പരിശോധന രണ്ടാം ദിനവും തുടരുന്നു; പിടിച്ചെടുത്തത് 6000 കിലോ പഴകിയ മത്സ്യം

കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ നിന്ന് 1000 കിലോയിലധികം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: April 6, 2020, 12:48 PM IST
പരിശോധന രണ്ടാം ദിനവും തുടരുന്നു; പിടിച്ചെടുത്തത് 6000 കിലോ പഴകിയ മത്സ്യം
Rotten Fish
  • Share this:
തിരുവനന്തപുരം: പഴകിയതും രാസവസ്തുക്കൾ ചേർത്തതുമായി മത്സ്യവിൽപന തടയാൻ തെക്കൻ ജില്ലകളിൽ വ്യാപക പരിശോധന തുടരുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്ന് മാത്രം ആറായിരം കിലോഗ്രാമിലധികം പഴകിയ മത്സ്യം പിടിച്ചെടുത്തു.

തുടർച്ചയായ രണ്ടാം ദിവസമാണ് ആറ്റിങ്ങലിൽ നിന്ന് പഴകിയ മത്സ്യം പിടികൂടുന്നത്. കച്ചേരി ജംഗ്ഷനിൽ വാഹനപരിശോധനയ്ക്കിടെയാണ് മൂവായിരത്തിലധികം കിലോ തൂക്കം വരുന്ന ഒരു മാസത്തിലധികം പഴക്കമുള്ള സ്രാവ് പിടികൂടിയത്.

തമിഴ്നാട് തേങ്ങപട്ടണത്ത് നിന്നും കേരളത്തിലെ വിവിധ മാർക്കറ്റുകളിൽ വിൽപ്പനയ്ക്കായി കൊണ്ടുപോയതാണ് ഇവ. ഏകദേശം 30ലക്ഷം രൂപ വില വരുമെന്നാണ് പ്രാധമിക വിവരം. കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ നിന്ന് 1000കിലോയിലധികം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
BEST PERFORMING STORIES:സംസ്ഥാനത്ത് 7 ജില്ലകളിൽ ഒരു മാസത്തേക്ക് നിയന്ത്രണം തുടരും; നടപടി കേന്ദ്ര നിർദേശപ്രകാരം [NEWS]'അകത്തിരിക്കൂ; ഇത്​ ലോകകപ്പ്​ ജയിച്ചതല്ല'; ഐക്യദീപം ആഘോഷമാക്കിയവര്‍ക്കെതിരെ​ രോഹിത്​ ശര്‍മ [NEWS] മെഡിസിൻ പഠിച്ചത് വെറുതെയായില്ല; കോവിഡ് കാലത്ത് വീണ്ടും ആരോഗ്യപ്രവർത്തനത്തിന് ഇറങ്ങാൻ ഐറിഷ് പ്രധാനമന്ത്രി [NEWS]

കൊല്ലം നീണ്ടകരയിലും തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന 3500 കിലോഗ്രാം ചൂര ഇനത്തിൽപെട്ട മത്സ്യമാണ് പിടികൂടിയത്. തിരുവനന്തപുരം പാളയം മാർക്കറ്റിൽ നടത്തിയ പരിശോധനയിലും പഴകിയ മത്സ്യം പിടിച്ചെടുത്തു.

തിരുവനന്തപുരത്ത് മത്സ്യ ഗോഡൗണുകളിൽ പരിശോധന ശക്തമാക്കുമെന്ന് തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഐപി ബിനു പറഞ്ഞു. ആരോഗ്യവകുപ്പ് ഓപ്പറേഷൻ സാഗർ റാണി ശക്തിപ്പെടുത്താനും നിർദ്ദേശം നൽകി.
First published: April 6, 2020, 12:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading