'അയ്യാറെട്ടിന് വളമാക്കും; ഓർത്തുകളിച്ചോ സൂക്ഷിച്ചോ' ആവേശത്തോടെ വിളിക്കുന്നവർക്കറിയാമോ എന്താണീ അയ്യാറെട്ട് എന്ന്?

പക്ഷേ എന്താണ് അയ്യാറെട്ട് മുദ്രാവാക്യം വിളിച്ച  പുതുതലമുറയിൽപ്പെട്ട പലർക്കും മനസ്സില്ലായിട്ടുണ്ടാവില്ല. എങ്കിലും നല്ല ഉശിരൻ മുദ്രാവാക്യം ആയത് കൊണ്ട് അലറി തന്നെ വിളിച്ചിട്ടുണ്ട്, പലരും. 

News18 Malayalam | news18-malayalam
Updated: June 25, 2020, 10:54 PM IST
'അയ്യാറെട്ടിന് വളമാക്കും; ഓർത്തുകളിച്ചോ സൂക്ഷിച്ചോ' ആവേശത്തോടെ വിളിക്കുന്നവർക്കറിയാമോ എന്താണീ അയ്യാറെട്ട് എന്ന്?
slogan
  • Share this:
" ഓർത്ത് കളിച്ചോ സൂക്ഷിച്ചോ,

നിന്നെ പിന്നെ കണ്ടോളാം,

കയ്യും വെട്ടും കാലും വെട്ടും,

കുട്ടനാടൻ പുഞ്ചയിൽ

അയ്യാറെട്ടിന് വളമാക്കും

ഒറ്റപ്പാലം അമ്പലപ്പാറയിൽ സി പി എമ്മിനെതിരെ കോൺഗ്രസിന്റെ പ്രതിഷേധം നടക്കുകയാണ്... കുറച്ച് കഴിഞ്ഞ് സി പി എമ്മും നടത്തി. കോൺഗ്രസിനുള്ള മറുപടി പ്രകടനം.  മുദ്രാവാക്യങ്ങൾ ഇങ്ങനെ അന്തരീക്ഷത്തിൽ മുഴങ്ങുകയാണ്.

" ഞങ്ങളൊന്ന് പറഞ്ഞേക്കാം..

ഞങ്ങടെ നേരേ പോരിന് വന്നാൽ

കയ്യും കാലും കൂട്ടിക്കെട്ടി...

പാലക്കാടൻ വയലേലകളിൽ

അയ്യാറെട്ടിന് വളമാക്കും"

സംഗതി എന്തായാലും ഇവരൊക്കെ ഒന്നു മനസുവെച്ചാൽ അയ്യാറെട്ടിന് ഇഷ്ടം പോലെ വളം കിട്ടും എന്ന് ചുരുക്കം.

പക്ഷേ എന്താണ് അയ്യാറെട്ട് മുദ്രാവാക്യം വിളിച്ച  പുതുതലമുറയിൽപ്പെട്ട പലർക്കും മനസ്സില്ലായിട്ടുണ്ടാവില്ല. എങ്കിലും നല്ല ഉശിരൻ മുദ്രാവാക്യം ആയത് കൊണ്ട് അലറി തന്നെ വിളിച്ചിട്ടുണ്ട്, പലരും.

അയ്യാറെട്ടിന് വളമാക്കുമെന്ന്.

എന്താണ് അയ്യാറെട്ട്?

അയ്യാറെട്ട് എന്നുവിളിച്ചു പോരുന്ന ഐആർ എട്ട് (IR8) അത്യുല്പാദന ശേഷിയുള്ള നെല്ലിനമാണ്. 1966 ൽ ഫിലിപ്പൈൻസിലെ രാജ്യാന്തര നെല്ല് ഗവേഷണ കേന്ദ്രമാണ് ഈ നെല്ലിനം വികസിപ്പിച്ചെടുത്തത്. ഒരു ഹെക്ടറിൽ അഞ്ച് ടണ്ണോളം ഉല്പാദനം ലഭിച്ച നെൽവിത്ത്‌. ഒരു കാലത്ത് രാജ്യത്തെ നെൽകർഷകർ ഉപയോഗിച്ചത്  ഐആർ എട്ടായിരുന്നു.

1966 നവംബറിൽ, “ഈ ഇനം ആദ്യമായി ഫിലിപ്പൈൻസിലും പിന്നീട് ഇന്ത്യയിലും അവതരിപ്പിച്ചു. ഐആർആർഐ പോലുള്ള പ്രമോട്ടർമാരും ഐആർ 8 ന്റെ കർഷക ഗുണഭോക്താക്കളും ഇതിനെ അത്ഭുത അരി എന്ന് വിളിക്കുകയും ക്ഷാമത്തിനെതിരെ ഏറെ പ്രയോജനപ്പെടുന്ന ഒന്നായി വിശേഷിപ്പിക്കുകയും ചെയ്തു.

1962 ൽ ഐ‌ആർ‌ആർ‌ഐ നടത്തിയ പരീക്ഷണത്തിൽ 38 ക്രോസ്ബ്രെഡ് അരി ഇനങ്ങളിൽ എട്ടാമത്തേതാണ് ഐആർ 8. ഗിബ്ബെറലിൻ ഉൽ‌പാദനത്തിൽ ഒരു എൻസൈമിനെ എൻ‌കോഡുചെയ്യുകയും സസ്യങ്ങളുടെ ഉയരത്തെ ബാധിക്കുകയും ചെയ്യുന്ന സെമിഡ്‌വാർഫ് -1 ജീൻ (sd-1 അല്ലെങ്കിൽ Os01g0883800) അതിന്റെ വിളവ് മെച്ചപ്പെടുത്തി. IR8 ആദ്യമായി അവതരിപ്പിച്ച സ്ഥലങ്ങൾക്ക് നന്നായി യോജിച്ചു. എന്നിരുന്നാലും, കനത്ത മഴക്കാലമോ വെള്ളപ്പൊക്കമോ ഉള്ള, നെല്ല് വളരുന്ന ചില സാഹചര്യങ്ങളിലും സ്ഥലങ്ങളിലും ഐആർ8 പ്രതീക്ഷിച്ച വിളവ് നൽകാതിരുന്നത് പിൽക്കാലത്ത് തിരിച്ചടിയായി.

എന്നാൽ ഇന്ന് ഐആർ എട്ട് അത്ര വ്യാപകമല്ല. കർഷകർക്കായി  ഇതിനേക്കാൾ മികച്ച നെല്ലിനങ്ങൾ തദ്ദേശീയമായി വികസിപ്പിച്ചിട്ടുണ്ട്.

 

നല്ല നെല്ല്

കേരളത്തിലുണ്ട്

പിന്നെന്തിന് ഐആർ എട്ട്

കേരളത്തിൽ നിരവധി നെല്ല് ഗവേഷണ കേന്ദ്രങ്ങളുണ്ട്. 1927 ൽ സ്ഥാപിതമായ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രമാണ് ഇതിൽ പ്രധാനം. ഏറെ ജനകീയമായ അന്നപൂർണ നെല്ലിനം ഇവിടെ വികസിപ്പിച്ചതാണ്. മങ്കൊമ്പ്, മണ്ണുത്തി, വൈറ്റില, അമ്പലവയൽ, കായംകുളം  എന്നിവിടങ്ങളിലാണ് മറ്റു കേന്ദ്രങ്ങൾ.  ജ്യോതി , കാഞ്ചന, മട്ടത്രിവേണി, ഹ്രസ്വ,  ഉമ, ശ്രേയസ് തുടങ്ങി  നൂറ് കണക്കിന്  നെല്ലിനങ്ങളാണ് കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങളിൽ  വികസിപ്പിച്ചെടുത്തത്.  പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ മാത്രം ഇതുവരെ 62 നെല്ലിനങ്ങൾ വികസിപ്പിച്ചെടുത്തു. 2018ലാണ് ഏറ്റവും പുതിയ നെല്ലിനങ്ങൾ വികസിച്ചത്. അക്ഷയ, സുപ്രിയ എന്നീ പേരുകളിലാണ്  പുതിയ നെല്ലിനങ്ങൾ അറിയപ്പെടുന്നത്.

Also Read- ഒറ്റപ്പാലത്ത് കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോ​ൺഗ്രസും; 30 പേർക്കെതിരെ കേസ്

" കാലം മാറിയതറിഞ്ഞില്ലേ ...

അയ്യാറെട്ട് പഴങ്കഥയായി "

ഐആർ എട്ടിന് വളമാക്കും എന്നൊക്കെ ആവേശത്തിൽ വിളിയ്ക്കുന്ന രാഷ്ട്രീയ പാർടികൾ, കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ കൂടി മനസ്സിലാക്കണമെന്ന് കർഷകർ പറയുന്നു. ഐ ആർ എട്ടിന് ഒരു ഹെക്ടറിന് അഞ്ച് ടണ്ണോളമാണ് ഉല്പാദനം കിട്ടിയിരുന്നതെങ്കിൽ ഉമ എന്ന കേരളത്തിന്റെ നെല്ലിനത്തിന് ആറു മുതൽ ഏഴു ടൺ വരെ ഉല്പാദന ശേഷിയുണ്ട്. ജ്യോതി വിത്തിന് ഹെക്ടറിന്  ആറു ടണ്ണോളം ലഭിയ്ക്കും.

TRENDING:PPE Kit | വിമാനയാത്രയ്ക്ക് പിപിഇ കിറ്റ് നിർബന്ധമാക്കുന്നു; പിപിഇ കിറ്റ് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ [NEWS]Covid 19 | കൊറോണ വൈറസിന് മനുഷ്യരേക്കാൾ ബുദ്ധിയുണ്ട്! വൈറലായി പുതിയ പഠനറിപ്പോർട്ട് [NEWS]സക്കീർ ഹുസൈനെ പുറത്താക്കിയത് സിപിഎമ്മിലെ വിഭാഗീയതയോ? [NEWS]
കർഷകർ പറയുന്നു

ഇനിയും ഐആർ എട്ടിന്
വളവുമായി, ഈ വഴി വരരുത് ... പ്ലീസ്

പൊതുവേ സമാധാനം ആഗ്രഹിയ്ക്കുന്നവരാണ് കർഷകർ. അതുകൊണ്ട് ഇത്തരത്തിലുള്ള  കൊലവിളി മുദ്രാവാക്യം ഒഴിവാക്കണം എന്നാണ് ഇവരുടെ ആവശ്യം.
First published: June 25, 2020, 1:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading