നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • MG സര്‍വകലാശാലയിലെ SFI അക്രമം; പൊലീസ് വിട്ടുകളഞ്ഞ SFI നേതാവിന്റെ പേര് രേഖപ്പെടുത്തി; AISF വനിതാ നേതാവിന്റെ മൊഴിയെടുത്തു

    MG സര്‍വകലാശാലയിലെ SFI അക്രമം; പൊലീസ് വിട്ടുകളഞ്ഞ SFI നേതാവിന്റെ പേര് രേഖപ്പെടുത്തി; AISF വനിതാ നേതാവിന്റെ മൊഴിയെടുത്തു

    എ ഐ എസ് എഫ് പ്രവർത്തകർക്കെതിരെയും പോലീസ് കോട്ടയം സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്

    AISF-SFI

    AISF-SFI

    • Share this:
    കൊച്ചി: എം ജി സര്‍വകലാശാല(MG University) സെനറ്റ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ(SFI) അതിക്രമത്തിന് ഇരയായ എഎസ്എഫ്ഐ(ASFI) വനിതാ നേതാവിന്റെ മൊഴി രേഖപ്പെടുത്തി. ഇടതുപക്ഷ നയം സ്ത്രീസുരക്ഷയാണെന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. പറവൂർ സ്റ്റേഷനിലെ മൊഴിയെടുപ്പ് ഒന്നര മണിക്കൂർ നീണ്ടു നിന്നു. ആദ്യ മൊഴിക്ക്‌ ശേഷം  പോലീസ്(Police) രേഖപ്പെടുത്താതെ പോയ  മന്ത്രിയുടെ സ്റ്റാഫംഗം അരുണിന്റെ പേര് പൊലീസ് രേഖപ്പെടുത്തിയതായി അവർ പറഞ്ഞു. സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് എതിരായ നിലപാടിൽ മാറ്റമില്ലെന്നും കേസുമായി ഏതറ്റം വരെ പോകുമെന്നും അവർ പറഞ്ഞു.

    എ ഐ എസ് എഫ് പ്രവർത്തകർക്കെതിരെയും പോലീസ് കോട്ടയം സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട് . ഇതിലുള്ള നടപടികളും പുരോഗമിക്കുകയാണ് . ഇതിനിടെയാണ്  എ ഐ എസ് എഫ് എഫ് വനിതാ നേതാവിന് എതിരായ  അതിക്രമത്തിൽ  പ്രത്യേക അന്വേഷണം കോട്ടയം ഡി വൈ എസ് പിയുടെ നേതൃത്വത്തിലേക്ക് മാറ്റിയത്

    അതേ സമയം മൊഴിയെടുക്കാൻ പാർട്ടി ഓഫിസിലേക്ക് വരാമെന്നു പറഞ്ഞ പോലീസ് നിലപാട് മാറ്റി ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കോട്ടയത്തു നിന്നുള്ള അന്വേഷണ സംഘം പറവൂരിൽ എത്തിയത്. പാർട്ടി ഓഫിസിനടുത്തേയ്ക്ക് എത്തിയ പോലീസ് പക്ഷെ ഓഫിസിലേക്ക് വരാൻ കൂട്ടാക്കിയില്ല. പകരം പറവൂർ പോലീസ് സ്റ്റേഷനിൽ എത്താൻ നിർദ്ദേശിച്ചു. എന്നാൽ ധാരണയാക്കിയതനുസരിച്ചാണ് പോലീസ് ഇവിടേക്ക് വന്നതെന്നും മറിച്ചുള്ള നിലപാട് നീതി നിഷേധമാണെന്നും അവർ പറഞ്ഞു.

    Also Read-Mullaipperiyar | മുല്ലപ്പെരിയാര്‍ ചര്‍ച്ചകളില്‍ വീണ്ടും; 2006 മുതലുള്ള നിലപാടുമായി ഫേസ്ബുക്ക് കുറിപ്പുമായി വി എസ് അച്യുതാനന്ദന്‍

    എം ജി സർവകലാശാലയിലെ സംഘർഷത്തിൽ ഇരു വിദ്യാർത്ഥി സംഘടന നേതാക്കളും മൊഴി നൽകാൻ തയാറാകാതെ വന്നതോടെ അന്വേഷണം ഒത്തുതീർപ്പിലേക്ക് പോകുന്നു എന്ന സൂചനകൾ പുറത്തു വന്നിരുന്നു. എന്നാൽ ഒരുതരത്തിലുള്ള ഒത്തുതീർപ്പുകൾക്കും ഇല്ലായെന്ന് AISF വനിതാ നേതാവ് പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളാണ് മൊഴിനൽകാൻ എത്താതിരുന്നത് എന്ന് സംസ്ഥാന ചുമതലയുള്ള പരാതിക്കാരിയായ വനിതാ നേതാവ് പറയുന്നു.

    സംഭവത്തിൽ ആദ്യമായി പരാതി നൽകിയത് AISF വനിതാ നേതാവ് ആയിരുന്നു. ഇവർ പരാതിയിൽ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയിരുന്നു. എന്നാൽ കേസിന്റെ ഗൗരവം മാനിച്ച് അന്വേഷണം കോട്ടയം ഡിവൈഎസ്പിക്ക് കീഴിലേക്ക് മാറ്റുകയായിരുന്നു.

    Also Read-MG സര്‍വകലാശാലയിലെ SFI അക്രമം; AISF വനിതാ നേതാവിന്റെ മൊഴി പാര്‍ട്ടി ഓഫീസില്‍വച്ച് എടുക്കാനാവില്ലെന്ന് പൊലീസ്

    സിപിഐ ഈ വിഷയത്തിൽ പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട് എന്നും AISF  നേതാക്കൾ പറയുന്നു. ഒരുതരത്തിലുള്ള ഒത്തുതീർപ്പിനും സംഘടന മുന്നോട്ട് നിൽക്കില്ല എന്നാണ്  ജില്ലാ നേതാക്കൾ വ്യക്തമാക്കുന്നത്.  AIYF  ജില്ലാ സമ്മേളനത്തിൽ എസ്എഫ്ഐ ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
    Published by:Jayesh Krishnan
    First published:
    )}