• HOME
 • »
 • NEWS
 • »
 • kerala
 • »
 • Missing | രാജനെ കാണാതായിട്ട് 5 ദിവസം; സൈലന്‍റ് വാലിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്കായി തിരച്ചില്‍ തുടരുന്നു

Missing | രാജനെ കാണാതായിട്ട് 5 ദിവസം; സൈലന്‍റ് വാലിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്കായി തിരച്ചില്‍ തുടരുന്നു

രാജന്‍റെ ചെരുപ്പും ഉടുമുണ്ടും ടോര്‍ച്ചും കണ്ടെത്തിയെങ്കിലും മറ്റ് സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല

 • Share this:
  സൈലന്‍റ് വാലി (Silent Valley National Park) സൈരന്ദ്രിയിൽ കാണാതായ (Missing) വനംവകുപ്പ് വാച്ചർ രാജന് വേണ്ടി അഞ്ചാംദിവസവും  തെരച്ചിൽ തുടരുന്നു.  വയനാട്ടിൽ നിന്നെത്തിയ പ്രത്യേക സംഘത്തിന്‍റെ നേതൃത്വത്തിൽ പരിശോധന തുടർന്നിട്ടും ഇതുവരെ സൂചനയൊന്നുമില്ല.

  രാജന് നേരെ, വന്യമൃഗങ്ങളുടെ ആക്രമണം സംശയിക്കുന്നതിനാല്‍ മൃഗങ്ങളുടെ കാൽപ്പാടുകളും മറ്റ് അടയാളങ്ങളും പിന്തുടർന്ന് കണ്ടുപിടിക്കാൻ വൈദഗ്ധ്യമുള്ള ട്രക്കിങ് വിദഗ്ധരാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. രാജന്‍റെ ചെരുപ്പും ഉടുമുണ്ടും ടോര്‍ച്ചും കണ്ടെത്തിയെങ്കിലും മറ്റ് സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. കാണാതായ ദിവസം പ്രദേശത്ത് പെയ്ത കനത്തമഴ  മൂലം കാൽപ്പാട് അടക്കമുള്ള തെളിവുകൾ മാഞ്ഞുപോയിരിക്കാം എന്നാണ് നിഗമനം.

  തെരച്ചിലിനായി, സ്നിഫർ ഡോഗ്, ഡ്രോൺ അടക്കം സന്നാഹങ്ങളും ഉപയോഗിക്കുന്നുണ്ട്. ഫോറസ്റ്റ് വാച്ചർ പുളിക്കഞ്ചേരി രാജനെ മെയ് മൂന്നിന് രാത്രിയാണ് കാണാതായത്. സൈരന്ദ്രിയിലെ മെസ്സിൽ നിന്ന് രാത്രി ഭക്ഷണം കഴിച്ച് അടുത്തുള്ള ക്യാംപിലേക്ക് പോയാതാണ് രാജൻ.

  10 വർഷത്തിലേറെയായി സൈലന്‍റ് വാലിയിൽ ജോലി ചെയ്യുന്ന രാജന് കാട്ടുവഴിയെല്ലാം പരിചിതമാണ്.  അതിനാൽ വനത്തിൽ കുടുങ്ങിയതാകാമെന്ന് വനംവകുപ്പ് കരുതുന്നില്ല. തിരോധാനത്തിന് കേസെടുത്ത അഗളി പോലീസും അന്വേഷണം തുടരുകയാണ്.

  ഹോട്ടലിൽനിന്ന് ഓർഡർ ചെയ്ത പൊറോട്ടയിൽ പാമ്പിന്‍റെ പടം


  തിരുവനന്തപുരം: ഹോട്ടലിൽനിന്ന് പാഴ്സലായി വാങ്ങിയ പൊറോട്ടയിൽ പാമ്പിന്‍റെ തോൽ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ പൂട്ടി. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. മേയ് അഞ്ചിന് ഒരു കുടുംബം ഹോട്ടലിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തപ്പോഴാണ് സംഭവം. ഭക്ഷണപ്പൊതി അഴിച്ചപ്പോൾ പൊതിക്കുള്ളിൽ പാമ്പിൻ തോലിന്റെ ഒരു ഭാഗം കണ്ടെത്തി. ഇതേ തുടർന്ന് വീട്ടുകാർ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റി അധികൃതരും പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതോടെ ഹോട്ടൽ താൽക്കാലികമായി അടച്ചുപൂട്ടി. ശുചീകരണത്തിന് ശേഷം മാത്രമേ ഹോട്ടൽ തുറക്കാവൂ എന്ന് ഹോട്ടൽ ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

   Also Read- പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം മൗലികാവകാശമല്ല; അലഹാബാദ് ഹൈക്കോടതി

  പൂവത്തൂർ സ്വദേശി മകൾക്കായി പൊറോട്ട ഓർഡർ ചെയ്‌തപ്പോഴാണ് പാമ്പിന്റെ തോൽ കണ്ടെത്തിയതെന്ന് ഓൺ മനോരമ റിപ്പോർട്ട് ചെയ്തു. ഭക്ഷണം പൊതിയാൻ ഉപയോഗിച്ച പേപ്പറിലാണ് തൊലി കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ കൂടുതൽ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വിഭാഗം പൊതിയും ഭക്ഷണവും കണ്ടുകെട്ടി.

  മുനിസിപ്പാലിറ്റി ആരംഭിച്ച അന്വേഷണത്തിൽ ഹോട്ടലിന് ആവശ്യമായ ലൈസൻസുകളും പെർമിറ്റുകളും ഉള്ളതായി കണ്ടെത്തി. കൂടാതെ, ഹോട്ടലിൽ മറ്റുള്ളവർക്ക് നൽകാനായി എടുത്തുവെച്ച് ഭക്ഷണത്തിൽ കുഴപ്പമൊന്നും കണ്ടെത്താനായില്ല. തൽഫലമായി, ഹോട്ടലിന് മുന്നറിയിപ്പ് നൽകുകയും ശരിയായ ശുചീകരണം നടത്തുന്നതു വരെ താൽക്കാലികമായി അടച്ചിടാൻ നിർദേശിക്കുകയും ചെയ്തു.

  പാമ്പിന്റെ തൊലി കണ്ടെത്തുന്നത് റെസ്റ്റോറന്റിന്റെ വിശ്വാസ്യതയെ മാത്രമല്ല, ഓർഡർ ചെയ്ത വിഭവത്തിന്റെ ഗുണനിലവാരത്തിലും സംശയം ഉളവാക്കുന്നതാണെന്ന് ഉപഭോക്താവ് നൽകിയ പരാതിയിൽ പറയുന്നു.

  മുന്‍പ് ഹൈദരാബാദ് സ്വദേശിയായ ഒരാൾ സ്വിഗ്ഗി വഴി സുബ്ബയ്യ ഗാരി ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത പലഹാരത്തിൽ പ്രാണിയെ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. പ്രശസ്ത ഭക്ഷ്യ ശൃംഖലകളും സമാനമായ സംഭവങ്ങളുടെ പേരിൽ ഏറെ പഴി കേട്ടിട്ടുണ്ട്. യുകെയിലെ ഒരു സ്ത്രീ മക്ഡൊണാൾഡിന്റെ പൊതിയിൽ ഒരു ചിലന്തിയെ കണ്ടെത്തിയതും ഒച്ചപ്പാട് ഉണ്ടാക്കിയ സംഭവമായിരുന്നു.
  Published by:Arun krishna
  First published: