• HOME
  • »
  • NEWS
  • »
  • kerala
  • »
  • അവധി ഉപേക്ഷിച്ച് ആശുപത്രി ജീവനക്കാര്‍; ഒറ്റ ദിവസം കൊണ്ട് ഒപി ബ്ലോക്ക് വൃത്തിയാക്കി; അഭിനന്ദിച്ച് ആരോഗ്യ മന്ത്രി

അവധി ഉപേക്ഷിച്ച് ആശുപത്രി ജീവനക്കാര്‍; ഒറ്റ ദിവസം കൊണ്ട് ഒപി ബ്ലോക്ക് വൃത്തിയാക്കി; അഭിനന്ദിച്ച് ആരോഗ്യ മന്ത്രി

എഴുപതോളം ആശുപത്രി ജീവനക്കാരാണ് അവധി ഉപേക്ഷിച്ച് ഒപി ബ്ലോക്ക് വൃത്തിയാക്കുന്നതിനായി ആശുപത്രിയിലെത്തിയത്

Image Facebook

Image Facebook

  • Share this:
    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒപി ബ്ലോക്കിനെ ഒറ്റ ദിവസം കൊണ്ട് വൃത്തിയാക്കിയിരിക്കുകായണ് ജീവനക്കാര്‍. എഴുപതോളം ആശുപത്രി ജീവനക്കാരാണ് അവധി ഉപേക്ഷിച്ച് ഒപി ബ്ലോക്ക് വൃത്തിയാക്കുന്നതിനായി ആശുപത്രിയിലെത്തിയത്. അവധി ദിനത്തിലെ ജീവനക്കാരുടെ പ്രവര്‍ത്തിയെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭനന്ദിച്ചു.

    തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ നടത്തിയ ക്ലീന്‍ ഡ്രൈവ് മാതൃകപരമാണെന്ന് മന്ത്രി പറഞ്ഞു. സിക വൈറസ് രോഗവും മറ്റ് പകര്‍ച്ച വ്യാധികളും വര്‍ധിക്കുന്ന സമയത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടത് അനിവാര്യതയാണ് മന്ത്രി പറഞ്ഞു.

    Also Read-'ഞാനപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്'; സൈക്കിള്‍ റാലിക്കിടെ ഷാഫി പറമ്പില്‍; വൈറലായി വിഡിയോ

    എന്നാല്‍ ആശുപത്രി ജീവനക്കാര്‍ ഇതിനായി കൈകോര്‍ക്കുന്ന കാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാണാന്‍ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രിയില്‍ മാസ് ക്ലീനിംഗ് നടത്തിയ എല്ലാ ജീവനക്കാരേയും അഭിനന്ദിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

    അതേസമയം സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    കൂട്ട പരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,53,41,594 സാമ്പിളുകളാണ് പരിശോധിച്ചത്.

    Also Read-ബക്രീദ് പ്രമാണിച്ച് ഇളവു നല്‍കുന്നത് മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തല്‍; ഐഎംഎയുടെ നിര്‍ദേശത്തെ ഗൗരവകരമായി കാണണം; വി മുരളീധരന്‍

    50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, തൃശൂര്‍, കാസര്‍ഗോഡ് 6 വീതം, പത്തനംതിട്ട 5, കൊല്ലം, ആലപ്പുഴ, വയനാട് 4 വീതം, കോട്ടയം 3, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് 2 വീതം, ഇടുക്കി, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,613 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1133, കൊല്ലം 1499, പത്തനംതിട്ട 418, ആലപ്പുഴ 450, കോട്ടയം 599, ഇടുക്കി 235, എറണാകുളം 1224, തൃശൂര്‍ 1539, പാലക്കാട് 833, മലപ്പുറം 2299, കോഴിക്കോട് 1686, വയനാട് 352, കണ്ണൂര്‍ 670, കാസര്‍ഗോഡ് 676 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,25,041 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,20,052 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Also Read-ബക്രീദ് നിയന്ത്രണങ്ങള്‍; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മലപ്പുറം ജില്ലാ കലക്ടര്‍

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,05,176 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,382 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,794 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2005 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
    Published by:Jayesh Krishnan
    First published: