കൊച്ചി: കോതമംഗലം ഈസ്റ്റ് മാറാടി പള്ളിക്കവലയ്ക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് (Accident) രണ്ട് പേർ മരിച്ചു. തിരുവനന്തപുരം സ്വദേശിനി ഗീത എന്ന് വിളിക്കുന്ന മീനാക്ഷി അമ്മാൾ, ആലുവ സ്വദേശിനി ഭാഗ്യലക്ഷ്മി എന്നിവരാണ് മരിച്ചത്. ഇവർ സഹോദരിമാരാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. പാലായിൽ നിന്നും ആലുവക്ക് പോകുകയായിരുന്ന കാറും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇവരോടൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന മൂന്നു പേരെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം അപകടം നടന്നതിന്റെ 100 മീറ്റർ അകലെ മാത്രമാണ് ഇന്നും അപകടം ഉണ്ടായത്. ഇന്നലെ ഉണ്ടായ അപകടത്തിലും രണ്ടു പേർ മരണപ്പെട്ടിരുന്നു. അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
നിരന്തരം ഉണ്ടാകുന്ന അപകടങ്ങൾ കുറക്കുന്നതിനായി അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും യാതൊരുവിധ മുൻകരുതൽ സൂചനാ ബോർഡുകളോ, മറ്റ് സംവിധങ്ങളോ ഇതുവരെ സ്ഥാപിക്കാൻ കഴിയാത്തതും അപകടത്തിന് കാരണമാകുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.
കാര്‍ മരത്തില്‍ ഇടിച്ചുകയറി വിനോദയാത്രയ്ക്കു പോയ കുടുംബത്തിലെ അച്ഛനും മകനും മരിച്ചു
വിനോദയാത്രയ്ക്ക് പോയ കുടുംബത്തിലെ അച്ഛനും മകനും വാഹനാപകടത്തില്‍(Accident) മരിച്ചു(death). ദേശീയപാതയില്‍ അയ്യങ്കാവില്‍ ഇന്ന് പുലര്ച്ചയക്കായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍(Car) മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Also Read-Accident | ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; ബൈക്ക് യാത്രികന് മരിച്ചു
അരൂക്കുറ്റി പഞ്ചായത്ത് 7-ാംവാര്‍ഡ് കുറുവഞ്ചംകാട്ട് അബൂബക്കര്‍ (70), മകന് ഷെഫീക്ക്( 32) എന്നിവരാണ് മരിച്ചത്. ഇരുവരയെും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുടുംബത്തോടൊപ്പം മൂന്നാറില്‍ വിനോദയാത്രയ്ക്ക് പോയി മടങ്ങുമ്പോഴായിരുന്നു അപകടം.
കാര്‍ ഡ്രൈവര്‍ മേക്കാച്ചിലില് സിദ്ദിഖ്, മരിച്ച അബുവിന്റെ ഭാര്യ സീനത്ത് (62), ഷഫീഖിന്റെ ഭാര്യ സൂഫില(28), അനീസ(36), മുഹമ്മദ് സ്വാന്(14), സുല്‍ഫിക്കര്‍(20), അഷ്കര്‍ എന്നിവരെ പരിക്കുകളോടെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Found Dead | യൂട്യൂബ് വ്ളോഗറും മോഡലുമായ യുവതി കൊച്ചിയില്‍ തൂങ്ങി മരിച്ച നിലയില്‍
കൊച്ചി: യൂട്യൂബ് വ്ളോഗറും മോഡലുമായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി(Found Dead). കണ്ണൂര്‍ സ്വദേശി നേഹ(27)യെ ആണ് എറണാകുളം പോണേക്കര ജവാന് ക്രോസ് റോഡിന് സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസം മുന്‍പായിരുന്നു നേഹ എറണാകുളത്ത് താമസമാക്കിയത്. യുവതി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു.
Also Read-Suspension | ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രികനെതിരെ കഞ്ചാവ് കേസ്; മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം യുവതിയുടെ സുഹൃത്തും വീട്ടിലുണ്ടായിരുന്നു. ഇയാള്‍ ഭക്ഷണം വാങ്ങാനായി പോയി തിരിച്ചുവന്നപ്പോള്‍ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫോണില്‍ വിളിച്ചിട്ടും എടുക്കാതെയായതോടെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറുകയായിരുന്നു. തുടര്‍ന്ന് നേഹയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.