• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident| അടൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അച്ഛനും അമ്മയ്ക്കും പിന്നാലെ മകനും മരിച്ചു

Accident| അടൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അച്ഛനും അമ്മയ്ക്കും പിന്നാലെ മകനും മരിച്ചു

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് നിഖിൽ രാജ് മരിച്ചത്

  • Last Updated :
  • Share this:
    പത്തനംതിട്ട: എംസി റോഡിൽ അടൂർ പുതുശ്ശേരിഭാഗത്ത് കാറുകൾ കൂട്ടിയിടിച്ച് അച്ഛനും അമ്മയും മകനും മരിച്ചു. മടവൂർ സ്വദേശികളായ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭ( 63), മകൻ നിഖിൽ രാജ് (32) എന്നിവരാണ് മരിച്ചത്. രാജശേഖര ഭട്ടതിരിയും ശോഭയും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. നിഖിൽ രാജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നു രാവിലെ 6.30 നായിരുന്നു അപകടം.

    എതിർദിശയിലേക്ക് വന്ന കാറിലുണ്ടായിരുന്ന ചടയമംഗലം സ്വദേശികളായ 4 പേർ പരുക്കേറ്റ് ചികിത്സയിലാണ്. രാജശേഖര ഭട്ടതിരിയും കുടുംബവും അടൂർ ഭാഗത്തേക്ക് വരികയായിരുന്നു. എതിരെ കൊച്ചിയിൽനിന്ന് ചടയമംഗലത്തേക്ക് പോവുകയായിരുന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത്.

    Also Read- Accident| പാലക്കാട് ബൈക്കും ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

    രാവിലെ പാലക്കാട് കല്ലിക്കോടുണ്ടായ മറ്റൊരു അപകടത്തിൽ രണ്ടുപേർ മരിച്ചു. കോഴിക്കോട് - പാലക്കാട് ദേശിയ പാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേരാണ് മരിച്ചത്. മണ്ണാർക്കാട് പയ്യനടം രാജീവ് (49), മണ്ണാർക്കാട് കുന്ന് ജോസ് ശിവൻ (51) എന്നിവരാണ് മരിച്ചത്. രാവിലെ 7.15 നായിരുന്നു അപകടം. പാലക്കാട് നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും മണ്ണാർക്കാട് നിന്നുവന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

    അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട ലോറി കല്ലടിക്കോട് പൊലീസ് സ്റ്റേഷന്റെ മതിൽ ഇടിച്ചു തകർത്തു. ഒരാൾ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിലേക്ക് എത്തിക്കുന്ന വഴിയാണ് മരിച്ചത്.
    Published by:Rajesh V
    First published: