നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Tiger at Wayanad | പിടിക്കൊടുക്കാതെ കുറുക്കന്‍മൂലയിലെ കടുവ; തെരച്ചില്‍ അവസാനിപ്പിച്ചു

  Tiger at Wayanad | പിടിക്കൊടുക്കാതെ കുറുക്കന്‍മൂലയിലെ കടുവ; തെരച്ചില്‍ അവസാനിപ്പിച്ചു

  കഴിഞ്ഞ പത്തുദിവസത്തിലധികമായി കുറുക്കന്‍മൂലയിലോ സമീപപ്രദേശങ്ങളിലോ കടുവ എത്തിയതായി സ്ഥീരികരിക്കാത്ത സാഹചര്യത്തിലാണ് തെരച്ചില്‍ അവസാനിപ്പിക്കുന്നത്

  • Share this:
   വയനാട്: വയനാട്(Wayanad) കുറുക്കന്‍മൂലയില്‍ ഭീതിയിലാഴ്ത്തിയ കടുവായ്ക്കുള്ള(Tiger) തെരച്ചില്‍(Search) അവസാനിപ്പിച്ചു. ചീഫ് വൈല്‍ഡ് വാര്‍ഡനടക്കം തെരച്ചിലിന് നേതൃത്വം നല്‍കിയിട്ടും കടുവയെ കണ്ടെത്താനായില്ല. കഴിഞ്ഞ പത്തുദിവസത്തിലധികമായി കുറുക്കന്‍മൂലയിലോ സമീപപ്രദേശങ്ങളിലോ കടുവ എത്തിയതായി സ്ഥീരികരിക്കാത്ത സാഹചര്യത്തിലാണ് തെരച്ചില്‍ അവസാനിപ്പിക്കാന്‍ ഉത്തരമേഖലാ സി.സി.എഫ്. ഡി.കെ. വിനോദ് കുമാര്‍ ഉത്തരവിട്ടിരിക്കുന്നത്.

   അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ച 70 ക്യാമറകളില്‍ കടുവയുടെ ദൃശ്യങ്ങള്‍ പതിയുകയോ സാന്നിധ്യം സ്ഥിരീകരിക്കുന്ന സൂചനകളോ ലഭിക്കാത്ത സാഹചര്യത്തില്‍ കടുവ കാട് കയറിയിട്ടുണ്ടെന്ന സംശയം ബലപ്പെടുകയാണ്. കൂടാതെ പത്തു ദിവസമായി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചെന്ന വിവരങ്ങളും ഇല്ല.

   പ്രദേശത്ത് സ്ഥാപിച്ച കൂടുകള്‍ മറ്റു കടുവകളെയോ പുലിയേയോ ആകര്‍ഷിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ തന്നെ ഇത് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ക്യാമറ നിരീക്ഷണം കുറച്ചുദിവസം കൂടി തുടരും. കടുവായ്ക്കുള്ള തെരച്ചില്‍ അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ നിരീക്ഷണസമിതി യോഗം ചേര്‍ന്നാണ് തീരുമാനിച്ചത്.

   Also Read-Kodiyeri Balakrishnan | 'പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ണായക ചുമതലകള്‍ RSS അനുകൂലികള്‍ കയ്യടക്കുന്നു'; കോടിയേരി

   കഴിഞ്ഞ 18-ന് ബേഗൂര്‍ വനമേഖലയില്‍ കാട്ടിക്കുളം ഭാഗത്താണ് ഏറ്റവും അവസാനം കഴുത്തില്‍ മുറിവേറ്റ നിലയിലുള്ള കടുവയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചത്. നവംബര്‍ 28 മുതലാണ് കുറുക്കന്‍മൂലയിലും പരിസരപ്രദേശങ്ങളിലും കടുവയുടെ ആക്രമണം നിത്യസംഭവമായത്. 30 ദിവസത്തിനിടെ 17 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.

   Also Read-Kerala Police| ഗുണ്ടകളെ നേരിടാന്‍ എല്ലാ ജില്ലകളിലും രണ്ടുവീതം പൊലീസ് സ്ക്വാഡുകൾ; മനോജ് എബ്രഹാം നോഡല്‍ ഓഫീസർ‌

   കടുവാഭീതിയുള്ളതിനാല്‍ ജോലിക്ക് പോലും പോകാനാകാത്ത സ്ഥിതിയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു. കടുവായ്ക്കുള്ള തെരച്ചില്‍ അവസാനിപ്പിച്ചതിനാല്‍ തെരച്ചിലില്‍ പങ്കെടുത്ത ജീവനക്കാരെ കാട്ടുതീ പ്രതിരോധമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കാനാണ് തീരുമാനം.
   Published by:Jayesh Krishnan
   First published: