HOME » NEWS » Kerala » THE STORE WILL CLOSE IF COVID MEDICAL EQUIPMENTS SELLS AT 1 INFLATED PRICES SAYS CHIEF MINISTER

കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിലകൂട്ടി വില്‍പന നടത്തിയാല്‍ കട അടച്ചുപൂട്ടൂം; മുഖ്യമന്ത്രി

മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ പട്ടികയിലുള്ള കമ്പനികളുടെ ഉല്‍പന്നം വാങ്ങാമെന്നും പള്‍സ് ഓക്‌സി മീറ്റര്‍ കമ്പനികളുടെ പട്ടിക സര്‍ക്കാര്‍ പരസ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു

News18 Malayalam | news18-malayalam
Updated: May 26, 2021, 9:14 PM IST
കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിലകൂട്ടി വില്‍പന നടത്തിയാല്‍ കട അടച്ചുപൂട്ടൂം; മുഖ്യമന്ത്രി
pinarayi vijayan
  • Share this:
തിരുവനന്തപുരം: കവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ വിലകൂട്ടി വില്‍പന നടത്തിയാല്‍ കട അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുണനിലവാരമില്ലാത്ത പള്‍സ് ഓക്‌സിമീറ്റര്‍ വാങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ പട്ടികയിലുള്ള കമ്പനികളുടെ ഉല്‍പന്നം വാങ്ങാമെന്നും പള്‍സ് ഓക്‌സി മീറ്റര്‍ കമ്പനികളുടെ പട്ടിക സര്‍ക്കാര്‍ പരസ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക്ഡൗണ്‍ അവസാനിപ്പിക്കാറായെന്ന് പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇളവുകളില്‍ ആവശ്യമായ മേഖലകള്‍ തുറക്കുന്നതിന് പ്രാധാന്യം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read-ഫയലുകള്‍ തീര്‍പ്പാക്കുന്നതിലും തീരുമാനം എടുക്കുന്നതിലും കാലതാമസം ഒഴിവാക്കാന്‍ നടപടി; മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് കേവിഡ് പ്രതിരോധ ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണം ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും സ്പെഷല്‍ ബ്രാഞ്ച് പൊലീസിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു. എല്ലാ ജില്ലകളിലും മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടയുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്തും.

സംസ്ഥാനത്ത് സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് തന്നെയാണ് കോവിഡ് ഉപകരണങ്ങള്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഉല്‍പന്നങ്ങള്‍തക്ക് അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പൂര്‍ണമായും ആശ്വസിക്കാവുന്ന സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗമുക്തി നേടിയവരുടെ എണ്ണം കൂടുതലായത് ആശ്വാസകരമാണ്. നിയന്ത്രണങ്ങളോട് പൊതുസമൂഹം ക്രിയാത്മകമായി പ്രതികരിച്ചതിന്റെ ഗുണഫലമാണ് രോഗവ്യാപനത്തില്‍ കാണുന്ന കുറവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read-സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി; മാര്‍ഗരേഖയും ശുപാര്‍ശയും സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു

അതേസമയം ജാഗ്രതയില്‍ വീഴ്ചവരുത്താന്‍ പറ്റാത്ത സാഹചര്യം തുടരുതകയാണെന്നും ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ എന്നിവയില്‍ അനുഭവപ്പെടുന്ന തിരക്ക് കുറച്ച് നാളുകള്‍ കൂടി തുടരും. അതിനാല്‍ ആശുപത്രികളില്‍ തിരക്ക് ഉണ്ടാകാതരിക്കണം.

സംസ്ഥാനത്തെ വാക്സിന്‍ മുന്‍ഗണന പട്ടികയില്‍ സിവില്‍ സപ്ലൈസ്, സപ്ലൈക്കോ, ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, പുസ്തക അച്ചടി, പാസ്പോര്‍ട്ട് ജീവനക്കാരെ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Also Read-Black Fungus | രാജ്യത്ത് 11,717 ബ്ലാക്ക് ഫംഗസ് കേസുകള്‍; ഏറ്റവും കൂടുതല്‍ കേസുകള്‍ ഗുജറാത്തില്‍

അതേസമയം സംസ്ഥാനത്ത് ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി സി ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,91,68,987 സാമ്പിളുകളാണ് പരിശോധിച്ചത്.
Published by: Jayesh Krishnan
First published: May 26, 2021, 9:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories