HOME » NEWS » Kerala »

വെള്ളാനകളുടെ നാട്ടിലെ റോഡ് റോളർ ഇനി സാലിഹിന് സ്വന്തം; ഉരുളണമെങ്കിൽ ആന വേണ്ടി വരും

ഇനിയിപ്പോള്‍ റോളര്‍ കേടുപാടുകള്‍ തീര്‍ത്ത് പുതിയ ഉടമയ്ക്ക്  ഓടിക്കാനാവുമോയെന്ന് കണ്ടറിയണം. സിനിമയിൽ ഉപയോഗിച്ച റോളർ ആണന്ന് ലേലം കൊണ്ട ശേഷമാണ് അറിഞ്ഞതെന്ന് കരാറുകാരനായ മുഹമദ് സാലിഹ് പറഞ്ഞു.

News18 Malayalam | news18
Updated: July 29, 2020, 4:43 PM IST
വെള്ളാനകളുടെ നാട്ടിലെ റോഡ് റോളർ ഇനി സാലിഹിന് സ്വന്തം; ഉരുളണമെങ്കിൽ ആന വേണ്ടി വരും
വെള്ളാനകളുടെ നാട്ടിലെ റോഡ് റോളർ
  • News18
  • Last Updated: July 29, 2020, 4:43 PM IST
  • Share this:
കോഴിക്കോട്: വെളളാനകളുടെ നാട് എന്ന പ്രിയദർശൻ - മോഹൻലാൽ ചിത്രത്തിൽ കുതിരവട്ടം പപ്പു മതിലിടിച്ച് തകര്‍ത്ത റോഡ് റോളര്‍ ഇനി തിരുവണ്ണൂർക്കാരൻ മുഹമദ് സാലിഹിന്റെ സ്വന്തമാണ്. 1.99 ലക്ഷം രൂപയ്ക്കാണ് കരാറുകാരനായ മുഹമദ്ദ് സാലിഹ് പൊതുമരാമത്തില്‍ നിന്ന് സൂപ്പര്‍താരമായ റോഡ് റോളര്‍ ലേലത്തില്‍ പിടിച്ചത്.

പക്ഷേ, സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കിടക്കുന്ന ഈ റോഡ് റോളര്‍ ഉരുളണമെങ്കില്‍ കുറച്ച് പണിയാണ്. ആനയോ ജെസിബിയോ വേണ്ടിവരും കൊണ്ടുപോകാൻ. വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ സിപി നായര്‍ ഉപയോഗിച്ചിരുന്നപ്പോഴത്തേക്കാള്‍ കഷ്ടമാണ് റോളറിന്റെ ഇപ്പോഴത്തെ അവസ്ഥ.

You may also like:ബെന്നി ബെഹ്നാന്റെ കത്ത് പരിഗണിച്ച് നരേന്ദ്ര മോദി തൂക്കുമരം വിധിച്ചാൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഒരുക്കം [NEWS]സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി കുടിശിക നൽകാൻ കഴിയുന്ന അവസ്ഥയല്ല: കേന്ദ്ര ധനകാര്യ സെക്രട്ടറി [NEWS] കോവിഡ് വ്യാജ വാർത്തകൾ: സമൂഹമാധ്യമങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കും [NEWS]

നാല് വര്‍ഷമായി അനക്കമില്ല. യാദൃശ്ചികമായാണ് സാലിഹ് ലേലത്തിൽ പങ്കെടുത്തത്. സാലിഹ് ഉൾപ്പെടെ പത്തുപേർ പൊതുമരാമത്ത് ഓഫീസിൽ നടന്ന ലേലത്തിൽ പങ്കെടുത്തു.

പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള 1983 മോഡല്‍ റോളര്‍ 2016 വരെ കുഴപ്പമില്ലാതെ ഓടിയതാണ്. 1988ലാണ് വെള്ളാനകളുടെ നാട് എന്ന ചിത്രത്തിനായി റോഡ് റോളർ ഉപയോഗിച്ചത്. തുരുമ്പെടുത്ത് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു റോളർ. നാലു വർഷമായി റോഡ് പ്രവൃത്തിക്ക് ഉപയോഗിക്കാറില്ലെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ പ്രസാദ് പറഞ്ഞു.

ഇനിയിപ്പോള്‍ റോളര്‍ കേടുപാടുകള്‍ തീര്‍ത്ത് പുതിയ ഉടമയ്ക്ക്  ഓടിക്കാനാവുമോയെന്ന് കണ്ടറിയണം. സിനിമയിൽ ഉപയോഗിച്ച റോളർ ആണന്ന് ലേലം കൊണ്ട ശേഷമാണ് അറിഞ്ഞതെന്ന് കരാറുകാരനായ മുഹമദ് സാലിഹ് പറഞ്ഞു.
Published by: Joys Joy
First published: July 29, 2020, 4:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories