്റലായി നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ടു. പൊതുജനങ്ങള്‍ക്ക് അത്യാവശ്യം വേണ്ടി വരുന്ന 7 ഇനത്തിലുള്ള റവന്യൂ സേവനങ്ങള്‍ ഇനി മൊബൈല്‍ ഫോണിലൂടെ സാധിക്കും. ഭൂനികുതി അടയ്ക്കാന്‍ ഇനിമുതല്‍ വില്ലേജ് ഓഫീസുകളില്‍ പോകേണ്ടതില്ല. വര്‍ഷാവര്‍ഷം കൊടുക്കേണ്ട ഭൂനികുതി സംബന്ധിച്ച് എസ്എംഎസ് മുഖേന അറിയിപ്പ് നല്‍കുന്നതിനും അടച്ച നികുതിയുടെ രസീത് ഡൗണ്‍ലോഡ് ചെയ്യുന്നതിനും സംവിധാനമുണ്ട് . നെറ്റ് ബാങ്കിംഗ് വഴിയോ യുപിഐ സംവിധാനങ്ങള്‍ വഴിയോ പണം അടയ്ക്കാന്‍ കഴിയും. ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാക്കിയ വില്ലേജുകളില്‍ സ്‌കെച്ച് ,ലൊക്കേഷന്‍ മാപ്പ് എന്നിവയ്ക്ക് അപേക്ഷയും ഫീസും ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും അനുവദിക്കുന്ന രേഖകള്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യുന്നതിനും സംവിധാനമുണ്ട്. ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകളും ഓണ്‍ലൈനായി സമര്‍പ്പിക്കാം.

    സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകള്‍ക്കും പ്രത്യേകം വെബ്‌സൈറ്റ് ആരംഭിക്കും. വില്ലേജിനെ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയുന്നതിലുപരി പ്രാദേശിക വികസനത്തിനുള്ള ഉപാധിയാക്കി ഈ സാധ്യതയെ മാറ്റാനും കഴിയും. നികുതി അടയ്ക്കുന്നതിന് നിലവിലുണ്ടായിരുന്ന റവന്യു ഇ സര്‍വീസ് പോര്‍ട്ടല്‍ നവീകരിച്ച് ക്വിക്ക് പേ സംവിധാനവും ഉള്‍പ്പെടുത്തി.

    യൂണിക് തണ്ടപ്പേര്‍ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. ഇനി മുതല്‍ ഒരു വ്യക്തിയുടെ പേരില്‍ ഉള്ള എല്ലാ ഭൂമിക്കും ഒരു തണ്ടപ്പേര്‍ ആയിരിക്കും. സംസ്ഥാനത്ത് എവിടെയും ഇയാളുടെ ഭൂമിയില്‍ പേരില്‍ ഭൂമി ഉണ്ടെങ്കില്‍ കണ്ടെത്താന്‍ കഴിയും. ആധാര്‍ നമ്പര്‍ ഭൂ രേഖകളുമായി ബന്ധപ്പെടുത്തിയാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷപ്രകാരം മരം കേന്ദ്ര ഇലക്ട്രോണിക്‌സ് വിവരസാങ്കേതികവിദ്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്. രാജ്യത്താദ്യമായി യൂണിക്ക് തണ്ടപ്പേര്‍ സംവിധാനം കേരളത്തിലാണ് നടപ്പിലാക്കുന്നത്. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് ഒരു വ്യക്തി കൂടുതല്‍ ഭൂമി കൈവശം വെച്ചിട്ടുണ്ടോയെന്ന് ഇതുവഴി കണ്ടെത്താന്‍ കഴിയും.
    Published by:Jayashankar AV
    First published:
    )}