COVID 19| സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് തുറക്കും

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ രണ്ടാംഘട്ട വിതരണം നാളെ ആരംഭിക്കും

News18 Malayalam | news18-malayalam
Updated: April 26, 2020, 9:19 AM IST
COVID 19| സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് തുറക്കും
ration
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രധാനമന്ത്രി ഗരീബ്‌ കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരമുള്ള മുന്‍​ഗണനാ വിഭാ​ഗങ്ങള്‍ക്കുള്ള സൗജന്യ അരിവിതരണമാണ് ഇന്ന് നടക്കുന്നത്. ഇതുപ്രകാരം എഎവൈ (മഞ്ഞ), പിഎച്ച്‌എച്ച്‌ (പിങ്ക്‌) റേഷന്‍ കാര്‍ഡുകളിലെ ഓരോ അംഗത്തിനും അഞ്ച്‌ കിലോ അരിവീതം നല്‍കും ‌.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ രണ്ടാംഘട്ട വിതരണം നാളെ ആരംഭിക്കും. 31 ലക്ഷത്തോളം വരുന്ന പിങ്ക്‌ കാര്‍ഡുകാര്‍ക്കാണ്‌ രണ്ടാം ഘട്ടത്തില്‍ കിറ്റ് വിതരണം ചെയ്യുന്നത്‌. കിറ്റുകളുടെ വിതരണത്തിന്‌ കാര്‍ഡ്‌ നമ്പര്‍ പ്രകാരമുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

BEST PERFORMING STORIES:ദൂരദർശനുവേണ്ടി ആദ്യമായി അഭിമുഖം നടത്തിയ രവി: മമ്മൂട്ടി സുഹൃത്തിനെ അനുസ്മരിക്കുന്നു[NEWS]പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി [NEWS]സ്​കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത് [NEWS]
27 മുതല്‍ മെയ്‌ 7 വരെയുള്ള തീയതികളില്‍ സാധനങ്ങൾ നൽകുന്ന ഡേറ്റും നമ്പറും ഇങ്ങനെയാണ്: പൂജ്യം-ഏപ്രില്‍ 27, ഒന്ന്‌-28, രണ്ട്‌-29, മൂന്ന്‌-30, നാല്‌-മെയ്‌ 2, അഞ്ച്‌-‌ 3, ആറ്‌-‌ 4, ഏഴ്‌-‌ 5, എട്ട്‌-‌ 6, ഒമ്ബത്‌-7 എന്നീ നിലയിലാണ്‌ ക്രമീകരണം. ഇത്‌ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ നീല, വെള്ള കാര്‍ഡുകാര്‍ക്കും വിതരണം ചെയ്യും. അന്ത്യോദയ കുടുംബത്തില്‍പ്പെട്ട 5,75,003 മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള കിറ്റ്‌ വിതരണം പൂര്‍ത്തിയായി.

First published: April 26, 2020, 9:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading