കോഴിക്കോട്: കെ.എസ്.ആര്.ടി.സി ബസിനടിയില്‍പ്പെട്ട സ്കൂട്ടര്‍ യാത്രികന് അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് പയ്യോളി ബസ് സ്റ്റാന്‍ഡിന് മുമ്പില്‍ ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. പയ്യോളി കോടതിയിലെ അഭിഭാഷകനായ മണിയൂര്‍ സ്വദേശി ഷഹാനാണ് (26) നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ് സ്റ്റാൻഡിലേക്ക് കയറുന്നതിനിടെയായിരുന്നു അപകടം. മുന്നിൽ സഞ്ചരിച്ച സ്കൂട്ടറിൽ ബസ് ഇടിക്കുകയും, സ്കൂട്ടർ ബസിന് അടിയിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. എന്നാൽ ഷഹാൻ റോഡിലേക്ക് തെറിച്ചുവീണു. ഷഹാനെ തൊട്ടുതൊട്ടില്ല എന്ന നിലയിലാണ് ബസ് നിന്നത്. വീഴ്ചയുടെ ആഘാതത്തിൽ നിസാര പരിക്കുകൾ സംഭവിച്ച ഷഹാനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിന് വേഗത കുറവായതുകൊണ്ട് മാത്രമാണ് വലിയ അപകടത്തിൽനിന്ന് രക്ഷപെട്ടതെന്ന് കണ്ടുനിന്നവർ പറയുന്നു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന വടകര ഡിപ്പോയിലെ കെ.എസ്.ആര്.ടി.സി. ബസ് ആണ് അപകടം ഉണ്ടായത്. പയ്യോളി പട്ടണത്തിൽ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ടൗണില്‍ ഏറെ നേരം ഗതാഗതകുരുക്ക് ഉണ്ടായി. പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
KSRTC ബസ് കാട്ടാനക്കൂട്ടം ആക്രമിച്ചു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
മൂന്നാർ: കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കെഎസ്ആർടിസി ബസിന്റെ മുൻവശം തകർന്നു. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. പൂപ്പാറ തോണ്ടിമലക്ക് സമീപം കെ.എസ്.ആര്.ടി.സി ബസിന് നേരെ കാട്ടാനയാക്രമണം ഉണ്ടായത്. തേനിയിൽനിന്ന് മൂന്നാറിലേക്ക് വരികയായിരുന്ന ബസിനു നേരെ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം ബസിനുള്ളിൽ ഡ്രൈവറെയും കണ്ടക്ടറെയും കൂടാതെ 39 യാത്രക്കാർ ഉണ്ടായിരുന്നു.
ബസ് പൂപ്പാറ തോണ്ടിമലക്ക് സമീപം എത്തിയപ്പോഴാണ് പെട്ടെന്ന് കാട്ടാനക്കൂട്ടം പ്രത്യക്ഷപ്പെട്ടത്. ഒരു കൊമ്പനും രണ്ടു പിടിയാനയും ഒരു കുട്ടിയാനയുമാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് യാത്രക്കാർ പറയുന്നു. ആനക്കൂട്ടത്തെ കണ്ടതോടെ ഡ്രൈവർ സതീഷ് കുമാർ ബസ് നിർത്തി. എന്നാൽ കൊമ്പനാന ബസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഓടിയെത്തിയ ആന തുമ്പിക്കൈ കൊണ്ട് ബസിന്റെ മുൻ ഭാഗത്തെ ചില്ല് അടിച്ചുതകർത്തു. ബസിന് മുന്നിലെ കണ്ടക്ടർ സീറ്റിന്റെ വശത്താണ് ആക്രമണം ഉണ്ടായത്. ആന പാഞ്ഞടുക്കുന്നത് കണ്ട്, കണ്ടക്ടർ ദേവേന്ദ്രൻ വേഗത്തിൽ പിന്നിലേക്ക് മാറിയതുകൊണ്ടാണ് രക്ഷപെട്ടത്.
ഏറെ നേരം ബസിന് മുന്നിൽ നിന്ന കാട്ടാനക്കൂട്ടം യാത്രക്കാർ ബഹളം വെച്ചതോടെയാണ് പിൻമാറിയത്. ഇതിന് ശേഷമാണ് ബസ് യാത്ര പുനരാരംഭിച്ചത്. പിന്നീട് മൂന്നാർ ബസ് സ്റ്റേഷനിലെത്തിയാണ് കണ്ടക്ടറും ഡ്രൈവറും ചേർന്ന് അധികൃതരെ വിവരം അറിയിച്ചത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.