നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് 550 കിടക്കകള്‍ ഉള്ള കോവിഡ് ചികിത്സാ കേന്ദ്രം; മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യ സംവിധാനം വിപുലമാക്കി സംസ്ഥാനം

  പാലക്കാട് 550 കിടക്കകള്‍ ഉള്ള കോവിഡ് ചികിത്സാ കേന്ദ്രം; മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യ സംവിധാനം വിപുലമാക്കി സംസ്ഥാനം

  20 വര്‍ഷമായി അടച്ചിട്ടിരുന്ന പ്ലാന്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ ശേഷം ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് ലിമിറ്റഡ് കെട്ടിടം ജില്ലാ ഭരണകൂടത്തിന് വിട്ടു നല്‍കി

  Image Facebook

  Image Facebook

  • Share this:
   തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്ന ഘട്ടമാണിതെങ്കിലും ആരോഗ്യസംവിധാനങ്ങള്‍ കൂടുതല്‍ വിപുലമാക്കിക്കൊണ്ട് മൂന്നാമത്തെ തരംഗത്തെ മികച്ച രീതിയില്‍ നേരിടാന്‍ കേരളം ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി പാലക്കാട് പെരുമാട്ടിയില്‍ 550 കിടക്കകള്‍ ഉള്ള സെക്കന്റ് ലൈന്‍ കോവിഡ് ചികിത്സാകേന്ദ്രം ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

   പ്ലാച്ചിമട കൊക്കക്കോള കമ്പനിയില്‍ ആണ് കോവിഡ് ചികിത്സാകേന്ദ്രം സ്ഥാപിതമായിരിക്കുന്നത്. 20 വര്‍ഷമായി അടച്ചിട്ടിരുന്ന പ്ലാന്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ ശേഷം ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് ലിമിറ്റഡ് കെട്ടിടം ജില്ലാ ഭരണകൂടത്തിന് വിട്ടു നല്‍കി. മാതൃകാപരമായ പ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്ത കമ്പനിയെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

   Also Read-വീട്ടുകാർക്ക് കോവിഡ്; 17 പശുക്കൾക്ക് സംരക്ഷണമേകി ക്ഷീര സംഘം

   35000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ 550 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ ഓക്‌സിജന്‍ സൗകര്യമുള്ള 100 കിടക്കകള്‍, വെന്റിലേറ്റര്‍ സൗകര്യമുള്ള 20 കിടക്കകള്‍, 50 ഐ.സി.യു കിടക്കകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.   എയര്‍ കണ്ടീഷണറോടു കൂടിയ റെഡിമെയ്ഡ് ക്യാബിനുകള്‍, എല്ലാ ബെഡുകളിലും ആവശ്യമനുസരിച്ചുള്ള സിലിണ്ടര്‍ സപ്പോര്‍ട്ട്, രണ്ട് കെ.എല്‍ വരെ ശേഷി ഉയര്‍ത്താവുന്ന ഒരു കെ.എല്‍ ഓക്‌സിജന്‍ ടാങ്ക്, പോര്‍ട്ടബിള്‍ എക്‌സ്-റേ കണ്‍സോള്‍, 24X7 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഒ പി, ഫാര്‍മസി എന്നിവയും തയ്യാറായിക്കഴിഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു.   നാലാഴ്ച കൊണ്ട് 1.10 കോടി ചെലവിലാണ് കോവിഡ് ചികിത്സാ കേന്ദ്രം നിര്‍മ്മിച്ചത്. ജില്ലാ ദുരന്ത നിവാരണ അതോറ്റിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് 80 ലക്ഷം രൂപ ഇതിലേയ്ക്ക് നല്‍കി. ബാക്കി തുക സംഭാവനകളിലൂടെ സമാഹരിക്കുകയും ചെയ്തു.
   Published by:Jayesh Krishnan
   First published:
   )}