തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയതി തീരുമാനിച്ചിട്ടില്ല: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ

കോവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയിൽ ആവശ്യപ്പെട്ടു. നേരത്തെ ഈ ആവശ്യമുന്നയിച്ച് സമർപ്പിച്ച മറ്റൊരു ഹര്‍ജി കോടതി തള്ളിയിരുന്നു.

News18 Malayalam | news18
Updated: September 8, 2020, 3:06 PM IST
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയതി തീരുമാനിച്ചിട്ടില്ല: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ
highcourt
  • News18
  • Last Updated: September 8, 2020, 3:06 PM IST
  • Share this:
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയതി തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍.

തെരഞ്ഞെടുപ്പ് തിയതിയും വിജ്ഞാപനവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്നും കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് റാഫി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്റെ വിശദീകരണം. ഈ ഹര്‍ജി തള്ളണമെന്നും കമ്മീഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

You may also like:ജോസ് കെ.മാണി ഇടത്തേക്ക്; നിയമസഭയിലേക്ക് ഏതൊക്കെ സീറ്റിൽ മത്സരിക്കും [NEWS]തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ പിജെ ജോസഫ് ഹൈക്കോടതിയിൽ​ [NEWS] കുടിച്ച് കുടിച്ച് കടംകയറി വീട് വിൽക്കുന്നവരറിയാൻ; പിറന്നാൾ സമ്മാനമായി കിട്ടിയ വിസ്കി വിറ്റ് കിട്ടിയത് ഒരു വീട്
[NEWS]


കോവിഡിന്റെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും വിശദമായ ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ തീരുമാനം എടുക്കുകയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണതോതില്‍ പുരോഗമിക്കുകയാണ്. കോവിഡ് മഹാമാരിയെക്കുറിച്ച് കമ്മീഷന് വ്യക്തമായ ബോധ്യമുണ്ട്. കോവിഡ് പശ്ചാത്തലത്തിന്റെ ഗൗരവം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നടപടിയുമായി  മുന്നോട്ട് പോകുന്നതെന്നും കമ്മീഷന്‍ അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ച് ആരോഗ്യസെക്രട്ടറിയുമായി ചര്‍ച്ച നടത്തിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയിൽ ആവശ്യപ്പെട്ടു. നേരത്തെ ഈ ആവശ്യമുന്നയിച്ച് സമർപ്പിച്ച മറ്റൊരു ഹര്‍ജി കോടതി തള്ളിയിരുന്നു.
Published by: Joys Joy
First published: September 8, 2020, 3:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading