ഇന്റർഫേസ് /വാർത്ത /Kerala / കച്ചവടം തന്നെ പ്രതിസന്ധിയില്‍; കടയ്ക്ക് മുന്‍പില്‍ ഏഴു പേര്‍ നിന്നതിന് കടയുടമയ്ക്ക് രണ്ടായിരം രൂപ പിഴ

കച്ചവടം തന്നെ പ്രതിസന്ധിയില്‍; കടയ്ക്ക് മുന്‍പില്‍ ഏഴു പേര്‍ നിന്നതിന് കടയുടമയ്ക്ക് രണ്ടായിരം രൂപ പിഴ

News18 Malayalam

News18 Malayalam

കച്ചവടം ഇല്ലാത്തതിനാൽ വലിയ പ്രതിസന്ധിയിലാണെന്നും പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ടിട്ടും പൊലീസ് അതിന് തയ്യാറായില്ലെന്ന് കടയുടമ പറയുന്നു.

  • Share this:

പാലക്കാട്: പലച്ചരക്ക് കടയുടെ മുന്നിൽ  ആളുകൾ നിന്നതിൻ്റെ പേരിൽ കടയുടമയ്ക്ക്  രണ്ടായിരം രൂപ പിഴ ഈടാക്കി പോലീസ്. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിൽ പലച്ചരക്ക് കട നടത്തുന്ന വ്യാപാരിയിൽ നിന്നുമാണ് പൊലീസ് രണ്ടായിരം രൂപ പിഴയീടാക്കിയത്. കടയുടെ മുന്നിൽ ആളുകൾ കൂടി നിന്നുവെന്നാരോപിച്ച് പലചരക്കുകട നടത്തുന്ന തച്ചനാട്ടുകര നറുക്കോട് സ്വദേശി അബ്ബാസിൽ നിന്നും പൊലീസ് രണ്ടായിരം രൂപ പിഴ ഈടാക്കിയത്.

തച്ചനാട്ടുകര പഞ്ചായത്തിലെ ഉൾപ്രദേശത്ത് പ്രവർത്തിക്കുന്ന കടയിൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് സാധനങ്ങൾ വാങ്ങാനെത്തുന്നത്. രണ്ടായിരം രൂപയുടെ വരുമാനം ലഭിയ്ക്കക്കണമെങ്കിൽ മൂന്നു ദിവസമെങ്കിലും കട തുറന്ന് പ്രവർത്തിക്കണം.  അങ്ങനെ കച്ചവടം തന്നെ പ്രതിസന്ധിയിലായ ഈ കാലത്താണ് ഇത്രയും തുക പിഴയായി ഈടാക്കിയത്.

കച്ചവടം ഇല്ലാത്തതിനാൽ വലിയ പ്രതിസന്ധിയിലാണെന്നും പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ടിട്ടും പൊലീസ് അതിന് തയ്യാറായില്ലെന്ന് കടയുടമ പറയുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read-ലോക്ക്ഡൗൺ ഇളവുകൾ ആവശ്യപ്പെട്ട് ആരംഭിച്ച സമരപരിപാടികൾ നിർത്തിവെച്ചതായി വ്യാപാരികൾ

പൊലീസ് നടപടിയ്ക്കെതിരെ തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡണ്ട്  KPM സലിം രംഗത്തെത്തി. കോവിഡ് കാലത്ത് ആളുകൾ അതിജീവനത്തിനായി വലിയ പ്രതിസന്ധി നേരിടുമ്പോൾ പൊലീസ് രണ്ടായിരം രൂപ പിഴയീടാക്കിയത് ക്രൂരതയാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

Also Read-നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത് മാന്യമായ രീതിയില്‍ ആയിരിക്കണം; സംസ്ഥാന പൊലീസ് മേധാവി

ബീവറേജസ്  ഔട്ട്ലറ്റ്കൾക്ക് മുന്നിൽ നൂറ് കണക്കിന് ആളുകൾ നിന്നിട്ടും ഒരു നടപടിയും എടുക്കാത്ത പൊലീസാണ്,  ഒരു പലചരക്ക്കടയുടെ മുന്നിൽ നാലാൾ കൂടി നിന്നുവെന്ന് പറഞ്ഞ് കടയുടമയിൽ നിന്നും രണ്ടായിരം രൂപ പിഴ ഈടാക്കിയതെന്നും നാട്ടുകാർ പറയുന്നു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്ന് നാട്ടുകൽ സിഐ പറഞ്ഞു.

First published:

Tags: Fine, Kerala police